വേഴാമ്പല്‍ കൊക്കുവെച്ച തൊപ്പി.
ഹോണ്‍ബില്‍ അഥവാ വേഴാമ്പലിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. പല വര്‍ഗ്ഗത്തിലുള്ള ഹോണ്ബില്ലുകളില് കൂടുതലായി വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഗ്രേറ്റ് ഹോണ്‍ബില്ല് അഥവാ ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍ എന്ന ഇനം വേഴാമ്പല്‍. (ശാസ്ത്രനാമം - Buceros bicornis) ഇന്ത്യയിലെ വനപ്രദേശങ്ങളിലും തെക്കുകിഴക്കനേഷ്യയിലെ ചില വനപ്രദേശങ്ങളിലും ഇത് കണ്ടുവരുന്നു. ഏകദേശം 50 വര്‍ഷം വരെ ജീവിക്കുന്നതായി കണ്ടിട്ടുള്ള ഈ പക്ഷികള്‍ കാണാന്‍ വളരെ ഭംഗിയുള്ളവയാണ്.

4 അടിയോളം നീളമുള്ള ഈ പക്ഷിയുടെ ചിറകിന് 60 ഇഞ്ച് ദീര്‍ഘമുണ്ട്. ഈ പക്ഷിയുടെ എടുത്തുപറയത്തക്ക പ്രത്യേകത ഇതിന്റെ കൊക്കുകളാണ്. നീണ്ട് അല്‍പ്പം വളഞ്ഞ് മഞ്ഞ നിറത്തിലുള്ള കൊക്കുകളും അതിനോട് ചേര്‍ന്ന് തലക്കുമുകളിലായുള്ള 'കിരീട'വും വളരെ ഭംഗിയുള്ളവയാണ്.
നിന് ചുണ്ടിനിന്നെന്ത് ഭംഗി,
നിന് അധരത്തിനെന്തു മധുരം.
ചുണ്ടും ചുണ്ടും മന്ത്രിക്കും പ്രണയമന്ത്രങ്ങള്‍.
കാട്ടില്‍ വളരെ ഉയരമുള്ള മരത്തില്‍ വിടവുകളിലോ പൊള്ളയായ ഭാഗത്തോ പൊത്തുണ്ടാക്കി ഭാഗികമായി അടച്ച് അതിനകത്താണ് പെണ്‍പക്ഷി മുട്ടയിടുന്നത്. ഒന്നോ രണ്ടോ മുട്ട വിരിയിക്കാനായി 40 ദിവസത്തോളം കൂട്ടിനകത്ത് അടയിരിക്കുന്ന പെണ്‍പക്ഷിക്ക് ആഹാരം ശേഖരിച്ച് എത്തിച്ചുകൊടുക്കുന്ന ചുമതല ആണ്‍പക്ഷിയുടേതാണ്.
അരുണാചല്‍പ്രദേശിലെ നിരവധി ഗോത്രവര്‍ഗ്ഗങ്ങളില്‍ ഒരു പ്രധാന ഗോത്രവര്‍ഗ്ഗമായ 'നിശി' വര്‍ഗ്ഗക്കാരുടെ ജീവിതത്തിലും സംസ്കാരത്തിലും അചാരനുഷ്ഠാനങ്ങളിലും ഈ പക്ഷി ഒരു പ്രധാനപങ്ക് വഹിക്കുന്നു. ഈ ഗോത്രത്തിലെ പുരുഷന്മാരെല്ലാം ചൂരല്‍ കൊണ്ട് ഉണ്ടാക്കിയ തൊപ്പി (നിശി വായ്മൊഴിയില്‍ - ബൊപ്പിയ) ധരിക്കുന്നു. ഈ തൊപ്പിയുടെ മുകളിലായി ഗ്രേറ്റ് ഹോണ്‍ബില്‍ പക്ഷിയുടെ മഞ്ഞനിറമുള്ള കൊക്ക് (നിശിയില് ഹിബു) വെച്ചുപിടിപ്പിക്കുന്നു. തൊപ്പിയുടെ പിറകിലായി പക്ഷിയുടെ ഭംഗിയുള്ള നീണ്ട തൂവലുകല്‍ പിടിപ്പിച്ചിരിക്കും. വളരെ ശ്രദ്ധയോടും ഭംഗിയോടും ഉണ്ടാക്കുന്ന ഈ തൊപ്പിയില്‍ ഏറ്റവും വലുതും സുന്ദരവുമായ ഹോണ്‍ബില്‍ കൊക്കുകള്‍ ഘടിപ്പിച്ച് മോടിപിടിപ്പിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഹോണ്‍ബില്ലിന്റെ കൊക്കും തൂവലും വെച്ചുപിടിപ്പിച്ച തൊപ്പിയണിഞ്ഞ നിശി ഗോത്രവര്‍ഗ്ഗക്കാര്‍.
