മൂന്ന് പെണ്കുട്ടികള്.
(അരുണാചലിലെ നിശി വര്ഗ്ഗ പെണ്കുട്ടികള്)
Wednesday, October 28, 2009
മൂന്ന് പെണ്കുട്ടികള്.
Posted by
krish | കൃഷ്
at
9:44 AM
10
comments | പ്രതികരണങ്ങള്
Labels: ചിത്രങ്ങള്
Tuesday, August 25, 2009
സ്വാതന്ത്ര്യദിനാഘോഷചിത്രങ്ങള്.
സ്വാതന്ത്ര്യദിനാഘോഷചിത്രങ്ങള്.
ഇക്കഴിഞ്ഞ സ്വാത്രന്ത്ര്യദിനാഘോഷത്തില് നിന്നും ചില ദൃശ്യങ്ങള്.
മുഖ്യമന്ത്രി പതാക ഉയര്ത്തി അഭിവാദ്യം ചെയ്യുന്നു.
മാര്ച്ച് പാസ്റ്റ് നയിക്കുന്നു.
മാര്ച്ച് പാസ്റ്റ്.
സ്കൂള് കുട്ടികളുടെ മാര്ച്ച് പാസ്റ്റ്.
പെണ്കുട്ടികളുടെ മാര്ച്ച്പാസ്റ്റ്.
അരുണാചലിലെ ആദിവര്ഗ്ഗ സ്ത്രീകള് (അദി) അവരുടെ പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നു.
അപ്പാത്തനി നൃത്തം.
ഗലോ സ്ത്രീകള് പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നു.
സ്കൂള് കുട്ടികള് അവതരിപ്പിച്ച ദേശഭക്തി നൃത്തത്തില് നിന്നും.
ദേശഭക്തി നൃത്തനാടകത്തില് നിന്നും ഒരു രംഗം.
ദേശഭക്തി നൃത്തനാടകം.
Posted by
krish | കൃഷ്
at
10:24 AM
8
comments | പ്രതികരണങ്ങള്
Labels: ചിത്രങ്ങള്, സ്വാതന്ത്ര്യദിനം
Wednesday, July 22, 2009
സൂര്യഗ്രഹണദൃശ്യങ്ങള്.
സൂര്യഗ്രഹണദൃശ്യങ്ങള്.
ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടുതല് സമയം നീണ്ടുനില്ക്കുന്ന സമ്പൂര്ണ്ണ സൂര്യഗ്രഹണം ജൂലായ് 22ന് രാവിലെ ദൃശ്യമാകും എന്നറിഞ്ഞതോടെ കൌതുകമായിരുന്നു. ഇന്ത്യയില് ഗുജറാത്തിലെ സൂറത്തില് നിന്നും തുടങ്ങി ഇന്ധോര്, ഭോപ്പാല്, വാരണാസി, പാറ്റ്ന, ഡാര്ജിലിംഗ്, സിലിഗുറി, ഡിബ്രുഗാഡ്, ഗാംഗ്ടോക്ക്, അരുണാചല് പ്രദേശിലെ ഇറ്റാനഗര് വരെയുള്ള ഗ്രഹണസഞ്ചാരപാതയില് സൂര്യഗ്രഹണം പൂര്ണ്ണമായി കാണാന് കഴിയുമെന്നുള്ളതും, ഇനി ഇതുപോലെ നീണ്ടുനില്ക്കുന്ന പൂര്ണ്ണസൂര്യഗ്രഹണം ദര്ശിക്കണമെങ്കില് 123 വര്ഷങ്ങള്ക്ക് ശേഷമേ സാധ്യമാവൂ എന്നുള്ളതും ഇത് ദര്ശിക്കണമെന്നുള്ള ആഗ്രഹം വര്ദ്ധിപ്പിച്ചു. അതിലേറെ ഈ ഗ്രഹണത്തിന്റെ ചിത്രം പകര്ത്തണമെന്നുള്ളതും. കാരണം ഇതിനുമുന്പുള്ള സൂര്യഗ്രഹണം ദര്ശിച്ചിട്ടുണ്ടെങ്കിലും അത് ഒരിക്കലും ക്യാമറയില് പകര്ത്താന് കഴിഞ്ഞിരുന്നില്ല. അന്നൊന്നും ഡിജിറ്റല് ക്യാമറ കൈയ്യിലില്ലായിരുന്നു. ഇപ്പോഴുള്ള ക്യാമറ വെച്ചും ഗ്രഹണദൃശ്യം നേരെപോലെ പകര്ത്താന് പറ്റില്ലെന്നറിയാം, എന്നാലും ഒന്നു ശ്രമിക്കാമല്ലോ. നല്ലപോലെ ഗ്രഹണം പകര്ത്തണമെങ്കില് പൂട്ടുകുറ്റിയേക്കാള് നീളമുള്ള 300എംഎം-ഓ അതിനുമുകളിലുള്ള സൂം ലെന്സ് വേണം, ചുരുങ്ങിയത് 200 എംഎം സൂം ലെന്സെങ്കിലും. കൈയ്യിലുള്ളതോ 55 എംഎം-ന്റെ കിറ്റ്ലെന്സും. ട്രൈപ്പോഡും ഫില്റ്ററും ഇല്ലാതാനും. എന്നാല് ഉള്ളതുവെച്ച് ഒരു കൈനോക്കാം. നേരെ കിട്ടിയാല് ഊട്ടി അല്ലേല് ചീറ്റി!!
