യുവ ഗോത്രജോഡികള്‍-1.
അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരെ (യുവജോഡികളെ )അവരുടെ പാരമ്പര്യ വേഷത്തില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.
അരുണാചല്‍ പ്രദേശില്‍ പ്രധാനമായും 20 മുഖ്യ ഗോത്രവര്‍ഗ്ഗവും അതിനുകീഴില്‍ നിരവധി ഉപജാതികളും ഉണ്ട്. ഖംതി വര്‍ഗ്ഗക്കാര്‍ക്കൊഴിച്ച് മറ്റു വര്‍ഗ്ഗക്കാര്‍ക്ക് സ്വന്തമായി അക്ഷരമാലയോ എഴുത്തുഭാഷയോ ഇല്ല. ഇവരുടെ സംസാരഭാഷ ഓരോ ഗോത്ര/ജാതിക്കനുസരിച്ച് വ്യത്യാസമുണ്ട്. സ്വന്തം സംസാരഭാഷയില്‍ എഴുതുന്നതിന് റോമന്‍ അക്ഷരമാലയെ ആണ് ആശ്രയിക്കുന്നത്. എന്നാല്‍ താനി ഗ്രൂപ്പില്‍ പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി 'താനി ലിപി' എന്ന അക്ഷരമാല/എഴുത്തു ഭാഷ വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. ഇവിടത്തെ എല്ലാ ഗോത്രവര്‍ഗ്ഗ സ്ത്രീകളും നല്ല നെയ്ത്തുകാരാണ്. അവര്‍ക്ക് വേണ്ടതായ പരമ്പരാഗത വസ്ത്രങ്ങള്‍ നല്ല നിറത്തിലും ഡിസൈനിലും നെയ്തെടുക്കുന്നു. പുരുഷന്മാര്‍ മുഖ്യമായും കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുള, ചൂരല്‍ എന്നിവകൊണ്ട് പുരുഷന്മാര്‍ കരകൗശല വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും നിര്‍മ്മിക്കുന്നു. ചില ഗോത്രവര്‍ഗ്ഗക്കാര്‍ മരത്തില്‍ കൊത്തിയെടുക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ദരാണ്. പുരുഷന്മാരുടെ വേഷവിധാനങ്ങളോടൊപ്പം ഒഴിച്ചുകൂടാനാവത്തതാണ് അവര്‍ ധരിക്കുന്ന വാള്‍. സ്ത്രീകള്‍ പ്രധാനമായും മുത്ത്/കല്ലുമാലകളും വെള്ളികൊണ്ടുള്ള ആഭരണങ്ങളും ധരിക്കുന്നു. ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ബഹുഭാര്യാത്വം നിലവിലുള്ളപ്പോള്‍ ചുരുക്കം ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ബഹുഭര്‍ത്തൃത്വവും നിലനില്‍ക്കുന്നു.
അരുണാചലിലെ 9 പടിഞ്ഞാറന്‍ ജില്ലകളില്‍ വസിക്കുന്ന പ്രധാന ആദിവാസികളെയാണ് താഴെ പരിചയപ്പെടുത്തുന്നത്: ഇവര്‍ ചൈനയോട് ചേര്‍ന്ന് കിടക്കുന്ന തവാംഗ് ജില്ലയിലും പശ്ചിമ കാമെങ് ജില്ലയിലുമുള്ള മൊന്‍പ വര്‍ഗ്ഗ യുവജോഡി. മഹായണ-ബുദ്ധമതവിശ്വാസികള്‍. ടിബറ്റുകാരുമായി വളരെയേറെ സാമ്യം. തവാങ്ങിലെ ബുദ്ധ മൊണാസ്റ്റ്രിയുമായി ഇവരുടെ ജീവിതവും സംസ്കാരവും ഇഴചേര്‍ന്നുകിടക്കുന്നു.