ഈ തൊപ്പിധാരണം ഒഴിച്ചുകൂടാനാവാത്തതും, അവരുടെ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗവും, ഓരോരുത്തരുടേയും വ്യക്തിത്വം വിളിച്ചോതുന്നതുമാണ്. ഈ തൊപ്പി ധരിച്ചേ ഇവര്‍ ഏതൊരു ആചാരങ്ങളിലും ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുകയുള്ളൂ. ഭംഗിയുള്ള പക്ഷിതൂവല്‍ ചേര്‍ത്ത് വെച്ച് ഉണ്ടാക്കുന്ന വിശറിയും ഇവര്‍ കൊണ്ടുനടക്കുന്നു.ഇവരുടെ സംസ്കാരങ്ങളിലും ആചാരങ്ങളിലും ഗോത്രവര്‍ഗ്ഗ കഥകളിലും വലിയ സ്ഥാനമുള്ള ഈ പക്ഷിയെ ഇവര്‍ വളരെ ബഹുമാനിക്കുന്നു. അരുണാചല്‍ പ്രദേശില്‍ നിറയെ കണ്ടുവരുന്ന ഈ ഹോണ്‍ബില്‍ പക്ഷി (പോയ്യ് എന്ന് നിശിയില്) സംസ്ഥാനത്തിന്റെ ദേശീയ പക്ഷി കൂടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ചിഹ്നത്തിലും മറ്റു വകുപ്പുകളുടെ ചിഹ്നത്തിലും ഹോണ്‍ബില്ലിന് തന്നെ പ്രാധാന്യം.പക്ഷേ, ഹോണ്‍ബില്ലിന്റെ കൊക്കിനും തൂവലിനും വേണ്ടി ഈ പക്ഷിയെ നിരന്തരം വേട്ടയാടിയതുകൊണ്ട് അതിന്റെ ജനസംഖ്യ കുറഞ്ഞ് വംശനാശത്തിലേക്ക് നീങ്ങുകയായിരുന്നു. കൂടാതെ ഹോണ്‍ബില്ലിന്റെ എണ്ണക്ക് (ഒഫ്) ഔഷധഗുണമുണ്ടെന്നും ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ ശമിപ്പിക്കുന്നതിന് ഇത് സഹായകമാണെന്നുള്ള വിശ്വാസം കാരണവും ഈ പക്ഷി വേട്ടയാടപ്പെടുന്നു. ഈ പക്ഷിയുടെ കൊക്കും തൂവലും നിശി ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് ഇവയെ വേട്ടയാടുന്നത് തടയല്‍ ഫലപ്രദമാവുന്നില്ലായിരുന്നു. ആധുനികത വന്നാലും പാരമ്പര്യം മറക്കരുതല്ലോ.

തൊപ്പിയണിഞ്ഞ നിശി യുവാക്കള്‍.
അങ്ങിനെയാണ് 3-4 വര്‍ഷം മുമ്പ് വനം-വന്യജീവിവകുപ്പും ഇന്ത്യയിലെ ലോകവന്യജീവി സംഘടനയും ചേര്‍ന്ന്, ഹോണ്‍ബില്ലിന്റെ കൊക്കിന് പകരമായി അതേ വലിപ്പവും, നിറവും, ആകാരവുമുള്ള ഫൈബര്‍ഗ്ലാസ്സ് കൊണ്ട് നിര്‍മ്മിച്ച കൊക്കുകള്‍ തികച്ചും സൗജന്യമായി നിശി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ നല്കി തുടങ്ങിയത്. ആദ്യമൊക്കെ കടുത്ത എതിര്‍പ്പുകളും ശങ്കയുമുണ്ടായിരുന്നെങ്കിലും ക്രമേണ മിക്കവരും അവരവരുടെ തൊപ്പിയിലെ യഥാര്‍ത്ഥ ഹോണ്‍ബില്‍ കൊക്കുകള്‍ ഇളക്കികൊടുത്ത് പകരം ഫൈബര്‍ കൊക്കുകള്‍ വെച്ച് ധരിച്ചുതുടങ്ങി. കരകൗശല കേന്ദ്രങ്ങള്‍ വില്‍പ്പനക്കുവെച്ചിരിക്കുന്ന ഫൈബര്‍ കൊക്കുകള്‍ പിടിപ്പിച്ച നിശി തൊപ്പികള്‍.