ഇവിടത്തെ ഇപ്പോഴത്തെ കാലാവസ്ഥയാണെങ്കില് മഴ തല്ക്കാലം ഒരു ബ്രേക്ക് എടുത്തിരിക്കയാണ്്. അതിനാല് തന്നെ ഒരാഴ്ചയായി തെളിഞ്ഞ ആകാശവും നല്ല ചൂടും, 40 ഡിഗ്രി സെല്ഷ്യസിനപ്പുറം. പക്ഷേ, മഴ എപ്പോള് വേണമെങ്കിലും തകര്ത്തുപെയ്യാം, ആകാശം മഴമേഘങ്ങളാല് മൂടികിടക്കാം. എന്നാല് തന്നെയും ഗ്രഹണദിവസം നല്ല തെളിഞ്ഞ ആകാശമായിരിക്കുമെന്ന് ഒരു തോന്നലുണ്ടായിരുന്നു. ഇപ്പോള് സമ്മര് സീസണായതുകൊണ്ട് ഇപ്പോള് രാവിലെ നാലുമണിക്കേ പ്രഭാതവെളിച്ചം പരന്നുതുടങ്ങും. നാലരക്കുശേഷം സൂര്യോദയവും. രാവിലെ 5.30നാണ് ഇവിടെ ഗ്രഹണം ആരംഭിക്കുന്നത്. അതിനാല് തന്നെ ഗ്രഹണം തുടങ്ങുന്ന സമയത്ത് ഇവിടെ സൂര്യന് ഉദിച്ച് പൊങ്ങിയിട്ടുണ്ടാവും. രാവിലെ 6.30 നു ഇവിടെ പൂര്ണ്ണഗ്രഹണം കാരണം 3 മിനിറ്റിലധികം നേരം അന്ധകാരമായിരിക്കും.(കേരളത്തില് ഭാഗികസൂര്യഗ്രഹണമാണെങ്കിലും ഉദിച്ചുവരുന്ന സൂര്യന് ഗ്രഹണസൂര്യനായിട്ടാണ്).
2009 ഇന്റര്നാഷനല് ആസ്ട്രോണമി വര്ഷമായും, ഗലീലിയോ ടെലിസ്കോപ്പ് ഉപയോഗിച്ചതിന്റെ 400ആം വാര്ഷികമായും ആചരിക്കുകയാണ്. അതുകൊണ്ടെല്ലാം ഈ നൂറ്റാണ്ടിലെ ദീര്ഘമേറിയ സമ്പൂര്ണ്ണ സൂര്യഗ്രഹണത്തിനു നല്ല പ്രാധാന്യമുണ്ട്.
