Saturday, January 5, 2008

ഗൊമ്പാ കാഴ്ചകള്‍ - 1.

ഗൊമ്പാ കാഴ്ചകള്‍-1.

ഇപ്രാവശ്യം നമുക്ക് ഒരു ഗൊമ്പാ സന്ദര്‍ശനം നടത്താം.

ബുദ്ധമതക്കാരുടെ ആരാധനാലയമാണല്ലോ ഗൊമ്പാ.

പ്രാചീനകാലം തൊട്ടേ ബുദ്ധമതം ഭാരതത്തില്‍
വേരൂന്നിയതാണല്ലോ. എന്നാല്‍ അരുണാചല്‍ പ്രദേശില്‍ ടിബറ്റന്‍ ബൌദ്ധസന്യാസികളുടെ പ്രയാണത്തെത്തുടര്‍ന്നാണ് കൂടുതലായി വേരൂന്നിയത്. അതിനാല്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിബറ്റില്‍നിന്നും പാലായനം ചെയ്ത് താമസമാക്കിയവരും സ്വദേശികളില്‍ ചുരുക്കം ചില വര്‍ഗ്ഗക്കാരും ബുദ്ധമതം പിന്തുടരുന്നു. ഇവിടെ കൂടുതലായും ബുദ്ധമതത്തിലെ മഹായണ
വിഭാഗത്തിലുള്ളവരാണ്. എന്നാല്‍ മ്യാന്മറിനോട് ചേര്‍ന്ന് അതിര്‍ത്തിയുള്ള കിഴക്കന്‍ ജില്ലകളില്‍ ചെറിയ ഒരു വിഭാഗം ഹിനായണ വിഭാഗത്തിലുള്ളവരാണ്.സമാ‍ധാനത്തിനുള്ള നോബല്‍
സമ്മാന വിജയിയും ടിബറ്റന്‍ ആത്മീയഗുരുവും ഇപ്പോഴത്തെ (പതിനാലാമത്) ബഹുമാന്യ ദലായ് ലാമ (ടെന്‍സിംഗ് ഗ്യാത്‌സോ) 1959-ല്‍ ചൈനീസ് പട്ടാളം പിന്തുടര്‍ന്നപ്പോള്‍ സാധാരണ
ലാമ വേഷത്തില്‍ ടിബറ്റിലെ ലാസയില്‍ നിന്നും മഞ്ഞുമലകള്‍ കയറിയിറങ്ങി, അരുണാചല്‍ പ്രദേശിലെ (അന്നത്തെ നേഫ) സെമിത്താംഗ്, ലും‌ല, തവാംഗ്, ബോംഡില വഴി മൈലുകള്‍ താണ്ടി
ആസ്സാമിലെ തേസ്‌പൂരില്‍ എത്തിപ്പെട്ടു. അതിനുശേഷമാണ് ഭാരതസര്‍ക്കാര്‍ അഭയം കൊടുത്ത് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ദലായ് ലാമക്ക് ആത്മീയകാര്യങ്ങള്‍
നിര്‍വഹിക്കുന്നതിനും മറ്റുമായി ആസ്ഥാനം നല്‍കിയത്.

ഇന്ത്യയിലെ ഏറ്റവും വലിപ്പം കൂടിയതും ഏഷ്യയിലെ രണ്ടാമത്തെ വലിയതുമായ ഗൊമ്പയും ബൌദ്ധസന്യാസമഠസമൂഹവും തവാംഗിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 10000 അടി ഉയരത്തിലുള്ള അവിടുത്തെ മൊണാസ്റ്റ്രി 1861-ല്‍ മേരക് ലാമയാണ് നിര്‍മ്മിച്ചത്. ഇപ്പോള്‍ അവിടെ 500ഓളം ബൌദ്ധസന്യാസിമാര്‍ പാര്‍ക്കുന്നുണ്ട്.

ബുദ്ധമതക്കാര്‍ വസിക്കുന്ന സ്ഥലങ്ങളിലെല്ലാം ചെറുതും വലുതുമായ ഗൊമ്പാകളോ സ്തൂപങ്ങളോ സ്ഥാപിച്ചതായി കാണാം.

എന്നാല്‍ ചെറുതാണെങ്കിലും ഇറ്റാനഗറിലുള്ള സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പയില്‍ നമുക്കൊന്ന് ചുറ്റിനോക്കാം.


ഗൊമ്പയിലേക്കുള്ള മുഖ്യപ്രവേശന കവാടം. ഉള്ളില്‍ കാണുന്നത് സ്തൂപം
സ്തൂപം.