ഇതെല്ലാകൊണ്ടുതന്നെ ഈ പ്രദേശങ്ങളില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഹോണ്‍ബില്‍ പക്ഷിയുടെ സംരക്ഷണ ശ്രമങ്ങള്‍ക്ക് കുറച്ചെങ്കിലും നല്ല ഫലമാണ് കിട്ടിയിരിക്കുന്നത്.
.......
"പോകൂ പ്രിയപ്പെട്ട പക്ഷി
കിനാവിന്റെ നീലിച്ച ചില്ലയില്‍നിന്നും
നിനക്കായി വേടന്റെ കൂരമ്പൊരുങ്ങുന്നതിന്‍മുമ്പ്..."
(ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വരികളില്‍ നിന്നും)

(തടിയില്‍ തീര്‍ത്ത ഹോണ്‍ബില്‍ ശില്‍പ്പം.)
***
(വാല്‍ക്കഷണം:: ഫൈബര്‍ഗ്ലാസ്സ് കൊണ്ട് കുറെ ആനക്കൊമ്പുകള്‍ നിര്‍മ്മിച്ച് കാട്ടുകള്ളന് വീരപ്പന് നല്കിയിരുന്നുവെങ്കില് (കര്‍ണ്ണാടക-തമിഴ്നാട്-കേരള) കാട്ടിലെ എത്ര കൊമ്പനാനകള്‍ വീരപ്പന്റെ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടേനെ !!! വെടിയേറ്റ ആനകളും പോയി, വെടിയേറ്റ് വീരപ്പനും പോയി. ഇനി പറഞ്ഞിട്ടെന്താ കാര്യം,ല്ലേ !)
കൃഷ് krish
23 comments:
"പോകൂ പ്രിയപ്പെട്ട പക്ഷി
കിനാവിന്റെ നീലിച്ച ചില്ലയില്‍നിന്നും
നിനക്കായി വേടന്റെ കൂരമ്പൊരുങ്ങുന്നതിന്‍മുമ്പ്..."
ഒരു നിശി തൊപ്പിയുണ്ടാക്കണമെങ്കില് ഒരു വലിയ ഹോണ്‍ബില്‍ വേട്ടയാടപ്പെടും, തീര്‍ച്ച.
വേഴാമ്പലിന്റെ കൊക്കുവെച്ചുണ്ടാക്കുന്ന നിശി തൊപ്പിയെ കുറിച്ച് ഒരു പുതിയ പോസ്റ്റ്.
great infor krishji
നല്ലത്. വിജ്ഞാനപ്രദം. നല്ല ചിത്രങ്ങള്‍, നല്ല വിശദീകരണം.. [ഒരു സുവോളജി ക്ലാസില്‍ ഇരുന്ന ഫീലിങ് :-) ]
കൃഷ് തികച്ചും വിജ്ഞാനപ്രദം ഈ പോസ്റ്റ്. അഭിനന്ദങ്ങള്‍.
കൃഷ്,
വളരെ നന്നായി എഴുതിയിരിക്കുന്നു.
ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
എനിക്ക് തോന്നുന്നത് വിക്കിയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണിതെന്നാണ്.
കൃഷേ ഈ പോസ്റ്റ് വളരെ നന്നായി പടങ്ങള്‍ ഒക്കെ സൂപ്പര്‍ബ്, എഴുതിയതും ഒക്കെ പുതിയ അറിവുകളായിരുന്നു, നന്ദി:)
ക്രിഷ്, ഇത്തിരി ബുദ്ധിമുട്ടിയിട്ടുണ്ടല്ലൊ?