പക്ഷേ, സൂര്യഗ്രഹണം നേരിട്ട് കാണാനുള്ള ഒരുതരം ഫില്റ്റര് കണ്ണട ഒരെണ്ണമുണ്ടായിരുന്നത് അരിച്ചുപെറുക്കിനോക്കിയിട്ടും കാണാനില്ല. 2-3 മിനിറ്റ് നീണ്ടുനില്ക്കുന്ന പൂര്ണ്ണഗ്രഹണസമയമൊഴിച്ച്, ഗ്രഹണത്തിനുതൊട്ട് മുമ്പും അതിനുശേഷവും സൂര്യേട്ടെനെ നേരിട്ട് നോക്കിയാല് കണ്ണടിച്ച് പോകും, ഉറപ്പാ. ഇനിയിപ്പൊ എന്തുവഴി. അങ്ങനെ പഴയ ഒരു എക്സ്റേ ഫിലിം വെട്ടി ഒരു കണ്ണടയും ഉണ്ടാക്കി, എക്സ്പോസ്ഡ് ആയ ഭാഗം കൊണ്ട് ക്യാമറക്കുവേണ്ടി ഒരു ഫില്റ്ററും നിര്മ്മിച്ചു. എക്സ്റേ ഫിലിം ഉപയോഗിച്ച് സൂര്യഗ്രഹണം ദര്ശിക്കുന്നത് അത്ര സുരക്ഷിതമല്ലെന്നറിയാം, പക്ഷേ എന്തുചെയ്യാം വേറെ ഒരു കുന്ത്രാണ്ടവും ഇല്ലതാനും. പണ്ട് സ്കൂളില് പഠിക്കുന്ന കാലത്ത് ഒരു സൂര്യഗ്രഹണസമയത്ത് ചാണകവെള്ളത്തില് നിഴല് നോക്കിയും പിന്നെ ഫിലിം നെഗറ്റീവ് വെച്ച് നോക്കിയതുമെല്ലാം ഓര്മ്മവരുന്നു.
ഇന്ന് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള് മഴ പെയ്തിരിക്കുന്നു. ആകാശം കുറച്ച് മേഘാവൃതമായിട്ടുണ്ടെങ്കിലും മഴ പെയ്യാനുള്ള സാധ്യത ഇല്ലെന്നു പറയാം.
ക്യാമറയുമെടുത്ത് ഉയര്ന്ന തുറസ്സായ സ്ഥലത്ത് എത്തിയെങ്കിലും മേഘം മാറാനുള്ള ഭാവമില്ലെന്ന് തോന്നി. അതുമല്ലാ, ചെറിയ മലമടക്കുകളില് നിന്നും കൂടുതല് മേഘശകലങ്ങള് ഉയര്ന്ന് കൊണ്ടിരിക്കയാണ്.
ഗ്രഹണം തുടങ്ങിയിട്ടും മേഘങ്ങള് കാരണം അത് ദൃശ്യമാകാന് പറ്റാത്തതിലുള്ള വിഷമവുമുണ്ട്.
കാത്തിരിപ്പ്.

കുറച്ച് കഴിഞ്ഞപ്പോള് കുറച്ച് പേര് കൂടി അവിടെ ഒത്തുകൂടി. പ്രത്യേകിച്ചും കുട്ടികള്ക്ക് വലിയ ആകാംക്ഷയായിരുന്നു. ഗ്രഹണം നോക്കാനായി മിക്കവരും എക്സ്-റേ ഫിലിമിന്റെ ഭാഗങ്ങള് മുറിച്ച് കൊണ്ടുവന്നിരിക്കുന്നു.
ഇരുട്ട് ചെറുതായി പരക്കാന് തുടങ്ങിയതോടെ ആകാശത്തില് നക്ഷത്രങ്ങള് നല്ലപോലെ ദൃശ്യമായിതുടങ്ങി. ഷെയ്ക്കായിപോയ ഒരു നക്ഷത്രം.
ഗ്രഹണം ആരംഭിക്കാന് തുടങ്ങുന്നു.
ചന്ദ്രേട്ടന് സൂര്യേട്ടനെ മറയ്ക്കാന് തുടങ്ങുന്നു.
ഗ്രഹണത്തിനുമുമ്പ് മേഘങ്ങളിലെ നിറവ്യത്യാസം.
ക്രമേണ അന്ധകാരം പരക്കാന് തുടങ്ങിയതോടെ പക്ഷികളും മറ്റും പ്രത്യേകശബ്ദമുണ്ടാക്കി പറക്കാന് തുടങ്ങി.
രാവിലെ സൂര്യന് ഉദിച്ചതിനുശേഷം ഗ്രഹണത്താല് അന്ധകാരം പരക്കുന്നു. വണ്ടികള് ഹെഡ്ഡ് ലൈറ്റ് ഇട്ടാണ് ഈ സമയത്ത് ഓടിച്ചുപോയത്. വൈകീട്ട് ഏഴരസമയത്തെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥ.