നിശി - ഇവര്‍ പൂര്‍വ്വകാമെങ്, കുറുംഗ്‌കുമെ, ലോവര്‍സുബന്‍സിരി, അപ്പര്‍ സുബന്‍സിരി ജില്ലകളില്‍ വസിക്കുന്ന പ്രധാന ഗോത്രവര്‍ഗ്ഗക്കാര്‍ . ഇവര്‍ ധരിച്ചിരിക്കുന്ന പരമ്പരാഗത മാലകള്‍ക്കും മണികള്‍ക്കും ഇവരുടെ ഇടയില്‍ നല്ല വിലയുണ്ട്. പുരുഷന്മാര്‍ മുടി നെറ്റിക്ക് മുകളിലായി ചുരുട്ടി കെട്ടിവെച്ച് അതിനുമുകളില്‍ വേഴാമ്പിലിന്റെ കൊക്കും വെച്ച, ചൂരല്‍ കൊണ്ടുണ്ടാകിയ തൊപ്പി ധരിക്കുന്നു. ഇവരുടെ ഇടയില്‍ ബഹുഭാര്യാത്വം നിലനില്‍ക്കുന്നു. വിവാഹത്തിന് 'പുരുഷധന'മായി നിരവധി കാട്ടുപോത്തുകളും (മിത്തുന്‍) പന്നികളും, മുത്തു/കല്ലുമാലകളും ധനവും വധുവിന്റെ പിതാവിന് നല്‍കേണ്ടതുണ്ട്. അങ്ങിനെ 'പുരുഷധനം' നല്‍കാന്‍ കഴിവുള്ളയാള്‍ക്ക് ഒന്നിലധികം വിവാഹം ചെയ്യാം. രസകരമായ കാര്യം, വിവാഹശേഷം സ്ത്രീ സ്വമേധയാ വിട്ടുപോകുകയോ, വേറെ ആളുടെ കൂടെ ഒളിച്ചോടിപോകുകയോ ചെയ്താല്‍, ആദ്യ ഭര്‍ത്താവ് കല്യാണത്തിനും 'പുരുഷധന'ത്തിനുമായി എത്ര ചിലവാക്കിയോ അതും അതിന്റെ കൂടെ പിഴയും സ്ത്രീയുടെ പിതാവോ, അല്ലെങ്കില്‍ പുതിയ ഭര്‍ത്താവോ ആദ്യ ഭര്‍ത്താവിന് നല്‍കേണ്ടതുണ്ട്. ഇത് തീരുമാനിക്കുന്നത് ഈ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലുള്ള പരമ്പരാഗത തര്‍ക്കം തീര്‍ക്കുന്ന (യല്ല്ലുംഗ്) ഗോത്രഗ്രാമസമിതിയാണ്.
ഇത് താഗിന്‍ ഗോത്ര ജോഡി. അപ്പര്‍ സുബന്‍സിരി ജില്ലയില്‍ കൂടുതലായി വസിക്കുന്നു. പുരുഷന്റെ കൈയ്യിലുള്ളത് മുളകൊണ്ടുള്ള വില്ല്. അമ്പ് സൂക്ഷിക്കുന്നത് കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന മുളംകുറ്റിയില്‍. എല്ലാ ഗോത്രവര്‍ഗ്ഗക്കാരിലും വേഷധാരണത്തിന്റെ ഭാഗമാണ് വാള്‍. ഇവരുടെ ഇടയില്‍ ബഹുഭാര്യാത്വം ആചാരപരമായി നിലവിലുണ്ട്.
ഇത് അപ്പാത്താനി വര്‍ഗ്ഗത്തില്‍ പെട്ട യുവമിഥുനങ്ങള്‍. ലോവര്‍ സുബന്‍സിരി ജില്ലയില്‍ വസിക്കുന്നവര്‍. അപ്പാത്താനി പുരുഷന്മാര്‍ മുടി മുകളില്‍ ചുരുട്ടികെട്ടുകയും മുഖത്ത് പച്ചകുത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ മൂക്കില്‍ വലിയ ദ്വാരങ്ങള്‍ ഇട്ട് അതില്‍ വലിയ മൂക്കുത്തി ധരിക്കുകയും മുഖത്ത് പച്ചകുത്തുകയും ചെയ്യുന്നു. ഈ രീതികള്‍ രണ്ടു മൂന്ന് ദശാബ്ദങ്ങളായി പിന്തുടരുന്നില്ല.കാലം മാറിയതിനനുസരിച്ച് വസ്ത്രങ്ങള്‍ തുന്നുന്നതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ഇവര്‍ ഗാലോ ജോഡി. പശ്ചിമ സിയാംഗ് , പൂര്‍വ്വ സിയാംഗ്, അപ്പര്‍ സുബന്‍സിരി ജില്ലകളില്‍ വസിക്കുന്നവര്‍.
ഇവര്‍ അദി വര്‍ഗ്ഗ ജോഡി. പൂര്‍വ്വ സിയാംഗ്, പശ്ചിമ സിയാംഗ്, അപ്പര്‍ സിയാംഗ്, ലോവര്‍ ഡിബാംഗ് വാലി ജില്ലകളില്‍ വസിക്കുന്നവര്‍.
നിശി, അപ്പാത്താനി, അദി, ഗാലോ, താഗിന്‍ എന്നീ വര്‍ഗ്ഗക്കാര്‍ അബോത്താനി എന്ന പേരുള്ള പൂര്‍വ്വികന്‍റെ പിന്‍തുടര്‍ച്ചക്കാരാണെന്ന് വിശ്വസിക്കുന്നു. ഇവര്‍ പരമ്പരാഗതമായി ഡോന്യി-പോളോ (സൂര്യന്‍-ചന്ദ്രന്‍) യെ ആരാധിച്ചുവരുന്നവരാണ്. (കാലക്രമേണ മതംമാറ്റം കൊണ്ട്, ഡോന്യി-പോളോയെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ കുറവാണ്)
(തുടരും)
കൃഷ്.
