Wednesday, July 4, 2007

സര്‍വ്വം പച്ചമയം

സര്‍വ്വം പച്ചമയം.

ബൂലോഗ ഫോട്ടോഗ്രാഫി മത്സരത്തിന് കഴിഞ്ഞ മാസത്തെ വിഷയം “പച്ച” യായിരുന്നുവല്ലോ. മത്സരചിത്രങ്ങളെല്ലാം പച്ചയോടുപച്ച. മത്സരത്തില്‍ പങ്കെടുക്കാനായി ഒരു പച്ച ചിത്രം അയച്ചുകൊടുത്തുവെങ്കിലും (നല്ല ചിത്രങ്ങള്‍ വേറെ ഉള്ളതുകൊണ്ട് C-ഗ്രേഡില്‍ കൂടുതല്‍ പ്രതീക്ഷിച്ചില്ല) എന്നാലും ഒരു എന്‍റ്റ്റി കിടക്കട്ടെ എന്നുകരുതി.. കൈയ്യിലുണ്ടായിരുന്ന കുറച്ചു പച്ച ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.

സര്‍വ്വം പച്ചമയം.

പച്ചയാണ് ജീവിതം.. (പച്ചാളമല്ല!)
ജീവിതം പച്ച തന്നെ.
പച്ചയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ഒന്നു ആലോചിച്ചുനോക്കൂ..


ഇത്‌ കേരളമല്ല.. ഈ വര്‍ഷത്തെ മീനച്ചൂടില്‍ കേരളം ചുട്ടുപൊള്ളുമ്പോള്‍ കുളിറ്മ്മയേകുന്ന ഒരു തമിഴ്‌നാടന്‍ ദൃശ്യം. (ഓടുന്ന വണ്ടിയില്‍നിന്നും എടുത്തത്‌)
പച്ചയുടെ ഛായ (ചായയല്ല) വെള്ളത്തില്‍.

ഹരിതകേര ഭംഗി.

പച്ചിലയിലെ പച്ചക്കുതിര ( രാത്രിയില്‍ ഫ്ലാഷിട്ടെടുത്തത്)


പച്ചയിലയും പച്ചവെള്ളവും..
(ഇത് ഇവിടെ നേരത്തെ ഇട്ടത്)


ഒരു പച്ചയില കൂടി.
(ഇതും ഇവിടെ ഇട്ടത്)

നിഴല്‍ക്കൂത്ത്.
പച്ചയണിഞ്ഞ ഒരു പച്ചമുഖം.

പച്ചക്കിളി.
കാണികളെ രസിപ്പിക്കുന്നതിനും സ്വന്തം വയറുനിറക്കുന്നതിനുമായി പച്ചക്കിളിയുടെ കുപ്പായമണിഞ്ഞ ഒരു പച്ച മനുഷ്യന്‍.. ഉദരനിമിത്തം ബഹുകൃത വേഷം.. അല്ലാതെന്താ. (തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ കവാടത്തിനുമുന്നിലെ ഒരു ദൃശ്യം).


ഇവനും വേണം പച്ച(പട്ട).. വയറുനിറക്കാന്‍.
പൂരപ്രഭ.. ഹരിതവര്‍ണ്ണത്തില്‍.

പച്ചപ്പന(തത്ത പറന്നുപോയി)..
പാവപ്പെട്ടവര്‍ക്ക് മഴയില്‍നിന്നും വെയിലില്‍നിന്നും രക്ഷനല്‍കാന്‍ മേല്‍ക്കൂരക്കായി എന്‍റെ പട്ട തന്നെ ശരണം.

കൃഷ് ‌ krish

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.