പൂര്ണ്ണഗ്രഹണം കഴിഞ്ഞ ഉടന്. ഇവിടെ പൂര്ണ്ണഗ്രഹണം ഏകദേശം മൂന്ന് മിനിറ്റ് നീണ്ടുനിന്നിരുന്നു.
ഗ്രഹണം കഴിഞ്ഞ ഉടനുള്ള ‘ഡയമണ്ട് റിംഗിന്റെ പ്രകാശമായിരിക്കണം ഇത്. മേഘങ്ങളാല് മറഞ്ഞിരിക്കുന്നതുകാരണം വ്യക്തമല്ല. മേഘങ്ങള് ഇല്ലായിരുന്നെങ്കില് ഇത് നഗ്നനേത്രം കൊണ്ട് ദര്ശിക്കുന്നത് കാഴ്ചശക്തി നശിക്കാന് ഇടയാക്കും.
സൂര്യന് മറ വിട്ടു പുറത്തുവരുന്നു.
ഗ്രഹണം കാണാന് എത്തിയവര് പൂര്ണ്ണഗ്രഹണം കാണാന് പറ്റാത്തതിലുള്ള വിഷമം പറയുന്നുണ്ടായിരുന്നു.
മേഘങ്ങള് തടസ്സം സൃഷ്ടിച്ചതുകൊണ്ടും ഡിഎസ്സ്എല്ആര് ക്യാമറകൊണ്ട് ദൃശ്യങ്ങള് ഉദ്ദേശിച്ചപോലെ പകര്ത്താന് കഴിയാത്തതിലുള്ള വിഷമം, അവസാനം പോരാന് നേരം പഴയ പോയന്റ് ആന്റ് ഷൂട്ട് ക്യാമറ കൊണ്ട് ഒന്ന് രണ്ട് ഷോട്ട് എടുത്തപ്പോഴാണ് മാറിയത്.
ഈ ജീവിതകാലത്ത് ഇതുപോലുള്ള ദൃശ്യം ഇനി കാണാന് സാധിക്കില്ലല്ലോ.
ഗ്രഹണം കഴിയാറായപ്പോള് എടുത്ത ചിത്രങ്ങള്.
മേഘങ്ങള് മാറുകയും, സൂര്യന് പൂര്ണ്ണമായും വെളിയില് വന്നതോടെ വെയില് നല്ലപോലെ പരന്നുതുടങ്ങി. അങ്ങനെ ഒരു സൂര്യഗ്രഹണം കൂടി ഈ ജന്മത്തില് ദൃശ്യമായി.
Posted by
krish | കൃഷ്
at
12:25 PM
26
comments | പ്രതികരണങ്ങള്
Labels: ചിത്രങ്ങള്, ലേഖനം, ശാസ്ത്രം, സൂര്യഗ്രഹണം
Tuesday, August 26, 2008
ഗോത്രനൃത്തങ്ങള്.
ഗോത്രനൃത്തങ്ങള്.
വീണ്ടും ചില ഗോത്രവര്ഗ്ഗനൃത്ത ദൃശ്യങ്ങള്:
റെഡി. അപ്പോ തുടങ്ങാം.
നൊക്ടെ വര്ഗ്ഗത്തിലുള്ള യുവതികള് തയ്യാറെടുക്കുന്നു.
നൊക്ടെ ഗോത്രവര്ഗ്ഗ നൃത്തം.
കളര് സെലക്ഷന് മോഡിലുള്ള ഷോട്ട്.
ഗാലോ വര്ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തം.
ഗാലോ നൃത്തം.
നിശി വര്ഗ്ഗയുവതികളുടെ നൃത്തം.
അപ്പാത്തനി ഗോത്ര യുവതികള്.
അപ്പാത്താനി ഗോത്ര നൃത്തം.
അദി വര്ഗ്ഗ യുവതികളുടെ നൃത്തം.
അദി വര്ഗ്ഗ നൃത്തം.
Posted by
krish | കൃഷ്
at
5:05 PM
9
comments | പ്രതികരണങ്ങള്
Labels: ഗോത്രനൃത്തങ്ങള്., ചിത്രങ്ങള്, സ്വാതന്ത്ര്യദിനം
Tuesday, August 12, 2008
ഗ്രാമമൂപ്പന്മാര്.
ഗ്രാമമൂപ്പന്മാര് - ഒരു പരിചയം.