28 comments:
കൃഷ് ചേട്ടാ...
എല്ലാം പുതിയ അറിവുകള്‍ തന്നെ...
നല്ല പോസ്റ്റ്!
:)
ക്രിഷേ..ബ്ലോഗിനാകെ ഒരു പുതിയ ലുക്ക് വന്നല്ലൊ?, നന്നായിരിക്കുന്നു.
ജോഡികളെ കണ്ടു.. ഫോട്ടൊകളൊക്കെ എങ്ങനെ സംഘടിപ്പിച്ചു??
നന്നായിട്ടുണ്ട്.
അഭി..അഭി..
നല്ല പോസ്റ്റ്. കൌതുകകരമായ വിവരങ്ങള്‍. അടുത്ത ഭാഗം ഉടനെ പോരട്ടെ.
ഇതു മോടെല്‍സ് ആണോ അതോ ശരിക്കും ഗോത്ര ജോടികള്‍ ആണോ?
puthiya aRivukaL.:)
വിജ്ഞാനപ്രദം..:)
നല്ല പോസ്റ്റ്. വളരെ നല്ല ചിത്രങ്ങള്‍. വാല്‍മീകിയുടെ ചോദ്യം ആവര്‍ത്തിക്കാന്‍ തോന്നുന്നു. :)
നന്നായിട്ടുണ്ട്...
വളരെ വളരെ നല്ല പോസ്റ്റ് കൃഷ്.
തുടരൂ
നല്ല പോസ്റ്റ്
ശ്രീ: നന്ദി.
ശിശു: നന്ദി, ഇതല്ലെ ഇപ്പഴത്തെ ബൂലോഗഫാഷന്‍.
ദില്‍ബാസുരന്‍: നന്ദി ഡാ.
വാല്‍മീകി: നന്ദി. ചിത്രത്തിലുള്ളവര്‍ അതാതു ഗോത്രവര്‍ഗ്ഗത്തിലുള്ളവര്‍ തന്നെ. ചിലര്‍ ജോലിക്കാരും മറ്റുമാണ്. ചിത്രത്തിനുവേണ്ടി അവരുടെ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുന്നു. കാലം മാറിയതിനനുസരിച്ച് ചെറിയ മാറ്റങ്ങളൊട്ടെ വന്നിട്ടുണ്ട്. ശരിക്കുള്ള ഗോത്രവേഷത്തില്‍ കാണണമെങ്കില്‍ ഉള്‍ഗ്രാമങ്ങളില്‍ പോകണം.
വേണു, ജിഹേഷ്, മനു, വിപിന്‍, ആഷ; എല്ലാവര്‍ക്കും നന്ദി.
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
ചാത്തനേറ്: ഇന്നലേ കണ്ടിരുന്നു കമന്റിടാന്‍ വിട്ടു
ഒരു സംശയം ഇതു സംഘടിപ്പിച്ചതു പലപ്പോഴായാണോ അതോ ഒരുമിച്ചോ? അതു പറഞ്ഞില്ല..
ഭായ്,
ഗോത്രവര്‍ഗഗക്കാരെപ്പറ്റി വിലപ്പെട്ട പലവിവരങ്ങളും മനസ്സിലാക്കാന്‍ താങ്കളുടെ ബ്ലോഗ് ഉപകരിച്ചു. തുടര്‍ച്ചക്കായി കാത്തിരിയ്കുന്നു...
രസമുള്ള വിശേഷങ്ങള്‍ ചിത്രങ്ങള്‍ സഹിതം തന്ന കൃഷിനു വളരെ നന്ദി.ബഹുഭാര്യാത്വം ഉണ്ടാകാനുള്ള കാരണം,പെണ്‍കുട്ടികള്‍ കൂടുതലായതാണോ?
ക്രിഷ് ചേട്ടാ. വളരെ നന്നായി ഈ പോസ്റ്റ്. നന്നായിട്ടുണ്ട് ഈ സചിത്ര വിവരണം. കൂടുതല്‍ വിവരണങ്ങള്‍ പോരട്ടെ.
പുതിയ അറിവായിരുന്നു, ഫോട്ടോ കൂടിയായപ്പോള്‍ ശരിക്കും ....
അണ്ണാ..അമ്മച്ചിയാണ അടിപൊളി!!
ഇത്രയും വിവരസമ്പൂര്‍ണ്ണമായ എഴുത്ത് ബ്ലോഗ്ലില്‍ അത്യപൂര്‍വ്വമായതുകൊണ്ട് ഹൃദയം ഇവിടെ ഉടക്കുന്നു..നല്ല ചിത്രങ്ങള്‍!!
