ഗാന്ധിപ്പുക്കും പട്ടുനൂല്‍പ്പുഴുവും.
ഗാന്ധിപുക്ക് എന്ന് കേട്ട് തെറ്റിദ്ധരിക്കല്ലേ. ഇതിനു നാം അറിയപ്പെടുന്ന ഗാന്ധിമാരുമായി ഒരു ബന്ധവുമില്ലെന്നുവേണം കരുതാന്‍. ഗാന്ധിപുക്ക് എന്നാല്‍ ഒരു തരം കീടത്തിന്റെ പേരാണ്. പുക്ക് എന്നാല്‍ കീടം, 'ഗാന്ധി കീടം' എന്ന് ചുരുക്കത്തില്‍. ഈ കീടങ്ങള്‍ അരുണാചലിലെ നിശി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലെ ഒരു വിശിഷ്ട്യഭോജ്യവസ്തുവാണ്. ഇവരുടെ ഇടയില്‍ ഈ പേരിലാണ് ഈ കീടം അറിയപ്പെടുന്നത്. ഇതിന് എങ്ങനെ ഈ പേര്‍ കിട്ടിയെന്ന് പലരോടും ചോദിച്ചെങ്കിലും അവര്‍ക്കൊന്നും തൃപ്തികരമായ മറുപടി തരാനായില്ല. എല്ലാവരും അങ്ങനെ വിളിക്കുന്നു.
കാണാന്‍ ഏകദേശം കോക്രോച്ചിനെപ്പോലെയുള്ള ഈ 'ഗാന്ധിപുക്ക് ' നദികളില്‍ കല്ലുകള്‍ക്കടിയിലും പാറക്കെട്ടുകള്‍ക്കിടയിലുമാണ് കാണുന്നത്. തണുപ്പുകാലങ്ങളിലാണ് ഇത് കൂടുതലായി കിട്ടുന്നത്. തണുപ്പ് കാലങ്ങളില്‍ നദികളില്‍ വെള്ളം കുറവായിരിക്കുമ്പോള്‍ നദികളിലിറങ്ങി ഇത് നിറയെ ശേഖരിക്കുന്നവരുണ്ട്. ഇങ്ങനെ ശേഖരിച്ച് പച്ചക്കറി മാര്‍കറ്റിലും വഴിയോരത്തും വില്‍ക്കാന്‍ വെച്ചിരിക്കുന്നതാണ് ചിത്രത്തില്‍. രണ്ടുമൂന്നു മണിക്കൂര്‍ വെയിലത്തുവെച്ചതുകാരണമാകാം എല്ലാം മയങ്ങികിടക്കുകയാണ്. മൂക്കില്‍ തുളച്ചുകയറുന്ന ഒരു വല്ലാത്ത ഗന്ധമാണ് ഇതിന്. പച്ചക്ക് തിന്നാല്‍ ഒരു തരം എരിവ് അനുഭവപ്പെടുമത്രേ. പച്ചമുളക് ചേര്‍ത്ത് വതക്കി എടുക്കുന്ന ഇത് നിശി വര്‍ഗ്ഗക്കാര്‍ക്ക് വളരെ പ്രിയമുള്ള ഒരു വിഭവമാണ്.
മഴക്കാലത്താണെങ്കില്‍ പുല്ലുവളര്‍ന്നു നില്‍ക്കുന്ന ഇടങ്ങളില്‍ നിന്നും പുല്‍ച്ചാടികള്‍ പോലത്തെ ബ്രൗണ്‍ നിറത്തിലുള്ള ഒരു കീടത്തെ ശേഖരിക്കുന്നത് കാണാം. അതും ഭോജ്യത്തിനുള്ളതുതന്നെ.ഇത് മാംസക്കഷണങ്ങള്‍ വടിയില്‍ കോര്‍ത്ത് പുകയില്‍ പുകച്ചത് വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. പുകയില്‍ പുകച്ചിരിക്കുന്നതുകാരണം കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കും. യാത്രപോകുമ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ചൂരല്‍ സഞ്ചിയില്‍ ഇതുപോലുള്ളവ കരുതിയിരിക്കും. എപ്പോള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാം.