ഗോത്രവര്ഗ്ഗക്കാര്ക്കിടയില് ഇപ്പോഴും തുടര്ന്നുവരുന്ന ഒരു സമ്പ്രദായമാണ് ഗ്രാമമൂപ്പന് അഥവാ നാട്ടുമൂപ്പന്. ഗോത്രവര്ഗ്ഗക്കാര്ക്കിടയില് തര്ക്കങ്ങള്, സാമൂഹികപ്രശ്നങ്ങള്, ആഘോഷങ്ങള്എന്നിവയില് ഇവര് പ്രധാന സ്ഥാനം വഹിക്കുന്നു. അരുണാചല് പ്രദേശില് ഇപ്പോഴുംതുടര്ന്നുവരുന്ന ഇവരെ ഗാംബുഡാ / ഗാവ്ബുറാ (ഗ്രാമമൂപ്പന്) എന്നു വിളിക്കുന്നു. ഇവിടെ ഓരോ ഗോത്രഗ്രാമത്തിലും അവിടത്തെ ജനസംഖ്യക്കനുസരിച്ച് ഒന്നോ അതിലധികമോ ഗ്രാമമൂപ്പന്മാരുണ്ടായിരിക്കും. ഇതിനുപുറമെ കൂടുതല് ജനസംഖ്യയും ഗ്രാമമൂപ്പന്മാരുള്ള ഗ്രാമത്തില്ഹെഡ് ഗാംബുഡയേയും നിയമിക്കും. ജില്ലാ ഭരണകൂടമാണ് ഓരോ ഗ്രാമത്തിലേയും പ്രമുഖരായ താല്പ്പര്യമുള്ളവരെ ഗ്രാമമുഖ്യന്മാരായി നിയമിക്കുന്നത്. വളരെ വര്ഷങ്ങളായി നിലനിന്നുപോരുന്ന ഒരു വ്യവസ്ഥിതിയാണിത്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്ക്ക് മാസാമാസം ഒരു നിശ്ചിത തുക ഹോണറേറിയമായി നല്കുന്നു. കൂടാതെ ചുവന്ന കമ്പിളി കോട്ട്, മെറ്റല് ബാഡ്ജ് തുടങ്ങിയവയുംനല്കുന്നു.
ഗാംബുഡയും ഹെഡ്ഡ് ഗാംബുഡയും.
ഓരോ ഗ്രാമത്തിലേയും വ്യക്തികള് തമ്മിലുള്ള തര്ക്കങ്ങള്, അതിര്ത്തിതര്ക്കം, കുടുംബങ്ങള്തമ്മിലുള്ള വഴക്ക് എന്നിവ പരിഹരിച്ച് തീര്പ്പാക്കുക, സര്ക്കാര് ഉദ്യോഗസ്ഥന്മാര് ഗ്രാമങ്ങള്സന്ദര്ശിക്കുമ്പോള് അവര്ക്ക് ആവശ്യമായ വിവരങ്ങളും സഹായങ്ങളും തരപ്പെടുത്തികൊടുക്കുക, വിവിധ സര്വ്വേ ഉദ്യോഗസ്ഥരെ സഹായിക്കുക എന്നിവ എവരുടെ ചുമതലകളില് പെടുന്നു. ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളില് മന്ത്രിമാര്, വി.ഐ.പി.കള് സന്ദര്ശനം നടത്തുമ്പോള് ഈ ഗ്രാമമൂപ്പന്മാര്ചുവന്ന കോട്ടണിഞ്ഞ് സ്വീകരിക്കാനെത്തുന്നു. ഇങ്ങനെ പങ്കെടുക്കുമ്പോള് ഇവര്ക്ക് കമ്പിളിപുതപ്പി, കുട, ടോര്ച്ച് ഇത്യാദി സമ്മാനമായും കൊടുക്കാറുണ്ട്. അതുപോലെ തന്നെ, ദേശീയാഘോഷപരിപാടികളില് ഇവര് നിര്ബന്ധമായും പങ്കെടുക്കേണ്ടതുണ്ട്.
പരമ്പരാഗത നിശി തൊപ്പിയണിഞ്ഞ ഗാംബുഡമാര്.