സ്തൂപം - പാര്‍ശ്വദൃശ്യം.


സ്തൂപം. മുന്‍‌വശം.
മുന്‍പ് വര്‍ഷകാലത്ത് എടുത്ത ചിത്രം


ഗൊമ്പയും ബുദ്ധസന്യാസിയും.


സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പ. ഈ ഗൊമ്പ സ്ഥാപിച്ചത് ബഹുമാന്യ ദലായ് ലാമ (പതിനാലാമത്) യാണ്.

പ്രാര്‍ത്ഥനാചക്രം തിരിക്കുന്നു;

ഗൊമ്പക്ക് ചുറ്റും ഇതുപോലുള്ള പ്രാര്‍ത്ഥനാ ചക്രം സ്ഥാപിച്ചിരിക്കുന്നു. ഇതില്‍ കറക്കികൊണ്ടാണ് ഗൊമ്പക്ക് പ്രദക്ഷിണം ചെയ്യുക.


“ഓം മണി പദ്മേ ഹും” ( Jewel in the centre of the lotus) എന്ന മന്ത്രം ആലേഖനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥനാചക്രം. ഇതിനെ കറക്കുമ്പോള്‍ ഇതില്‍ ആലേഖനം ചെയ്തിരിക്കുന്ന മന്ത്രം കാറ്റില്‍ നാലു ദിക്കിലേക്കും കരുണയും സ്നേഹവും ശാന്തിയും പ്രവഹിപ്പിക്കുന്നു എന്നാണ് വിശ്വാസം.


ടിബറ്റന്‍ ഭാഷയില്‍ മന്ത്രങ്ങള്‍ ആലേഖനം ചെയ്ത തോരണങ്ങള്‍
മന്ത്രങ്ങളെഴുതിയ കൊടിതോരണങ്ങള്‍. ഇതുപോലുള്ളവ ബുദ്ധമതവിശ്വാസികളുടെ വീട്ടുപരിസരത്തും വെക്കാറുണ്ട്.
ആല്‍ ചുവട്ടിലെ മഹാമുനിയുടെ പ്രതിമ. ദലായ് ലാമ മേയ് 1983-ല്‍ സ്ഥാപിച്ചതാണ് ഇത്.
ഗൊമ്പാ പരിസരത്തുനിന്നുള്ള പുറംദൃശ്യം.

(ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

(ഗൊമ്പക്കകത്തെ ദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍.)

20 comments:

krish | കൃഷ് said...

സിദ്ധാര്‍ത്ഥവിഹാര്‍ ബുദ്ധഗൊമ്പയില്‍ ഒരു പ്രദക്ഷിണം. ഒരു ചിത്രപോസ്റ്റ്.

G.MANU said...

കൃഷ്ജി... ഗാസാ പുരാണം ഇഷ്ടമായി


(ഈ ബ്ളാക്ക്‌ ബാക്ക്‌ഗ്രൌണ്ട്‌ ഇട്ട്‌ ഞങ്ങളുടെ കണ്ണ്‍ അടിച്ചുകളഞ്ഞേ അടങ്ങൂ അല്ലേ...ctr + A ഉള്ളത്‌ ഭാഗ്യം...

വേണു venu said...

പ്രദക്ഷിണം ഇഷ്ടപ്പെട്ടു.:)

അഭിലാഷങ്ങള്‍ said...

സൂ‍പ്പര്‍ മാഷേ..സൂപ്പര്‍..

ചിത്രങ്ങള്‍ ഇഷ്‌ടമായി. അതിനേക്കാള്‍ ഇഷ്‌ടമായത് വിവരണമാണ്. ശരിക്കും ഇന്‍ഫര്‍മേറ്റീവ്. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

Rajeeve Chelanat said...

ഗൊമ്പാ കാഴ്ചകളിലേ‍ക്കും, അരുണാചലിന്റെ മറ്റു ഗോത്രതനിമകളിലേക്കും, ഹ്രസ്വമെങ്കിലും, സമ്പദ്‌‌സ‌‌മൃദ്ധമായ ഒരു ദൃശ്യസന്ദര്‍ശനം സാദ്ധ്യമാക്കിത്തന്നതിനു നന്ദി.

ആശംസകളോടെ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വിവരണവും ഫോട്ടോസും നന്നായിരിക്കുന്നു മാഷെ.

Ziya said...

ചിത്രങ്ങളും വിവരണവും സത്യമായിട്ടും നന്നായിരിക്കുന്നു :)

ശ്രീ said...

നല്ല ചിത്രങ്ങള്‍‌, കൃഷ് ചേട്ടാ... ഒപ്പം വിവരണവും.

