Thursday, August 16, 2007

61ാ‍ം സ്വാതന്ത്ര്യ ദിനാഘോഷം - ചിത്രങ്ങള്‍.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞിരിക്കുന്നു.
ഇറ്റാനഗറില്‍ നടന്ന 61ാ‍ം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ നിന്നും ചില ദൃശ്യങ്ങള്‍:
വന്ദേ മാതരം.
ഭാരത്‌ മാതാ കീ ജയ്‌.

ഝണ്ടാ ഊഞ്ചാ രഹേ ഹമാര,വിജയീ വിശ്വ തിരംഗാ പ്യാരാ.
(എന്നെന്നും നമ്മുടെ ദേശീയ പതാക ഉയരത്തില്‍ പറക്കട്ടെ)

സ്വാതന്ത്ര്യ ദിന അഭിവാദനങ്ങള്‍.
വിവിധ ഗോത്രവര്‍ഗ്ഗ വനിതകളുടെ പരേഡ്‌.
ജാഗ്രതയോടെ വനിതാപോലീസും. തൊട്ടടുത്ത്‌ മൊമ്പാ കലാകാരന്മാര്‍.
ഇനി ബലൂണ്‍ പറത്തിവിട്ടില്ലെന്നു വേണ്ടാ..
(എയിഡ്‌സ്‌ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബലൂണ്‍ പറത്തല്‍).
വി.ഐ.പി. റോസ്റ്റ്രം.
ഇവിടെ മുഴുവന്‍ കളറുകളാ ഭായി.
(പരേഡ്‌ കഴിഞ്ഞിറങ്ങുന്ന സി.ആര്‍.പി.എഫ്‌. ജവാന്മാര്‍)
ഡാ.. നമുക്ക്‌ പ്രൈസ്‌ ഉണ്ട്‌ !! (മാര്‍ച്ച്‌ പാസ്റ്റില്‍ സമ്മാനം അനൗണ്‍സ്‌ ചെയ്തപ്പോള്‍ എന്‍.സി.സി. കാഡറ്റുകള്‍)

ദേ, ഇനി എത്ര നേരം നില്‍ക്കണം. (കലാ പരിപാടികള്‍ക്കായി ഊഴം കാത്തു നില്‍ക്കുന്ന മൊമ്പാ കലാകാരന്മാര്‍)
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 60ാ‍ം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും അഭിവാദനങ്ങളുടെ പൂച്ചെണ്ടുകള്‍.
****
ഗോത്രവര്‍ഗ്ഗ കലാപരിപാടികളുടെ കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍. കാത്തിരിക്കുക.
കൃഷ്‌.

19 comments:

കൃഷ്‌ | krish said...

ഭാരത് മാതാ കീ ജയ്. സ്വാതന്ത്ര്യത്തിന്റെ 60‌ാ‍ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തിലെ ചില സ്വാതന്ത്ര്യദിന ദൃശ്യങ്ങള്‍. ഫോട്ടോ പോസ്റ്റ്.

ശ്രീ said...

കൃഷ് ചേട്ടാ...

ചിത്രങ്ങളും വിശദീകരണങ്ങളും ഇഷ്ടമായി.
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ചളിയിലായിരുന്നല്ലേ പരിപാടി.സമ്മതിച്ചു പരിപാടി നടത്തിയവരേം ഫോ‍ട്ടോ പിടിച്ച ആളിനേയും..

G.MANU said...

adipoli... delhiyil vannirunnO..parayanjathu mOSamaayippOyi

അഭിലാഷങ്ങള്‍ said...

കൃഷ്,

ഫോട്ടോകള്‍ ഇഷ്ടമായി.ഗോത്രവര്‍ഗ്ഗ കലാപരിപാടികളുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.

അഭിലാഷ് (ഷാര്‍ജ്ജ)

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൃഷ് ചേട്ടാ, സ്വാതന്ത്ര്യദിന ദൃശ്യങ്ങള്‍ ഇഷ്ടമായി.
സ്വാതന്ത്ര്യദിനാശംസകള്‍!