വിവര്ങ്ങള് തപ്പിയെടുക്കാന്‍... ഏതായാലും നന്നായി.. പുറത്തുള്ളവര്‍ക്ക് ഏതായാലും സഹായകരമായിരിക്കും..
നന്നായിട്ടുണ്ട്.
കൃഷ്ചേട്ടാ, വളരെ നല്ല ഒരു ലേഖനം. ചിത്രങ്ങളും മനോഹരമായിരിക്കുന്നു.
ഇവന് നമ്മുടെ കേരളത്തിന്റെ ദേശീയ പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ അളിയനോമറ്റോ ആണോ?
"...ഇവരുടെ സംസ്കാരങ്ങളിലും ആചാരങ്ങളിലും ഗോത്രവര്‍ഗ്ഗ കഥകളിലും വലിയ സ്ഥാനമുള്ള ഈ പക്ഷിയെ ഇവര്‍ വളരെ ബഹുമാനിക്കുന്നു..."
എന്നു പറഞ്ഞത് ഞാന്‍ കോഴിയെ ബഹുമാനിക്കുന്നുവെന്ന് പറയുന്നതുപോലെ യാണോ എന്ന പേടിയോടെയാണ് വായിച്ചത്! സംശയം അസ്ഥാനത്തായില്ലെന്ന് ബാക്കി വായിച്ചപ്പോള്‍ മനസ്സിലായി.
ഏതായാലും നന്നായി ഫൈബര്‍ കൊക്കുകള്‍ ഉപ്യോഗിച്ചുള്ള തൊപ്പിയിറങ്ങിയത് പാവങ്ങള്‍ രക്ഷപ്പെടുമല്ലോ!
നല്ല വിവരണം, പൊതുവാള് പറഞ്ഞതുപോലെ വിക്കിയില്‍ ചേര്‍ക്കാന്‍ അപേക്ഷ.
മഴകാത്തിരിക്കുന്ന വേഴാമ്പലായിരുന്നു, വേഴാമ്പല്‍ എന്ന് ഓര്‍ത്താല്‍ ആദ്യം എത്തിയിരുന്നത്...ഇപ്പോള്‍ വേഴാമ്പലിനെ കുറിച്ച് ഇത്രയും അറിവ് പകര്‍ന്ന് തന്നതില്‍ നന്ദി.........
നല്ല വിജ്ഞാനപ്രദമായ പോസ്റ്റ്.
കൃഷ്, ഉഗ്രന്‍ ലേഖനം. മലമുഴക്കി വേഴാമ്പല്‍ അല്ലെ ഇത്.
നിശി വര്‍ഗ്ഗക്കാരെ കുറിച്ചൊക്കെ കൂടുതല്‍ എഴുതൂ. പുറം ലോകം അറിയാതെ പോകുന്നതാണിതെല്ലാം.
ആ ഫൈബര്‍ തൊപ്പി ഐഡിയ കേട്ടപ്പോള്‍ വന്യജീവി സംരക്ഷണ വകുപ്പിനോട് ഒരു സ്നേഹം തോന്നുന്നു. മോശം കാര്യങ്ങള്‍ മാത്രം ഉറക്കെ പ്രചരിപ്പിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് ഇത്തരം നല്ല കാര്യങ്ങള്‍ വെളിച്ചം കാട്ടുന്നതിന് അഭിനന്ദനങ്ങള്‍.
ഓഫ്:(ഇവരില്‍ നല്ലൊരു ഭാഗവും അടുത്തകാലത്തായി കൃസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തവരാണ്). ഇങ്ങനെ കേള്‍ക്കുമ്പോഴാണ് എനിക്ക് കൃസ്ത്യന്‍ മിഷണറിമാരോട് തീരാത്ത ദേഷയ്ം വരുന്നത്. ലോകത്തിന്റെ എത്രേങ്കിലും ഗോത്രങ്ങളുടെ ആചാരങ്ങള്‍ അവര്‍ ഇങ്ങനെ ക്രിസ്തുമതം ചാലിച്ച് വേറൊരു രൂപത്തിലാക്കി കാണും!
മഴ കാത്തിരിക്കുന്ന വേഴാമ്പലുകള്‍.
വേഴാമ്പലിനെ കാത്തിരിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍.
