ഗോത്രനൃത്തദൃശ്യങ്ങള്‍.
അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തങ്ങളില്‍ നിന്നും ചില ദൃശ്യങ്ങള്‍. പരമ്പരാഗത നൃത്തങ്ങളിലും വേഷഭൂഷാദികളിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ചെറുതായിട്ടെങ്കിലും പ്രകടമാണ്. ഇവരുടെ പരമ്പരാഗത വേഷങ്ങള്‍ കൊണ്ടും സംസാരഭാഷ കൊണ്ടുമാണ് ഇവരെ പുറമെനിന്നുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സഹായകരമാകുന്നത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് അവതരിപ്പിച്ച ചുരുക്കം ചില നൃത്തദൃശ്യങ്ങളില്‍ ചിലത്:അപ്പാത്താനി വര്‍ഗ്ഗ സ്ത്രീകളുടെ നൃത്തച്ചുവടുകള്‍.
വാഞ്ചു വര്‍ഗ്ഗക്കാരുടെ നൃത്തം. നാഗാനൃത്തവുമായി വളരെയേറെ സാമ്യമുണ്ടിതിന്.
നൊക്ടെ വര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തച്ചുവടുകള്‍.
ഇതും നാഗാ നൃത്തവുമായി ഏറെ സാമ്യമുണ്ട്.താഗിന്‍ വര്‍ഗ്ഗക്കാരുടെ നൃത്തം.
ഗാലോ വര്‍ഗ്ഗത്തിലെ സ്ത്രീകളുടെ നൃത്തം.
ഗാലോ വര്‍ഗ്ഗ സ്ത്രീകള്‍ പരമ്പരാഗതമായി വെള്ളയില്‍ ചെറുതായി കറുത്ത ഡിസൈനിലുള്ള വസ്ത്രങ്ങളാണ് ധരിച്ചുകാണാറുള്ളത്.
ഇത് നിശിവര്‍ഗ്ഗക്കാരുടെ നൃത്തം - റിഖാംപാദ.
അദിവര്‍ഗ്ഗ പെണ്‍കൊടിമാരുടെ നൃത്തച്ചുവടുകള്‍. അദിവര്‍ഗ്ഗ സ്ത്രീകള്‍ തലയില്‍ തട്ടം പോലത്തെ തുണി ധരിക്കാറുണ്ട്. കൃഷിസ്ഥലങ്ങളില്‍ പണിയെടുക്കുമ്പോള്‍ ഇത് തലയില്‍ വെയിലും ചാറ്റല്‍ മഴയുമേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്നു.
അദി, നിശി, താഗിന്‍ തുടങ്ങിയ മിക്ക ഗോത്രവര്‍ഗ്ഗസ്ത്രീകളും അവരുടെ വേഷഭൂഷാദികളില്‍ കല്ലുമാലകള്‍, വെള്ളിആഭരണങ്ങള്‍, ലോഹംകൊണ്ടുള്ള അരപ്പട്ട എന്നിവ അണിയാറുണ്ട്.
ഈണത്തിനനുസരിച്ച് ചുവടുവെച്ച് നീങ്ങുന്ന അദി പെണ്‍കൊടിമാര്‍.
Tuesday, January 29, 2008
ഗോത്രനൃത്തദൃശ്യങ്ങള്‍.
Posted by
krish | കൃഷ്
at
10:25 AM
Labels: അദി, അരുണാചല്‍, ഗോത്രവര്‍ഗ്ഗ നൃത്തം, ചിത്രങ്ങള്‍, താഗിന്‍, നിശി, നൊക്ടെ
Subscribe to:
Post Comments (Atom)
Visitors || സന്ദര്‍ശനത്തിനു നന്ദി.
(C) കൃഷ് | krish
This blog is protected by copyright. If you need the images from this blog, please contact me.
32 comments:
വിവിധ ഗോത്രവര്‍ഗ്ഗ നൃത്തച്ചുവടുകളില്‍ നിന്നും ചില ദൃശ്യങ്ങള്‍.
(ഫോട്ടോ പോസ്റ്റ്)
പടങ്ങള്‍ക്കും വിവരണങ്ങള്‍ക്കും നന്ദി.
-സുല്‍
കളറുകളെ എവിടെ കണ്ടാലും ഉടനെ ആയുധം (കാമറ) പുറത്തെടുക്കുന്നതൊക്കെ കൊള്ളാം. പക്ഷെ, ഗോത്രവര്‍ഗ്ഗക്കാരുടെ വിഷം പുരട്ടിയ അമ്പ് തറച്ച് നമ്മുടെ ഏവരുടേയും പ്രിയങ്കരനായിരുന്ന(?) ശ്രീ. കൃഷ്...
വയ്യ! എനിക്ക് വയ്യ... ബാക്കി മുഴുമിപ്പിക്കാന്‍...
അതിനൊന്നു ഇടവരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെ...
പടങ്ങളും വിവരണവും ജോര്‍ :)
കൊള്ളാം കൃഷ് ചേട്ടാ.
