Thursday, August 23, 2007

സിംഹക്കളി.

സിംഹക്കളി.
ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-2.

അരുണാചല്‍ പ്രദേശിലെ മൊമ്പ വര്‍ഗ്ഗക്കാര്‍ തന്നെ അവതരിപ്പിക്കുന്ന മറ്റൊരു കലാരൂപമാണ്‌ ലയണ്‍ ഡാന്‍സ്‌. ഇത്‌ ടിബറ്റന്‍കാരും അവതരിപ്പിക്കാറുണ്ട്‌. തടിയില്‍ കൊത്തിയുണ്ടാകിയ മുഖരൂപവും കമ്പിളിനൂലുകൊണ്ടുള്ള ആവരണവും ധരിച്ച്‌ രണ്ടുപേര്‍ ചേര്‍ന്നാണ്‌ ഒരു സിംഹത്തിനെ അവതരിപ്പിക്കുന്നത്‌.


അവതാരകന്‍ സിംഹങ്ങളെ വരുതിയിലാക്കാന്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലുന്നു.


ഇവിടെ നില്‍ക്കൂ .. ഇവരെല്ലാം നിന്നെയൊന്നു കാണട്ടെ.
ഇനി അഭ്യാസങ്ങള്‍ ഓരോന്നായി കാണിക്കൂ..
ഇതാണ്‌ ഞങ്ങള്‍ സിംഹക്കുട്ടികള്‍.. പക്ഷേ ക്ഷീണിച്ചുപോയി.
പറഞ്ഞാല്‍ അനുസരിക്കൂല്ലാലേ..നിന്നെ ഞാന്‍ ശരിയാക്കാം.
പിന്നെ.. ഇയാളിപ്പം ഒലത്തും. ഒന്ന് കിടക്കാനും സമ്മതിക്കൂലാ..
ആഹാ.. അത്രക്കായോ.
എങ്ങിനെയുണ്ട്‌ ഗ്ലാമര്‍. അപ്പോള്‍ ബൈ.
****

(അടുത്ത പോസ്റ്റില്‍ വേറൊരു കലാരൂപം)
കൃഷ്‌.

15 comments:

കൃഷ്‌ | krish said...

മൊമ്പ വര്‍ഗ്ഗക്കാര്‍ തന്നെ അവതരിപ്പിക്കുന്ന മറ്റൊരു കലാരൂപമാണ്‌ ലയണ്‍ ഡാന്‍സ്‌ അഥവാ
സിംഹക്കളി. പുതിയ ഒരു ഫോട്ടോ പോസ്റ്റ്.

ശ്രീ said...

ഈ കലാരൂപവും നന്നായി
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതെന്നതാ നരച്ചു വെളുത്ത സിംഹത്തിനു പച്ച താടിയാ!!!

ഫോട്ടോസിനു ചേരുന്ന അടിക്കുറിപ്പുകള്‍, നന്നായി

കൃഷ്‌ | krish said...

ശ്രീ : നന്ദി.

ചാത്താ: ഇതാ ഇപ്പഴത്തെ ഫേഷന്‍.. കണ്ടിട്ടില്ലേ നരച്ചവരും നരക്കാത്തവരും പലരും മുടിയില്‍ പലതരം കളറടിച്ചു നടക്കണത്. അപ്പൊ പിന്നെ എന്തുകൊണ്ട് സിഹത്തിന്റെ താടിയുടെ കളര്‍ മാറ്റിക്കൂടാ..

Rasheed Chalil said...

ഇവിടെ ഡ്രാഗണ്‍ മാര്‍ട്ടില്‍ ചൈനീസ് ന്യൂ ഇയര്‍ പ്രോഗ്രാമില്‍ ഈ സിംഹ(അവര്‍ ഡ്രാഗണ്‍ എന്ന് പറഞ്ഞു വിരട്ടിയാലും കണ്ടാല്‍ ഇത് പോലൊക്കെ തന്നെ)ക്കളി കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം.

കൃഷേ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.

Dinkan-ഡിങ്കന്‍ said...

ഈ സിങ്കം ആള് പുല്യന്നെയാണ് ല്ലേ കൃഷ്ണേട്ടാ?

Mr. K# said...

കൊള്ളാം. അപ്പൊ ഇന്‍ഡ്യയിലുമുണ്ട് ഈ കളി.

ഏ.ആര്‍. നജീം said...

അല്ല, ഈ രണ്ടുപേര്‍ എന്ന്‍ പറഞ്ഞത് അവതാരകന്‍ ഉള്‍പ്പെടെയാണോ.? അതോ ഈ ഡൂപ്ലിക്കേറ്റ് സിന്‍ഗത്തിനകത്ത് രണ്ടു പേരുണ്ടോ..?
ഇതു പോലെ നമ്മുടെ പുലികളി അരുണാചലില്‍ ആരെങ്കിലും ബ്ലോഗില്‍ ഇടാന്‍ അവിടെയുള്ള പരിചയമുള്ളവരോട് പറയണേ

കൃഷ്‌ | krish said...

ഇത്തിരിവെട്ടം: നന്ദി. ഡ്രാഗണ്‍ ഡാന്‍സ് വേറെയാണ്. ഇതെല്ലാം ടിബറ്റന്‍, ചൈനീസ്‌ തുടങ്ങിയവര്‍ ചെയ്യാറുണ്ട്.
ഡിങ്കന്‍ : തന്നെ, പുല്യെന്നെ, ഡിങ്കാ.
കുതിരവട്ടന്‍: മൊന്‍പ, ഇന്ത്യയിലുള്ള റ്റിബറ്റന്‍ വര്‍ഗ്ഗക്കാര്‍ മുതലായവര്‍ ഇതുപോലുള്ളവ ഇന്ത്യയില്‍ അവതരിപ്പിക്കാറുണ്ട്.
നജീം: നന്ദി. ഒരു സിംഹാവരണത്തിനകത്ത് രണ്ടുപേരാണ്. നൃത്തം ചെയ്യുമ്പോല്‍ അവര്‍ തമ്മില്‍ നല്ല ഏകോപനം വേണം. അല്ലെങ്കില്‍ സംഗതി ചളമാകും. കുട്ടി സിംഹത്തിന് ഒരാള്‍ മതി. അതുപോലെ തന്നെയാണ് യാക്ക് നൃത്തത്തിനും.

'ങ്യാഹഹാ...!' said...

ങേ.. പാക്കിസ്ഥാന്‍ പുല്യോ??

'ങ്യാഹഹാ...!'

കൃഷ്‌ | krish said...

ങ്യാ ഹഹാ: ഇതിനിടക്ക് എവിടുന്നാ പാക്കിസ്ഥാന്‍ പുലി വന്നത്?

'ങ്യാഹഹാ...!' said...

എയ്‌ അപ്പൊ മന്‍സ്സിലായില്യേ?..പച്ചപ്പുലി... പാകിസ്ഥാനീടെ ഫേവറിറ്റ്‌ കോസ്റ്റൂം...
(ബെര്‍തെ പറേണതാന്ന്)
ങ്യാ..ഹാ..ഹാ..

സാജന്‍| SAJAN said...

ഈ സീരീസ് ഇഷ്ടപ്പെടുന്നുണ്ട്,
തുടര്‍ന്നും പോരട്ടെ:)

ബാജി ഓടംവേലി said...

നല്ല പടവും അവതരണവും
നന്നയിരിക്കുന്നു
അടുത്തതിനായി കാത്തിരിക്കുന്നു

കൃഷ്‌ | krish said...

സാജനും ബാജിക്കും നന്ദി.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.