ഒരു ഗ്രാമത്തിലെ ചെറിയ തര്ക്കങ്ങളെല്ലാം ഈ ഗ്രാമമൂപ്പന്മാര് അവിടത്തെ പരമ്പരാഗതതര്ക്കസഭ/ഗ്രാമക്കോടതി കൂടി തീര്പ്പ് കല്പ്പിക്കുന്നു. ഇത്തരം തര്ക്കങ്ങള് കൂടിയിരുന്ന്തീര്പ്പാക്കുന്നതിനും മറ്റുമായി ജില്ല, താലൂക്ക് ആസ്ഥാനങ്ങളില് യാല്ലുങ്ങ് ഘര്, മേല് ഹൗസ് എന്നിങ്ങനെ അറിയപ്പെടുന്ന തര്ക്ക പുരകളും ഉണ്ട്. ഗ്രാമങ്ങളില് താല്ക്കാലിക പുരകളിലോ തുറസ്സായ സ്ഥലങ്ങളിലോ ആണ് നടത്തുന്നത്. രണ്ട് ഗ്രാമത്തിലുള്ളവര് ഉള്പ്പെടുന്ന തര്ക്കങ്ങള്, മോഷണക്കേസ്, സ്ത്രീകളുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസുകള്, (ബഹുഭാര്യാ സമ്പ്രദായം, പുരുഷധനം (സ്ത്രീധനം വാങ്ങുന്നതിനു പകരം, വരന് വധുവിന്റെ പിതാവിനു പണം, മൃഗങ്ങള് എന്നിവകൊടുക്കുന്ന രീതി) എന്നിവ നിലവിലുള്ള ഗോത്രങ്ങളില് ധനസ്ഥിതിയുള്ള പുരുഷന് ഒന്നിലേറെ സ്ത്രീകളെ ഭാര്യയായി വെക്കുന്നതുകാരണവും, വയസ്സന്മാരായ ഭര്ത്താക്കന്മരുടെ അടുക്കല് നിന്നും ചെറുപ്പക്കാരികളായ ഭാര്യമാര് ഒളിച്ചോടി വേറെ യുവാക്കളോട് ഒത്തുചേരുന്നതും അപൂര്വ്വമല്ല. അതിനാല് ഇത്തരം കേസുകള് ഗോത്രവര്ഗ്ഗ ഗ്രാമ കോടതികളില് എത്താറുണ്ട്), വളര്ത്തുമൃഗങ്ങളെ തട്ടികൊണ്ടുപോകല്, അടിപിടി കേസുകള് എന്നിവ ഇത്തരം ഗ്രാമകോടതി/തര്ക്കസഭയില്വരുമ്പോള് സര്ക്കാര് പ്രതിനിധിയായി പൊളിറ്റിക്കല് ഇന്റര്പ്രെറ്റര്/പൊളിറ്റിക്കല് അസിസ്റ്റന്റ്ന്റെയോ മേല്നോട്ടത്തിലായിരിക്കും വാദപ്രതിവാദങ്ങളും തീര്പ്പുകല്പ്പിക്കലും നടത്തുക. ഇങ്ങനെ ന്യായമായ തീര്പ്പുകല്പ്പിക്കുന്നതിനെ അതാതു മേഖലയിലെ തഹസില്ദാര് സമാനനായ ഭരണാധികാരി അംഗീകാരം നല്കുന്നു. ഇതില് തൃപ്തരാവാത്ത കക്ഷികള്ക്ക് മേലുദ്യോഗസ്ഥന്റെയടുത്തോ, പോലീസിലോ കോടതിയിലോ പരാതിപ്പെടാവുന്നതാണ്.
ദൂരെ ദൂരെ.. അങ്ങു ദൂരെയാണെന്റെ ഗ്രാമം. ഒരു നിശി ഗാംബുഡ.
പുറത്ത് തൂക്കിയിട്ടിരിക്കുന്നത് പക്ഷി തൂവലുകള് കൊണ്ടുണ്ടാക്കിയ വിശറി.
ഗോത്രവര്ഗ്ഗ ആഘോഷങ്ങള്, വിവാഹം തുടങ്ങിയ സാമൂഹികചടങ്ങുകളിലും ഇവര്ക്ക് പ്രധാനസ്ഥാനമുണ്ട്. ഇത്തരം ചടങ്ങുകളില് മാംസം, നാടന് കള്ള് (ചോറില് മരുന്നിട്ട് പുളിപ്പിച്ചെടുക്കുന്നകള്ള്) എന്നിവ ഇവര്ക്ക് നല്കേണ്ടതുണ്ട്. കൂടാതെ തര്ക്കങ്ങളില് തീര്പ്പ് കല്പ്പിക്കുമ്പോള് ഒടുക്കുന്നപിഴസംഖ്യയില് ഒരു വിഹിതവും ഇവര്ക്ക് കിട്ടുന്നു.