പട്ടുനൂല്‍പ്പുഴുക്കളെ നാം സാധാരണ വളര്‍ത്തുന്നത് അതില്‍നിന്നും പട്ടുനൂല്‍ ഉല്‍പ്പാദിപ്പിച്ച് സില്‍ക്ക് തുണികള്‍ നിര്‍മ്മിക്കാനാണ്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില വര്‍ഗ്ഗക്കാര്‍ പട്ടുനൂല്‍പ്പുഴുക്കളെ ഉല്‍പ്പാദിപ്പിക്കുന്നത് നൂലിനുമാത്രമല്ല, ആഹാരത്തിനുംകൂടിയാണ്. അതുകൊണ്ടുതന്നെ, പച്ചക്കറികള്‍ വില്‍ക്കുന്ന ഗോത്രവര്‍ഗ്ഗ സ്ത്രീകള്‍ പട്ടുനൂല്‍പ്പുഴുക്കളും വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കാണാം. പട്ടുനൂല്‍പ്പുഴു പൂപ്പയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനെ ചൂടുവെള്ളത്തില്‍ പുഴുങ്ങി ഇഷ്ടമ്പോലെ പാകം ചെയ്തു കഴിക്കാം.
ജീവനോടെയുള്ള പുഴുക്കള്‍ പച്ചക്കറികള്‍ക്കടുത്ത് വെച്ചിരിക്കുന്നതു കൊണ്ട് ചുമ്മാ വില എത്രയെന്ന് ചോദിച്ചപ്പോള്‍, കിലോക്ക് നൂറു രൂപ മാത്രമെയുള്ളൂവെന്നും, എത്ര വെണമെന്നും ചോദിച്ച് ത്രാസ്സില്‍ നിറച്ചുതുടങ്ങി. പ്രോട്ടീന്‍ സേവ പിന്നൊരിക്കലാവാം എന്നു പറഞ്ഞ് തല്‍ക്കാലം ഒഴിവായി.
Tuesday, July 29, 2008
ഗാന്ധിപ്പുക്കും പട്ടുനൂല്‍പ്പുഴുവും.
Posted by
krish | കൃഷ്
at
12:11 PM
Labels: ഗാന്ധിപുക്ക്, ചിത്രങ്ങള്‍, പട്ടുനൂല്‍പ്പുഴു
Subscribe to:
Post Comments (Atom)
Visitors || സന്ദര്‍ശനത്തിനു നന്ദി.
(C) കൃഷ് | krish
This blog is protected by copyright. If you need the images from this blog, please contact me.
28 comments:
ഗാന്ധിപ്പുക്കും പട്ടുനൂല്‍പ്പുഴുവും, കഴിക്കാനുള്ളതാ!!
മാഷേ, ഞാന്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിക്കുന്നതിനു തൊട്ടു മുന്‍പാ ഇത് കണ്ടത്. ഇന്നിനി ഭക്ഷണം ഉള്ളിലേക്ക് ചെന്നാല്‍ അത് പുറത്തേക്ക് അതിലും വേഗത്തില്‍ പോരും. അതിനാല്‍ ഇന്നു പട്ടിണി :(
എന്തായാലും ഈ സചിത്രവിവരണം ഈ പ്രത്യേക ഗോത്രവര്‍ഗ്ഗക്കാരുടെ വിചിത്രമായ ഭക്ഷണരീതിയേപ്പറ്റി അവബോധം നല്‍കി.
അതുപോലെ പട്ടുനൂല്‍പ്പുഴുക്കള്‍ കിലോ 100 രൂപക്ക് വാങ്ങാത്തതെന്താ. തടിപോരട്ടെന്നേ ;)
മഴത്തുള്ളി മാഷ് പറഞ്ഞതു പോലെ ഉച്ച ഭക്ഷണ സമയത്ത് ഈ പോസ്റ്റ് കണ്ടത് ഒരു ചതിയായിപ്പോയി. :(
ഹോ... എന്നാലും ഈ ഗോത്രവര്‍ഗ്ഗക്കാരുടെ ഒരു കാര്യം...
:)
ചാത്തനേറ്: ഈ അരുണാചല്‍ പ്രദേശിനെ ചൈനയ്ക്കു വിട്ടു കൊടുത്തേയ്ക്ക്... ഛായ്...ഭാഗ്യം എന്റെ ഉച്ചയൂണു കഴിഞ്ഞായിരുന്നു.
ഗ്..ഗേയ്.. എന്തായാലും ഭക്ഷണം ഒരുമണിക്കൂര്‍ മുന്‍പേ കഴിച്ചതു നന്നായി.. തിരിച്ചടിച്ചില്ല.