:)
കൃഷേട്ടാ..ഇതു പോലുള്ളത് ഇന്നിം ഇണ്ടാ..
പോരട്ടെ ഒരു വിരോദൊല്യാ..
സന്തോസായി..ഒരു കൊല്ലത്തില്‍ കൂടുതലായെ കറുപ്പെങ്കിലും കണ്ടിട്ട്..;)
ഭാഗ്യവാന്‍...ഇതൊക്കെ നേരില്‍ കാണാന്‍ കഴിഞ്ഞുവല്ലോ...!
കൊള്ളാം. നല്ല pictures. വിവരണങ്ങളും...
ഹൊ! ന്തോരം കൊടികളാ...!!
ഫോട്ടോകളും വിവരണവും നന്നായിട്ടുണ്ട്.
ചാത്തനേറ്: ഇതില്‍ തന്നെ പല പല വര്‍ഗ്ഗക്കാരുമായും അങ്ങോട്ടുമിങ്ങോട്ടും സാമ്യം ഉണ്ടല്ലോ?
ചന്തമുള്ള ചിത്രങ്ങള്‍.:)
ഇവരുടെ ഒക്കെ മുഖം ക്ലോസപ്പ് എടുക്കാന്‍ പാടില്ലെ ....
അല്ല ചുമ്മാ ഒന്നു കാണാന്‍ ആണ് .
നാഗായിലേക്ക് വിട്ടാലോ എന്നാലോചിക്കാണ്.
:)
ഉപാസന
കൊള്ളാം ...
കൊള്ളാലോ പടങ്ങള്‍...
ക്ലോസപ്പിലുള്ള കുറച്ച് ചിത്രങ്ങള്‍ കൂടി വേണ്ടതായിരുന്നു :)
നല്ല ഫോട്ടോകള്‍..നന്ദി...
എനിക്കിപ്പോ ഇതാ അറിയണ്ടേ, ഇത്രേം ക്ലോസപ്പെവിടാന്നാ ഒപ്പിച്ചേ?? അമേസിങ്!
very intresting...
കൃഷേട്ടാ ഈ പടം പിടുത്തം കളര്‍ഫുള്‍ ആയിട്ടുണ്ടുട്ടൊ...
കൂടെ വിവരണങ്ങളും...
അതേ ഈണത്തില്‍ തന്നെയാണൊ ഫോട്ടൊ എടുത്തതും,
എന്നാ പിന്നെ തന്തോയം തന്തോയം തന്തോയം,.
ഹായ് , മനോഹരം
പുതിയ അറിവുകള്‍ പകരുന്ന പടങ്ങളും കുറിപ്പും.. നന്ദി..
കൊള്ളാം. നല്ല പരിചയപ്പെടുത്തല്‍.
ഇതെല്ലാം ഒരു വര്‍ഗ്ഗക്കാര്‍ തന്നെ വ്യത്യസ്ത വേഷത്തില്‍ എടുത്ത ചിത്രങ്ങള്‍ ആണോ? അല്ലെങ്കില്‍ ആ പറഞ്ഞിരിക്കുന്ന വര്‍ഗ്ഗത്തില്‍ ഉള്ള സ്ത്രീകള്‍ ആണോ?
കൃഷ് ...
ചിത്രങ്ങളും..വിവരണവും....നന്നായി
നന്‍മകള്‍ നേരുന്നു
ഗോത്രവര്‍ഗപെണ്‍ കൊടികളുടെ നൃത്തങ്ങള്‍ പകര്‍ത്തിയത് നന്നായിരിക്കുന്നു, കൃഷ്.
ചെല്ലക്കിളികളൊക്കെ പൊളപ്പനായി കെട്ടാ...
ഇതെല്ലാം സൂക്ഷിച്ച് വെക്കേണ്ട പടങ്ങള് തന്നെ...
അപ്പിയുടെ കയ്യില് നല്ല കളക്ഷന്‍ ഒണ്ടാകല്ലാ,, നമ്മള് അങ്ങട് വന്നാ കാണിച്ച് തരാന്‍ ബൊദ്ധിമൊട്ടൊന്നുണ്ടാവില്ലാന്ന് വിചാരിക്കണ്, എന്തര് പറയണതപ്പീ...
beautiful pictures and informative.
ഈ ഗോത്രങ്ങളുടെ പേരുതന്നെ ആദ്യായാ കേക്കണെ... എല്ലാരും ജോറായി നൃത്തം തന്നെ അല്ലേ ? കാണാത്ത കാഴ്ച്ചകള്‍ കാണിച്ചുതരുന്നതിന് എങ്ങനാ നന്ദി പറേണ്ടെ ?
മനോഹരമായ കാഴ്ച്ചകളുമായ് ചേട്ടായിയുടെ അടുത്ത പോസ്റ്റിനായ് കാത്തിരിക്കാം...
സുല്‍: നന്ദി.