ഓ:ടോ:
കൃഷണ്ണന്റ കല്യാണഫോട്ടങ്ങളൊന്നും ഇങ്ങന നാടന്‍ വേഷത്തിലെടുത്തില്ലീ..(ഞാന്‍ ഓടീ.....ഹിഹി)
കലക്കന്‍ ചിത്രങ്ങള്‍. വിവരണവും
രസകരമായ വിവരണങ്ങള്‍.
പടങ്ങള്‍ കൃഷ് എടുത്തതു തന്നെയാണോ ?
പോരട്ടെ അടുത്തതും.
അനാഗതശ്മശ്രു: നന്ദി. എം.കെ.ഹരികുമാര്‍: നന്ദി. കുട്ടിചാത്തന്‍: നന്ദി. ലേ’വാലില്‍ നോക്കിയാ പുടികിട്ടും. ഹരിശ്രീ: നന്ദി.
ഭൂമിപുത്രി: നന്ദി. നല്ല ചോദ്യം. പണ്ടുമുതലേയുള്ള പുരുഷമേധാവിത്വം തന്നെ പ്രധാന കാരണം. ധനമോ, വസ്തുക്കളോ ഉള്ളയാള്‍ ഒരിക്കല്‍ ‘പുരുഷധനം’ കൊടുത്ത് സ്ത്രീയെ ഭാര്യയായി സ്വന്തമാക്കിയാല്‍ പിന്നെ ആ സ്ത്രീ ജീവിതകാലം മുഴുവന്‍ നല്ലപോലെ കൃഷിയിടങ്ങളിലും വീട്ടിലും അധ്വാനിക്കണം. ഇവരുടെ രീതി ഇവരുടെ സമൂഹത്തില്‍ അംഗീകരിച്ചതാണ്. കാലങ്ങളായുള്ള ഈ രീതി ഇപ്പോഴും ചെറിയ രീതിയില്‍ പിന്തുടരുന്നു. എന്നാലും മാറ്റങ്ങള്‍ ഉണ്ട്. പിന്നെ സ്ത്രീ സ്വാതന്ത്ര്യവും ബോധവല്‍ക്കരണവുമൊക്കെ അടുത്തിടെയല്ലെ കൂടുതലായി നടക്കുന്നത്.
മെലോഡിയസ്: നന്ദി. നജീം : നന്ദി. ഹരിയണ്ണന്‍: നന്ദി. ഞാന്‍ ഈ വേഷമിട്ട് നിങ്ങളെ പേടിപ്പിക്കാന്‍ ഉദ്ദേശമില്ല. കരീം മാഷ് : നന്ദി. കുട്ടന്‍മേനോന്‍: നന്ദി. ഒരു പുനഃസൃഷ്ടിയാ. എല്ലാവര്‍ക്കും റൊമ്പ നണ്‍റി.
കൃഷ്,
നല്ല അറിവ്. തുടരുക
Surely appreciable, U have done a great deal in bothe collecting the photos and the data. Excellent. Continue to bring out new new information as of this instead of making a lot of blah blahs in the name of blogs as many do.
ബംഗാളിന്റെ അപ്പുറം മാത്രമേയുള്ളൂ ഇന്ത്യയില്‍ അലയാന്‍ ബാക്കി.
പലപ്പോഴും മാറ്റിവച്ച യാത്രക്ക് നിര്‍ബ്ബന്ധിക്കുന്നു, ഈ സുന്ദരികളും സുന്ദരന്മാരും.
നല്ല ചിത്രങ്ങള്‍, വിവരണവും.നന്ദി.
കൃഷേ,
അസ്സല്‍ പോസ്റ്റ് !ഇനിയങ്ങോട്ട് എങ്ങന്യാ ? മറ്റു സംസഥാനങ്ങളെക്കൂടി പൂശില്ലെ ?
സതീശ്: നന്ദി.
ജേക്കബ് മാമ്മൂട്ടില്‍: അഭിപ്രായങ്ങള്‍ക്ക് നന്ദി.
ദൈവം: സാക്ഷാല്‍ ദൈവത്തിന് സഹസ്രനന്ദി. ദൈവം എത്തിപ്പെടാത്ത സ്ഥലങ്ങളോ, അങ്ങിനെയുമുണ്ടോ.
കാര്‍ട്ടൂണിസ്റ്റ്: നന്ദി വരക്കാരാ. മറ്റു സ്ഥലങ്ങളെ കുറിച്ച് പൂശാനുള്ള വഹ തല്‍ക്കാലം കയ്യിലില്ല. കിട്ടുമ്പോള്‍ തട്ടാം. ഇതിന്റെ ബാക്കി ഭാഗം ഇപ്പോള്‍ അങ്ങ്‌ട് പൂശാം. ന്താ..
നല്ല വിവരണം ഇനിയും എഴുതുക.
Post a Comment