ടേസ്റ്റ് നോക്കാൻ ഒരു 100ഗ്രാം വാങ്ങിക്കൂടായിരുന്നോ?
സുഹൃത്തെ,
ബ്ലോഗ്ഗ് വായിച്ചു ..പിന്നീട് വിശദമായ അഭിപ്രായം നൽകാം .ഇപ്പൊ മറ്റൊരു കാര്യം പറയാാനാ കെട്ടോ ഈ കമന്റ്.. ഞാൻ ബ്ലോഗ് ലോകത്തു പുതിയ ആളാണ്..പേര് ഷെറി. ഒരു ചെറിയ വെബ്ബ് പ്രോഗ്രാമറാണ്.
യൂണീക്കോഡും മംഗ്ലീഷും എന്ന പേരിൽ ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട് ..പക്ഷെ ഇതുവരെ എവിടെയും ലിസ്റ്റ് ആയി വരാഞതു മൂലം ഇങിനെ ഒരു വഴി സ്വീകരിക്കുകയാണ്..സമയം ഉണ്ടെങ്കിൽ ആ
ബ്ലോഗ്ഗ് ഒന്നു വായിക്കാമോ?? അപേക്ഷയാണേ..
അഡ്രസ്സ് ഇതാണ് "http://sherysworld.blogspot.com"ഇവിടെ ഞെക്കിയാൽ അവിടെ എത്തഉം എന്നു പ്രതീക്ഷിക്കുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്നെ അറിയിക്കണേ..
:) ഈശ്വരാ...ഇതൊക്കെയാണോ അവിടെ വിഭവം!
"ചാത്തനേറ്: ഈ അരുണാചല്‍ പ്രദേശിനെ ചൈനയ്ക്കു വിട്ടു കൊടുത്തേയ്ക്ക്... ഛായ്...ഭാഗ്യം എന്റെ ഉച്ചയൂണു കഴിഞ്ഞായിരുന്നു."
കുട്ടിച്ചാത്തന്റെ അഭിപ്രായത്തോടു ചേർത്ത് എന്റെയും !
(ഓക്കാനം വരും മുന്നെ ചിരി വന്നു)
പുത്തനറിവുകള്‍.......... നന്ദി
നടുക്കണ്ടം മറ്റാര്‍ക്കും കൊടുക്കല്ലെ..എനിക്കു വേണാം
ഹഹഹ ഹെന്റമ്മൊ.... അല്ല മാഷെ മഴത്തുള്ളി പറഞ്ഞത് കേട്ടില്ലെ ചിലപ്പോള്‍ ഫ്രൈ ആകേണ്ടി വരും ഹിഹി
ബ്വാബ്വാാ
ഹായ്.. എന്ത് നല്ല വിഭവങ്ങള്‍ !! കൊതിയാവുണൂ.. എനിക്ക് പട്ടുനൂല്‍ പുഴു ജ്യൂസോ മില്‍ക്ക് ഷേയ്ക്കോ ആണ് ഇഷ്ടം.. ;)
നമ്മള്‍ കോഴിയെയും ആടിനെയും പന്നിയെയുമൊക്കെ തിന്നുന്നതുപോലെയാവും അവരൊക്കെ ഇതും കഴിക്കുന്നത്...എന്തായാലും ഗാന്ധിപുക്ക് ഇഷ്ടമായി...
:)
ഇതു വായിച്ചിട്ട് ഞാനിപ്പോ വാളു വയ്ക്കും
ഈ കൃഷമ്മാന്റെ ഒരു ഭാഗ്യം നോക്കണേ...
എത്ര വെറൈറ്റി നോണ്‍ ഐറ്റംസാ .....
ന്റമ്മോ...നമ്മടെ ഇന്ത്യയിലും ഉണ്ടോ ഇത്തരം ഭക്ഷണ രീതികള്‍....കണ്ടിട്ട് ശരിക്കും പാറ്റയെ പോലുണ്ട്...എത്ര പ്രോട്ടീന്‍ ഉണ്ടായാലും ഈ പുഴുവിനെയും പാറ്റയെയും ഒക്കെ എങ്ങനെ കഴിക്കണു...???
കൃഷേ.. ഒന്ന് തടിച്ചിട്ടുണ്ടോ.? ഒരു സംശയം..!! :)
മഴത്തുള്ളി: നന്ദി. കാളയും പോത്തും കഴിക്കുന്ന അച്ചായനാണോ ഇതു കണ്ടിട്ട് ഇഷ്ടപ്പെടാതിരുന്നത്.
