Thursday, September 6, 2007

നാഗാ നൃത്തം.

നാഗാ നൃത്തം.

ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-3.

നാഗാലാന്‍ഡിലെ ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തമാണ്‌ നാഗാ ഡാന്‍സ്‌. അരുണാചല്‍ പ്രദേശിന്റെ കിഴക്ക്‌ ഭാഗത്തുള്ള തിറാപ്പ്‌ ജില്ല നാഗാലാന്‍ഡിനോട്‌ ചേര്‍ന്ന് കിടക്കുന്നതുകാരണവും അവിടെയുള്ള നൊക്ട്ടെ ഗോത്രക്കാര്‍ നാഗാക്കാരുടെ ജീവിതരീതിയും സംസ്കാരവുമായി വളരെ സാമ്യമുള്ളതിനാലും ഇവരും നാഗാ നൃത്തം ചെയ്യാറുണ്ട്‌.

സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഒരു നാഗാ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ആണ്‌ ഇവിടെ കാണിച്ചിരിക്കുന്നത്‌:









കൃഷ്‌.

10 comments:

കൃഷ്‌ | krish said...

(ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-3)
നാഗാലാന്‍ഡിലെ ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തമാണ്‌ നാഗാ ഡാന്‍സ്‌. സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഒരു നാഗാ നൃത്തത്തിന്റെ ദൃശ്യങ്ങള്‍.

ശ്രീ said...

ഈ ഫോട്ടോപോസ്റ്റും നന്നായി കൃഷ് ചേട്ടാ...
നാഗാ നൃത്തത്തെ പരിചയപ്പെടുത്തിയതിനു നന്ദി.
:)

സു | Su said...

നാഗാ തിരുവാതിരക്കളി :)

കൃഷ്, ചിത്രങ്ങള്‍ക്ക് നന്ദി.

മഴത്തുള്ളി said...

കൃഷ്,

വളരെ ഭംഗിയായിരിക്കുന്നു. പിന്നെ സു പറഞ്ഞതുപോലെ തിരുവാതിരയുടെ സ്റ്റെപ്പിനോട് സാമ്യം ഉണ്ടല്ലേ ???

ഉപാസന || Upasana said...

ഭായ്,
നല്ല ഫോട്ടൊസ്. അവിടെ ജീവിക്കുന്നത് റിസ്ക് അല്ലെ ഭായ്..?
:)
സുനില്‍

ശ്രീലാല്‍ said...

ചിത്രങ്ങള്‍ക്ക് നന്ദി കൃഷ്.. ഈ തിരുവാതിരയുടെ പാട്ട് കൂടി കേള്‍ക്കണമെന്ന് ഒരാഗ്രഹം. :)

SHAN ALPY said...

good wishes

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കൃഷ്ജീ,
പടങ്ങള്‍ നന്നായിട്ടുണ്ട്‌, താങ്കള്‍ താമസികുന്ന സ്ഥലത്തെ ഓരോ ആഘോഷവും ഞങ്ങള്‍ക്കു കൂടി പകര്‍ന്നു തരുന്നതിന്‌ പ്രതേക നന്ദി

സാജന്‍| SAJAN said...

ക്രിഷ് , ഈ പടങ്ങളും നന്നായി:)

കൃഷ്‌ | krish said...

ശ്രീ : നന്ദി.
സൂ :നന്ദി. ചില ചിത്രങ്ങളില്‍ തിരുവാതിരയും കുമ്മിയടിയും പോലെയൊക്കെ തോന്നി അല്ലേ. മൂന്നാമത്തെ പടം കണ്ടാല്‍ വള്ളം തുഴയുന്നതുപോലെ തോന്നുന്നില്ലേ. (അതുകൊണ്ടാണ് അടിക്കുറിപ്പൊന്നും കൊടുക്കാതിരുന്നത്. ഇനി നിങ്ങള്‍ക്ക് ഓരോ അടിക്കുറിപ്പ് ഇടാം)

മഴത്തുള്ളി : നന്ദി.

എന്റെ ഉപാ’സുനില്‍’ : നന്ദി. ഇവിടെ റിസ്ക് ഒന്നുമില്ല. പക്ഷേ നാഗാലാന്‍ഡിലെ ചില ഭാഗങ്ങളിലും തിറാപ്പ് ജില്ലയിലും ചില പ്രശ്നങ്ങള്‍ ഉണ്ട്.

ശ്രീലാല്‍ : നന്ദി. ഈ ‘തിരുവാതിര’യുടെ പാട്ട് കേള്‍പ്പിക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ലല്ലോ. എന്നാലും വേറോരു കാടന്‍ ‘തിരുവാതിര’ പാട്ട് അടുത്തുതന്നെ കേള്‍പ്പിക്കാം.

ഷാന്‍ അല്‍പ്പി : നന്ദി.
ഇന്‍ഡ്യാ ഹെറിറ്റേജ് : നന്ദി.

സാജന്‍ : നന്ദി.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.