ആചാരങ്ങളുടെ കൂട്ടക്കൊലയില്‍ നിന്നും വേഴാമ്പലിനെ രക്ഷിക്കുന്ന വന്യ ജീവി സംരക്ഷണ വകുപ്പിനൊരു സല്യൂട്ടു് .കൃഷേ ചിത്രങ്ങള്‍ക്കും പുതിയ അറിവുകള്‍ക്കും നന്ദി.:)
സുന്ദരന്‍ പോസ്റ്റ് കൃഷ്. പ്രത്യേകിച്ചും ഗോത്രവര്‍ഗ്ഗക്കാര്‍ ഫൈബര്‍ കൊക്കുകള്‍ ഉണ്ടാക്കി ഈ സുന്ദരന്‍ കിളിയെ വെറുതേ വിടുന്നെന്ന് അറിഞ്ഞതില്‍.
ഞാന്‍ ഇതുവരെ മലമുഴക്കി വേഴാമ്പല്‍ ( ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍) കണ്ടിട്ടില്ല, നാട്ടിലെ കാടുകളില്‍ ഇവന് ഉണ്ടെങ്കിലും.
പാണ്ടന്‍ വേഴാമ്പല്‍ (മലബാര്‍ പൈഡ് ഹോണ്‍ ബില്‍) നെ ഷോളയാറിലും ചിന്നാറിലും കണ്ടിട്ടുണ്ട്. വലിപ്പത്തില്‍ ശകലം ചെറുതാണെങ്കിലും ശബ്ദത്തിലും അവന് ആളു പുലിയാണത്രേ. സൗന്ദര്യം ഇത്ര പോരാ. പടം ഒരു ലിങ്ക്
http://www.silkroadandbeyond.co.uk/images/360_sri_lanka_b_010.jpg
ക്രിഷ് ചേട്ടാ,
പടങ്ങളും വിവരണവും ഗംഭീരം. ഇന്‍ഫോമേറ്റീവ്. നന്നായിട്ടുണ്ട്.
കൃഷ്,
നല്ല ചിത്രങ്ങളും, വിവരണവും.
കൃഷ്, നല്ല ലേഖനം, ചിത്രങ്ങളും. മലമുഴക്കി വേഴാമ്പലിനെ ഞാന്‍ കണ്ടിട്ടുണ്ട്. നല്ല വലിപ്പവും കൊക്കിന്റെ ഭംഗിയും ഒക്കെ കൂടി ഒരു ഉഗ്രന്‍ തന്നെയാണ് അദ്ദേഹം...
നല്ല വിജ്ഞാന പ്രദമായ ലേഖനം...
ചിത്രങ്ങളും ഇഷ്ടമായി...
:)
ജി. മനു : നന്ദി.
അഭിലാഷ് : നന്ദി. ഇത് വായിക്കുമ്പോള്‍ സൂവോളജി ക്ലാസില്‍ ഇരിക്കുന്നപോലെ തോന്നിയെങ്കില്‍ നല്ല കാര്യം.
ഇത്തിരിവെട്ടം : ഒത്തിരി നന്ദി.
പൊതുവാള് : നന്ദി. വിക്കിയില്‍ ചേര്‍ക്കാന്‍ പറ്റുന്ന ലേഖനമാണോ. അങ്ങിനെ തോന്നിയതില്‍ നന്ദി. നോക്കാം.
സാജന് : നന്ദി.
ശിശു : നന്ദി. പുറത്തുള്ളവരും ഇവിടത്തെ കാര്യങ്ങള്‍ കുറച്ചൊക്കെ അറിയുന്നത് നല്ലതല്ലേ.
ഷാനവാസ് ഇലപ്പിക്കുളം : നന്ദി. ഹോണ്‍ബില്ലുകള്‍ പല വിധത്തിലുണ്ടെന്നു പറയപ്പെടുന്നു. ഇവനും മലമുഴക്കി വേഴാമ്പലും ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവ തന്നെയെന്നു തോന്നുന്നു. അളിയനാണോ അമ്മാവനാണോ എന്നു പറയാന്‍ പറ്റില്ല.
(ഷാനവാസിന് കോഴിയോട് നല്ല ബഹുമാനമാണല്ലേ.. ചിക്കന്‍ ബിരിയാണിക്കു മുന്‍പോ.. അതോ...)
മയൂര : നന്ദി.
ദില്ബാസുരന് : നന്ദി.
ഡാലി : നന്ദി.
