Tuesday, February 20, 2007

സംസ്ഥാനദിനം.

സംസ്ഥാനദിനം.

അരുണാചല്‍ പ്രദേശിന്‌ ഒരു പൂര്‍ണ്ണ സംസ്ഥാന പദവി കിട്ടിയിട്ട്‌ ഇന്നലെ (ഫെ:20) 20 വര്‍ഷം തികഞ്ഞു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന സമയത്തും അതിനുശേഷവും NEFA (വടക്കുകിഴക്കന്‍ അതിര്‍ത്തി ഏജന്‍സി) എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.1972-ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 'നേഫ'-യെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും 'അരുണാചല്‍ പ്രദേശ്‌' എന്ന്‌ പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. ചൈനയോട്‌ അതിര്‍ത്തിയുള്ളതിനാലും (മക്‌മോഹന്‍ ലൈന്‍), 1962-ല്‍ ചൈനയാല്‍ ആക്രമിക്കപെട്ടതിനാലും, 1987-വരെ അരുണാചല്‍ പ്രദേശ്‌ കേന്ദ്രഭരണ പ്രദേശമായിരുന്നു.സംസ്ഥാന പദവി ലഭിച്ചതിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍, പ്രധാനമന്ത്രിക്കു പകരമായി കേന്ദ്ര അഭ്യന്തരമന്ത്രി ശ്രീ ശിവരാജ്‌ പാട്ടീല്‍ പങ്കെടുത്തു.
ചില ചിത്രങ്ങള്‍ ചുവടെ:


അതിഥിയെ സ്വീകരിക്കുവാനായി വിവിധ ഗോത്രവര്‍ഗ്ഗത്തിലുള്ള തരുണീമണികള്‍ ഒരുങ്ങിനില്‍ക്കുന്നു.
കേന്ദ്ര അഭ്യന്തരമന്ത്രി ശ്രീ പാട്ടീല്‍, അരുണാചലിന്റെ അധികചുമതലയുള്ള ഗവര്‍ണ്ണര്‍ ശ്രീ എം.എം. ജേക്കബ്‌ (വെള്ള കോട്ട്‌), എന്നിവര്‍ക്കൊപ്പമെത്താന്‍ മുഖ്യമന്ത്രി ശ്രീ ഗെഗോങ്ങ്‌ അപാങ്ങ്‌ (പുറകില്‍‌) ശ്രമിക്കുന്നു.

പോലീസ്‌ ബാന്റ്‌ സംഘം.


യാത്രയയപ്പിനുള്ള ഒരുക്കം

കൃഷ് ‌‌ krish

3 comments:

കൃഷ്‌ | krish said...

അരുണാചല്‍ പ്രദേശ് സംസ്ഥാന ദിനാഘോഷങ്ങളുടെ ചില ചിത്രങ്ങള്‍.

വിവി said...

കൃഷ് ചിത്രങ്ങളും , വിവരണവും നന്നായിരിക്കുന്നു.

ഒ.ടോ.
അടുത്ത പോസ്റ്റ് അവിടുത്തെ നിസി, ടാഗിന്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാരെ കുറിച്ചായിക്കൊള്ളട്ടെ എന്നൊരു അപേക്ഷ. പക്ഷേ അവസാനം ‘യോദ്ധാ’യിലെ ‘അപ്പുക്കുട്ട’നാകരുത്

krish | കൃഷ് said...

നന്ദി വിവി (ലോനപ്പാ).
ശ്രമിക്കാംട്ടോ.

അപ്പുക്കുട്ടനും അക്കോസോട്ടോവുമൊന്നും ആവില്ലാ.

കൃഷ്‌ | krish

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.