ഏയ് നാണിച്ചതല്ലാ.. ഇതല്ലേ പോസ്.
ചെറിയ തര്ക്കങ്ങള് ഗ്രാമങ്ങളില് തന്നെ തീര്പ്പ് കല്പ്പിക്കുക, ഭരണകൂടത്തെ സഹായിക്കുകഎന്നിവയാണ് മുഖ്യമായും ഈ ഗ്രാമമൂപ്പന്മാരുടെ കര്ത്തവ്യം.
Posted by
krish | കൃഷ്
at
10:00 AM
9
comments | പ്രതികരണങ്ങള്
Labels: ഗ്രാമമൂപ്പന്, ചിത്രങ്ങള്, ലേഖനം
Tuesday, July 29, 2008
ഗാന്ധിപ്പുക്കും പട്ടുനൂല്പ്പുഴുവും.
ഗാന്ധിപ്പുക്കും പട്ടുനൂല്പ്പുഴുവും.
ഗാന്ധിപുക്ക് എന്ന് കേട്ട് തെറ്റിദ്ധരിക്കല്ലേ. ഇതിനു നാം അറിയപ്പെടുന്ന ഗാന്ധിമാരുമായി ഒരു ബന്ധവുമില്ലെന്നുവേണം കരുതാന്. ഗാന്ധിപുക്ക് എന്നാല് ഒരു തരം കീടത്തിന്റെ പേരാണ്. പുക്ക് എന്നാല് കീടം, 'ഗാന്ധി കീടം' എന്ന് ചുരുക്കത്തില്. ഈ കീടങ്ങള് അരുണാചലിലെ നിശി ഗോത്രവര്ഗ്ഗക്കാര്ക്കിടയിലെ ഒരു വിശിഷ്ട്യഭോജ്യവസ്തുവാണ്. ഇവരുടെ ഇടയില് ഈ പേരിലാണ് ഈ കീടം അറിയപ്പെടുന്നത്. ഇതിന് എങ്ങനെ ഈ പേര് കിട്ടിയെന്ന് പലരോടും ചോദിച്ചെങ്കിലും അവര്ക്കൊന്നും തൃപ്തികരമായ മറുപടി തരാനായില്ല. എല്ലാവരും അങ്ങനെ വിളിക്കുന്നു.
കാണാന് ഏകദേശം കോക്രോച്ചിനെപ്പോലെയുള്ള ഈ 'ഗാന്ധിപുക്ക് ' നദികളില് കല്ലുകള്ക്കടിയിലും പാറക്കെട്ടുകള്ക്കിടയിലുമാണ് കാണുന്നത്. തണുപ്പുകാലങ്ങളിലാണ് ഇത് കൂടുതലായി കിട്ടുന്നത്. തണുപ്പ് കാലങ്ങളില് നദികളില് വെള്ളം കുറവായിരിക്കുമ്പോള് നദികളിലിറങ്ങി ഇത് നിറയെ ശേഖരിക്കുന്നവരുണ്ട്.
ഇങ്ങനെ ശേഖരിച്ച് പച്ചക്കറി മാര്കറ്റിലും വഴിയോരത്തും വില്ക്കാന് വെച്ചിരിക്കുന്നതാണ് ചിത്രത്തില്. രണ്ടുമൂന്നു മണിക്കൂര് വെയിലത്തുവെച്ചതുകാരണമാകാം എല്ലാം മയങ്ങികിടക്കുകയാണ്. മൂക്കില് തുളച്ചുകയറുന്ന ഒരു വല്ലാത്ത ഗന്ധമാണ് ഇതിന്. പച്ചക്ക് തിന്നാല് ഒരു തരം എരിവ് അനുഭവപ്പെടുമത്രേ. പച്ചമുളക് ചേര്ത്ത് വതക്കി എടുക്കുന്ന ഇത് നിശി വര്ഗ്ഗക്കാര്ക്ക് വളരെ പ്രിയമുള്ള ഒരു വിഭവമാണ്.