സാജന്‍| SAJAN said...

ഈ പടങ്ങളെല്ലാം കിഡു,
വൈകിയെങ്കിലും സ്വാതന്ത്ര്യ ദിനാശംസകള്‍ ക്രിഷേ:)

സുല്‍ |Sul said...

നന്ദി.
ഈ ചിത്രങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും
-സുല്‍

കൃഷ്‌ | krish said...

ശ്രീ : നന്ദി.
ചാത്താ : നന്ദി. മഴ പെയ്തിരുന്നുവെങ്കിലും, ചളി അധികമില്ലായിരുന്നു.
മനു: നന്ദി. ഇത് ഡെല്‍ഹിയിലെ പടങ്ങളല്ല. (അവിടെ വന്നാല്‍ അറിയിക്കാതിരിക്കുമോ. ) ഇറ്റാനഗറിലെ പരിപാടിയില്‍നിന്നും എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടല്ലോ.

അഭിലാഷ് :നന്ദി. കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റാം.
ഷാനവാസ് : ആശംസകള്‍ക്കൊപ്പം നന്ദി.
സാജന്‍ : നന്ദി.
സുല്‍ : നന്ദി.

Haree said...

അറുപതോ അറുപത്തിയൊന്നോ!
അമ്പതില്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞതാണ്...
1947 ഒന്നാം സ്വാതന്ത്ര്യദിനമായി കണക്കാക്കിയാല്‍ 61 വരും((2007-1947)+1). 1948, അതായത് സ്വാതന്ത്ര്യം ലഭിച്ച് 1 കൊല്ലത്തിനു ശേഷമുള്ളത്ത് ഒന്നാം സ്വാതന്ത്ര്യദിനമായി കണക്കാക്കിയാല്‍ 60(2007-1947)‌‌ വരും. ഒരാളുടെ വയസ് കൂട്ടുക രണ്ടാമത്തെ രീതിയിലാണ്, അതുകൊണ്ട് അറുപതാം സ്വാതന്ത്ര്യദിനാഘോഷം എന്നു പറയുന്നതാണ് ശരിയെന്നു തോന്നുന്നു.
--

കൃഷ്‌ | krish said...

ഹരീ, ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികമായും ആഗസ്റ്റ് 15ന് അറുപത്തൊന്നാം സ്വാതന്ത്ര്യദിനവുമായിട്ടാണല്ലോ എല്ലാവിടേയും ആഘോഷിക്കുന്നത്. ഇനി ഇതിലും തര്‍ക്കമുണ്ടോ.

Haree said...

ആതുതന്നെയല്ലേ ഞാനും പറഞ്ഞിരിക്കുന്നത്? :)
--

Sathees Makkoth | Asha Revamma said...

കൃഷ്, ചിത്രങ്ങളും വിശദീകരണങ്ങളും നന്നായി.
താമസിച്ച് പോയ സ്വാതന്ത്ര്യ ദിനാശംസകള്‍!

ദേവന്‍ said...

:)
profile padavum nannayi ...

കൃഷ്‌ | krish said...

ഹരീ..ഒരേ കാര്യം തന്നെ നമ്മള്‍ പറഞ്ഞത്.
സതീശ് : നന്ദി.
ദേവന്‍ : നന്ദി.

asdfasdf asfdasdf said...

കാണാന്‍ വൈകി.
ചിത്രങ്ങളള്‍ നന്നായി.

മഴത്തുള്ളി said...

ഇറ്റാനഗറിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു. :)

K M F said...

eppozhannu kandathu
adipolliyayiiiiiii

കൃഷ്‌ | krish said...

കുട്ടന്മേനോന്‍, മഴത്തുള്ളി, കെ.എം.എഫ്.:
നന്ദി.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.