നിക്ക്: നിക്കിനേപോലെ പുതിയ ആള്‍ക്കാരേ കാണുമ്പോള്‍ ചിലപ്പോ ... ഏയ് പേടിക്കേണ്ട.
ശ്രീ: നന്ദി.
പ്രയാസി: സന്തോസായോ.. പ്രയാസീടെ പ്രയാസം തീര്‍ന്നല്ലോ.
ബൈജു: നന്ദി.
ശ്രീവല്ലഭന്‍ : നന്ദി.
സുമേഷ്: നന്ദി.
ചാത്തന്‍: നന്ദി. തൊട്ടടുത്തജില്ലകളിലെ അല്ലേ. പിന്നെ ഒരു ജില്ലയില്‍ തന്നെ ഒന്നില്‍കൂടുതല്‍ ജാതി/വര്‍ഗ്ഗങ്ങളുണ്ട്. അപ്പോള്‍ സാമ്യം സ്വാഭാവികം.
വേണു: നന്ദി.
നവരുചിയന്‍: നന്ദി. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം. പിന്നെ ഇത്രയൊക്കെ അടുത്ത് നിന്നേ ഇതുപോലുള്ള ഫങ്ഷണുകളില്‍ എടുക്കാന്‍ പറ്റൂ.
ഉപാസന: നന്ദി. നാഗാക്ക് വിട്ടോളൂ.. ആരാ വേണ്ടന്ന് പറഞ്ഞേ. പോയി വരുമ്പോള്‍ ഉപാസനാഗാ ആവാതിരുന്നാല്‍ മതി!!
അരീക്കോടന്‍: നന്ദി.
പൈങ്ങോടന്‍ള്‍: നന്ദി. ചിത്രത്തില്‍ ക്ലിക്കൂ.
ശിവകുമാര്‍: നന്ദി.
അതുല്യ: നന്ദി.
ആഗ്നേയ: നന്ദി.
സജി: നന്ദി. ഈണത്തിലല്ല, താളത്തിലെടുത്തതാ, ക്ലിക്ക്, ക്ലിക്ക്,ക്ലിക്ക്, മനസ്സിലായാ..
പ്രിയ: നന്ദി.
ഏറനാടന്‍: നന്ദി.
വാല്‍മീകി. നന്ദി. ഇത് സംസ്ഥാനത്തിന്റെ തലസ്ഥാനനഗരമായതുകൊണ്ട് എല്ലാ ജില്ലകളില്‍ നിന്നും/വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ആള്‍ക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്/വസിക്കുന്നുണ്ട്. ഇത് അതാതു വര്‍ഗ്ഗത്തിലുള്ളവര്‍ തന്നെ ചെയ്യുന്നതാണ്. പിന്നെ ഒരു ടീം ആയി ചെയ്യുമ്പോല്‍ ഇടക്ക് ഒന്നോ രണ്ടോ പേരെ വേറെ എടുത്തെന്നുമിരിക്കും.
മന്‍സൂര്‍: നന്ദി.
ഗീതാഗീതികള്‍: നന്ദി.
മു.മേനോന്‍: നന്ദി. ഓ വന്നാല്‍ കാണിച്ചുതരാല്ലോ, പടങ്ങളല്ലേ.. അതോ കിളികളോ? ഹും ഹും!!
സതീര്‍ത്ഥ്യന്‍: നന്ദി.
കൃഷ്,
ഇന്ത്യയുടെ ഈ ഗോത്രത്തനിമയെയും അതിന്റെ എണ്ണിയാലൊടുങ്ങാത്ത വൈവിദ്ധ്യത്തെയും അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയൂ. ഇവരുടെയൊക്കെ ജീവിതരീതികളെക്കുറിച്ചൂം, ആകാവുന്നത്ര അറിവുകള്‍ പങ്കുവെക്കാന്‍ ശ്രമിക്കൂ. കൂടുതല്‍ ഉപയോഗപ്രദമാകും അത്. വിജ്ഞാനമെന്നത്, നയനാനന്ദം മാത്രമല്ലല്ലോ. ആവുകയും അരുത്.
:-)
അഭിവാദ്യങ്ങളോടെ
നല്ല പോസ്റ്റ്.
ചുറ്റുവട്ടത്തുള്ള കാഴ്ചകള്‍ കാണിച്ചുതന്നതിനു നന്ദി.
ചിത്രങ്ങള്‍ പകര്‍ത്തിയത് നന്നായിരിക്കുന്നു!വിവരണവും !
കൃഷ് ഭായ്
നല്ല പോസ്റ്റ്...
നല്ല ചിത്രങ്ങളും വിവരണവും...
രാജീവ് ചേലനാട്ട്: അഭിപ്രായങ്ങള്‍ക്ക് നന്ദി.
നളന്‍: നന്ദി.
മഹേഷ് : നന്ദി.
ഹരിശ്രീ: നന്ദി.
എനിക്കറിവില്ലാതിരുന്ന കാഴ്ചകള്‍.നന്ദി കൃഷ് :)
Post a Comment