മഴക്കാലത്താണെങ്കില് പുല്ലുവളര്ന്നു നില്ക്കുന്ന ഇടങ്ങളില് നിന്നും പുല്ച്ചാടികള് പോലത്തെ ബ്രൗണ് നിറത്തിലുള്ള ഒരു കീടത്തെ ശേഖരിക്കുന്നത് കാണാം. അതും ഭോജ്യത്തിനുള്ളതുതന്നെ.
ഇത് മാംസക്കഷണങ്ങള് വടിയില് കോര്ത്ത് പുകയില് പുകച്ചത് വില്ക്കാന് വെച്ചിരിക്കുന്നത്. പുകയില് പുകച്ചിരിക്കുന്നതുകാരണം കൂടുതല് ദിവസം കേടുകൂടാതെ ഇരിക്കും. യാത്രപോകുമ്പോള് ഗോത്രവര്ഗ്ഗക്കാരുടെ ചൂരല് സഞ്ചിയില് ഇതുപോലുള്ളവ കരുതിയിരിക്കും. എപ്പോള് വേണമെങ്കിലും എടുത്ത് ഉപയോഗിക്കാം.
പട്ടുനൂല്പ്പുഴുക്കളെ നാം സാധാരണ വളര്ത്തുന്നത് അതില്നിന്നും പട്ടുനൂല് ഉല്പ്പാദിപ്പിച്ച് സില്ക്ക് തുണികള് നിര്മ്മിക്കാനാണ്. എന്നാല് വടക്കു കിഴക്കന് സംസ്ഥാനങ്ങളില് ചില വര്ഗ്ഗക്കാര് പട്ടുനൂല്പ്പുഴുക്കളെ ഉല്പ്പാദിപ്പിക്കുന്നത് നൂലിനുമാത്രമല്ല, ആഹാരത്തിനുംകൂടിയാണ്. അതുകൊണ്ടുതന്നെ, പച്ചക്കറികള് വില്ക്കുന്ന ഗോത്രവര്ഗ്ഗ സ്ത്രീകള് പട്ടുനൂല്പ്പുഴുക്കളും വില്ക്കാന് വെച്ചിരിക്കുന്നത് കാണാം. പട്ടുനൂല്പ്പുഴു പൂപ്പയില് ധാരാളം പ്രോട്ടീന് അടങ്ങിയിരിക്കുന്നതായി ഗവേഷണങ്ങള് തെളിയിച്ചിട്ടുണ്ട്. ഇതിനെ ചൂടുവെള്ളത്തില് പുഴുങ്ങി ഇഷ്ടമ്പോലെ പാകം ചെയ്തു കഴിക്കാം.
ജീവനോടെയുള്ള പുഴുക്കള് പച്ചക്കറികള്ക്കടുത്ത് വെച്ചിരിക്കുന്നതു കൊണ്ട് ചുമ്മാ വില എത്രയെന്ന് ചോദിച്ചപ്പോള്, കിലോക്ക് നൂറു രൂപ മാത്രമെയുള്ളൂവെന്നും, എത്ര വെണമെന്നും ചോദിച്ച് ത്രാസ്സില് നിറച്ചുതുടങ്ങി. പ്രോട്ടീന് സേവ പിന്നൊരിക്കലാവാം എന്നു പറഞ്ഞ് തല്ക്കാലം ഒഴിവായി.
Posted by
krish | കൃഷ്
at
12:11 PM
28
comments | പ്രതികരണങ്ങള്
Labels: ഗാന്ധിപുക്ക്, ചിത്രങ്ങള്, പട്ടുനൂല്പ്പുഴു
Tuesday, March 11, 2008
ദേശഭക്തിനൃത്തം
ദേശഭക്തിനൃത്തം
സ്കൂള് കുട്ടികള് അവതരിപ്പിച്ച ദേശഭക്തിഗാനത്തെ ആധാരമാക്കിയുള്ള നൃത്തത്തിന്റെ ചില ദൃശ്യങ്ങളാണ് ചുവടെ:
നമ്മുടേ ദേശീയപതാകയുടെ ത്രിവര്ണ്ണങ്ങളില് വസ്ത്രം ധരിച്ച് ഗാനത്തിന്റെ ഈണത്തില് ചുവടുകള് വെച്ചപ്പോള്..
Posted by
krish | കൃഷ്
at
9:48 PM
12
comments | പ്രതികരണങ്ങള്
Labels: ചിത്രങ്ങള്, നൃത്തം