ഇടക്ക് ഒരു നേരം കഴിക്കാതിരിക്കുന്നതും നല്ലതാ. ആ തടിയൊക്കെ ഒന്നു കുറയട്ടെ.
ശ്രീ: നന്ദി. എന്നുകരുതി ശ്രീ ഒന്നും കഴിക്കാതിരിക്കല്ലേ. ഇപ്പഴേ...
ചാത്താ: നന്ദി. അത് അവര്‍ ഇടക്കിടക്ക് ചോദിച്ചോണ്ടിരിക്കയല്ലേ. എന്ന് വെച്ച് ഈ ഒരു കാര്യമുള്ളതുകൊണ്ട് അങ്ങനെ കൊടുക്കാന്‍ പറ്റ്വോ. നമ്മുടെ നാട്ടിലും ഇതുപോലുള്ള വേറെ ചില സാധനങ്ങള്‍ കഴിക്കുന്നവരില്ലേ. അപ്പോള്‍ അത് ആര്‍ക്ക് കൊടുക്കും.
എമെമ്മാര്‍: നന്ദി.
പടിപ്പുര: നന്ദി. അതിന്റെ ആവശ്യമില്ലാ.
ഷെറി: നന്ദി,.
സു: നന്ദി.
കരീമാഷ്: നന്ദി.
ഹരീഷ് തൊടുപുഴ: നന്ദി.
ദേവതീര്‍ത്ഥ: നന്ദി. ഇങ്ങുപോരെ, മുഴുവന്‍ കഷണവും അങ്ങുതന്നേക്കാം.
മിന്നാമിനുങ്ങുകള്‍/സജി: നന്ദി. ഫ്രൈ ആകാതെ നോക്കണേ..
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. ബിയര്‍ അടിച്ചിട്ടും വാള്‍ വെക്കാന്‍ പറ്റാത്തതിലുള്ള സങ്കടം ഇപ്പോഴെങ്കിലും ഒന്നു മാറികിട്ടിയല്ലോ. അവിടമൊക്കെ ഒന്നു വൃത്തിയാക്കിയേ. :)
ശ്രീലാല്‍: നന്ദി. ജ്യൂസ് ഇഷ്ടപ്പെട്ട ഒരു ഷേയ്ക്കിനെയെങ്കിലും കണ്ടല്ലോ. അവിടെയടുത്ത് ഒന്ന് അന്വേഷിച്ചാല്‍ കിട്ടുമായിരിക്കും.
ശിവ: നന്ദി. അതെ, ശിവ. പട്ടുനൂല്‍പ്പുഴു മറ്റ് വിദേശരാജങ്ങളിലും പലരും കഴിക്കാറുണ്ട്. ഗാന്ധിപ്പുക്ക് നദിയില്‍ നിന്നും കിട്ടുന്ന ഒന്നാണ്.
എന്തിന്, നമ്മുടെ നാട്ടില്‍ തന്നെ കാള, പോത്ത്, പന്നി, ഞണ്ട്, കക്ക, തവള,എന്നിവക്കു പുറമെ ചിലര്‍, പൂച്ച, പെരുച്ചാഴി, ഉടുമ്പ് രസായനം, കുരങ്ങ് രസായനം എന്നിവ കഴിക്കാറില്ലേ. ചിലര്‍ പട്ടി, പാമ്പ് എന്നിവയുടെ ഇറച്ചി കഴിക്കാറുണ്ടല്ലോ. ചില വിദേശരാജ്യങ്ങളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോലും കിട്ടുന്ന വിഭവങ്ങളല്ലേ ഇതെല്ലാം. അവിടെ ചിലന്തി ഫ്രൈ അടക്കം കിട്ടുന്നുണ്ടല്ലോ.
പാമരന്‍: നന്ദി.
അനൂപ്: നന്ദി. ഷേക്ക് പിള്ളേച്ചന്‍ വാളും വെച്ചോ.
തോന്ന്യാസി: നന്ദി. അവിടെയടുത്ത് ഒരു അന്വേഷണം നടത്തിനോക്കിയേ. മുകളില്‍ പറഞ്ഞ ചിലതെങ്കിലും കിട്ടാതിരിക്കില്ലാ.