:)

അലി said...

“ഓം മണി പദ്മേ ഹും”

ഉപാസന || Upasana said...

എന്തൊരു ഭംഗിയുള്ള ചിത്രങ്ങളാ ഭയ്’
നന്ദി
ഇതൊക്കെ കാണീച്ച് തരുന്നതിന്
:)
ഉപാസന

Sherlock said...

പടങ്ങളും വിവരണങ്ങളും നന്നായി..

കൂര്‍ഗിലുള്ള ടിബറ്റന്‍ സെറ്റില്‍മെന്റിന്റെ ചിത്രങ്ങള്‍ കാഴ്ച്ചവട്ടം ബ്ലോഗില്‍ കാണാം

Kaippally said...

വളരെ നല്ല സ്ഥലം

കാണിച്ചു തന്നതിനു നന്ദി

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവരണം ഏറെ നന്നായി.

ദിലീപ് വിശ്വനാഥ് said...

പടങ്ങളും വിവരണവും കലക്കി.

ഏ.ആര്‍. നജീം said...

ഈ കൃഷ്‌ഭായ് എവിടെ ഒക്കെയാണ് ഞങ്ങളെ കൊണ്ട് പോകുന്നത്...

വൗ...സൂപ്പര്‍... നല്ല രസം

ശ്രീലാല്‍ said...

പുതിയ അറിവുകള്‍ കാഴ്ചകള്‍.
നന്ദി.

മുസാഫിര്‍ said...

നല്ല ലേഖനം കൃഷ്.ഈ സ്തൂപങ്ങള്‍ക്ക് സ്ഥാപിക്കുന്നതില്‍ എന്തെന്കിലും പ്രത്യേകം ഉദ്ദേശം ഉണ്ടൊ ?

Rejesh Keloth said...

ഒരു യാത്ര ചെയ്ത പ്രതീതി...
എല്ലാം ആദ്യമായ് കണുകയാ...
മുന്‍പെങ്ങോ ഒരു സിനിമായില്‍ കണ്ടപോലോര്‍ക്കുന്നു...
ഇനിയും പുതിയ കാഴ്ചകള്‍ക്ക് സ്വാഗതം..

krish | കൃഷ് said...

ജി.മനു: നന്ദി.
(കണ്ണിന്റെ പവര്‍ കുറഞ്ഞുതുടങ്ങിയോ.. ‘നോട്ടം’ കുറച്ചാല്‍ എല്ലാം ശരിയാകും. :) )

വേണു , അഭിലാഷങ്ങള്‍, രാജീവ് ചേലനാട്ട്, സജി, സിയ, ശ്രീ, അലി, ഉപാസന, ജിഹേഷ്, കൈപ്പള്ളി, പ്രിയ ഉണ്ണികൃഷ്ണന്‍, വാല്‍മീകി, എ.ആര്‍.നജീം, ശ്രീലാല്‍, എല്ലാവര്‍ക്കും നന്ദി.

മുസാഫിര്‍: നന്ദി. സ്തൂപങ്ങള്‍ പ്രതിനിധീകരിക്കുന്നത് ശ്രീബുദ്ധന്റെ ശരീരവും മനസ്സും വചനങ്ങളും എന്ന് സങ്കര്‍പ്പം. സ്തൂപങ്ങള്‍ പലവിധത്തിലുണ്ട്. ഇവിടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ടിബറ്റന്‍ മാതൃകയിലുള്ളവയാണ്. ശ്രീലങ്ക, മ്യാന്മാര്‍, തായ്ലന്റ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ അല്‍പ്പവ്യ്ത്യാസങ്ങളോടെയുള്ള മാതൃകയിലുള്ള സ്തൂപങ്ങളാണ്. സാഞ്ചിയിലെ പഴയ സ്തൂപം വേറെ ഒരു മാതൃകയാണല്ലോ.
പിന്നെ, പ്രമുഖരും ആദരിക്കപ്പെടുന്നവരുടെയും കാലശേഷം ഇതേ മാതൃകയിലുള്ള ചെറിയ സ്തൂപങ്ങള്‍ സ്മരണക്കായി സ്ഥാപിച്ചു കാണാറുണ്ട്.

സതീര്‍ഥ്യന്‍: നന്ദി. (യോദ്ധാ എന്ന സിനിമയില്‍ നേപ്പാളിലെ ബുദ്ധസ്തൂപങ്ങളാണ്‍് കാണിച്ചിരിക്കുന്നത്)

ചാണക്യന്‍ said...

നല്ല പോസ്റ്റ്..ചിത്രങ്ങളും വിവരണവും നന്നായി..

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.