(ഓഫിന് ഓഫ് : നിശി വര്‍ഗ്ഗത്തിലുള്ള 70-80 ശതമാനം പേരെയും മതപരിവര്‍ത്തനം നടത്തിക്കഴിഞ്ഞു. പല ഡിനോമിനേഷനിലുമുള്ള മിഷണറിമാരും ഇവിടങ്ങളില്‍ പ്രവര്‍ത്തനം ശക്തമാണ്. പല ഗോത്രവര്‍ഗ്ഗക്കാരും മതപരിവര്‍ത്തനത്തിന് അടിപ്പെടുമ്പോള്‍ ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ചില ഗോത്രവര്‍ഗ്ഗക്കാര്‍ മാത്രമാണ് പിടിച്ചുനില്ക്കാന് പറ്റുന്നത്)
വേണു : നന്ദി.
ദേവന് : പാണ്ടന്‍ വേഴാമ്പലിനെക്കുറിച്ച് പറഞ്ഞതിനും നന്ദി.
സുനീഷ് : നന്ദി.
യാത്രാമൊഴി : നന്ദി.
പുള്ളി : നന്ദി.
ശ്രീ : നന്ദി.
ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്ബില്ലിനേയും അതിന്റെ കൊക്കുവെച്ച് ഉണ്ടാക്കുന്ന നിശി തൊപ്പിയും കാണാന്‍ വന്നവര്‍ക്കെല്ലാം ഒരിക്കല്‍കൂടി നന്ദി.
മിഷനറിമാര്‍ ആദ്യം ആ പക്ഷിയെ മതം മാറ്റിയിരുന്നെങ്കില്‍ അതിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസം കുറഞ്ഞു തൊപ്പിയുണ്ടാക്കല് മാറിപ്പോയേനെ.
പക്ഷികളുടെ കൊക്കോ ഥൊവലോ തലയിലണിഞ്ഞ് അതിനോടുള്ള വിസ്മയാദരങ്ങള്‍ പണ്ടെ മനുഷ്യന് പ്രകടിപ്പിച്ചിരുന്നു. ഗുരുത്വാകര്‍ഷണം വെല്ലുവിളിച്ച ജീവി, ഏറ്റവും "adaptation" ഉള്ള ജീവി ഇതൊക്കെയായി പരിണാമത്തില്‍ വളരെ “മുന്‍പേ പറന്നത്” പക്ഷികളാണ്. ലോകമെമ്പാടുമുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ മാത്രമല്ല യൂറോപ്യരും തലയില്‍ തൂവലെങ്കിലും (one more feather to the cap എന്ന പ്രയോഗം) അണിഞ്ഞിരുന്നു, അണിയുന്നു.
കൃഷ് തന്നെയെടുത്ത ചിത്രമാണോ അത്? എവിടുന്നു?
ഈ പക്ഷിയുടെ തിരോധാനത്തിനു അതിന്റെ ഇരകളുടെ തിരോധാനവും കാരണമാണ്. വലിയ, ബലമുള്ള കൊക്കുകളുള്ള പക്ഷിയുടെ ഇരയും അത്രയും വലിയ ജീവികള്‍ ആണ്.
സായിപ്പിന്റെ ആക്രാന്തം കൊണ്ടാണ് ആനക്കൊമ്പ് മാര്‍കെറ്റിങ് വസ്തു ആയത്. വീരപ്പന്റെയല്ല.
നന്ദി എതിരന്‍ കതിരവന്‍.
എല്ലാം നശിപ്പിക്കണമെന്നുള്ള മനുഷ്യന്റെ ഈ ആക്രാന്തമാണല്ലോ ഇതിനൊക്കെ കാരണം.
കൃഷ്,നല്ല എഴുത്തും പടങ്ങളും,ഈ ഗോത്രവര്‍ഗ്ഗക്കാര്‍ കുറേയൊക്കെ മുഖ്യധാരയിലേക്കു ഇറങ്ങി വന്നവരാണെന്നു തോന്നുന്നു അല്ലെ ?
വളരെ ഇന്ഫോര്മേറ്റിവ്. ഇതു കാണാന്‍ വൈകിപ്പോയല്ലോ. വിശ്വസിക്കുക തന്നെ പ്രയാസം! ലിങ്ക് തന്നതിനു നന്ദി കൃഷണ്ണാ...
Post a Comment