റോസ്: നന്ദി. എങ്ങനെ കഴിക്കുമെന്നോ.. കൊഞ്ച് ഫ്രൈയും ഞണ്ട് ഫ്രൈയും കഴിക്കുന്ന പോലെത്തന്നെ.
പൊറാടത്ത്: നന്ദി. ഇല്ലന്നേ, സംശയം വേണ്ട.
വളരെ വിഞ്ജനപ്രദമായിരുന്നു ഈ പൊസ്റ്റ്!
ന്യൂട്രിറ്റിവ് വാല്യൂ ഒക്കെ അത്യുന്നതത്തില്‍
ആയിരിക്കും ..
എന്നാലും ഈ നുരക്കുകയും
ഇഴയുകയും ഒക്കെ തിന്നുക എന്ന് വച്ചാല്‍,
സത്യം പറ കൃഷ്ണന്‍കുട്ടി, തിന്നു നോക്കിയോ?
എന്താ അതിന്റെ സ്വാദ്?
ഇത്രയും ചെയ്തതിന് അഭിനന്ദനങ്ങള്‍ ..
നമ്മടെ നാട്ടില് എല്ലാവരാലും അവഗണിക്കപ്പെട്ട് മനം നൊന്ത് നടക്കുന്ന പുഴുക്കളേം ക്ഷുദ്രജീവികളേം ഒക്കെ അങ്ങോട്ടു കയറ്റി അയച്ചാലോ.. അവരും ഹാപ്പി..നമ്മളും ഹാപ്പി പുഴൂം ഹാപ്പി
കൃഷ് മാഷെ,
ഇതില്‍പ്പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങള്‍ വായിച്ച് ചിരിയാണ് വന്നത്.. കാരണം എഴുപതുകളുടെ ആദ്യപകുതിമുതല്‍ ഈയുള്ളവന്‍ റേഷനരിയുടെ ചോറാണ് കഴിച്ചിരുന്നത്.എത്ര നന്നാക്കിയാലും ആ അരിയില്‍ ചാഴിയും പിന്നെ കല്‍ക്കരി കഷ്ണങ്ങളും ഉണ്ടാകാറുണ്ട്.അന്നത്തെ റേഷനരിയുടെ മണത്തിന്റെ ഏഴയലത്തു വരില്ല ഇപ്പോള്‍ എറണാകുളം ടൌണില്‍ക്കൂടി നടക്കുമ്പോളുണ്ടാകുന്ന സുഗന്ധത്തിന്.
പിന്നെ ഒരു മാസം മുമ്പ് ഏഷ്യാനെറ്റ് റേഡിയൊ ഗള്‍ഫിലെ ഒരു പരിപാടിയില്‍ നന്ദിനി എന്ന അവതാരിക ഒരു ഗ്രാമത്തിലെ വിശേഷത്തെപ്പറ്റി പറഞ്ഞു..അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം മീന്‍പിടുത്തമാണ്. അതുപോലെ അവരുടെ ഇഷ്ടപ്പെട്ട ആഹാരം ഒരു തരം സ്രാവിനെപ്പോലിരിക്കുന്ന മീനിനെ മണലില്‍ കുഴിച്ചിട്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ പുറത്തെടുത്ത് കഴിക്കുന്നതാണ്..എത്രത്തോളം അഴകുന്നുവൊ അത്രത്തോളം രുചിയുണ്ടാകുമെന്നാണ് അവിടത്തുകാര്‍ പറയുന്നത്..അപ്പോള്‍ ഈ പുഴുവും പാറ്റയുമൊക്കെ ഈ ചീഞ്ഞ മീനിന്റെ അത്രയും വരുമോ?
ഓന്തിനേം, പാമ്പിനേ, പുഴുവിനേം, തേരട്ടയേം, പഴുതാരയേം, തേളിനേം തിന്നുന്ന ചൈനയോടടുത്ത് കിടക്കുന്ന അരുണാചല്‍ പ്രദേശിലെ ആളുകള്‍ (ചിലരെങ്കിലും) പട്ടുനൂല്‍ പുഴുവിനേം, ഗാന്ധിപ്പുക്കിനേം തിന്നില്ലെങ്കില്‍ അത് മോശമല്ലെ ക്രിഷ് ഭായ് :)
നമ്മള്‍ തിന്നുന്നതെല്ലാം ബെസ്റ്റ് (ഞണ്ട്, കല്ലുമ്മക്കായ, കക്ക, കൂന്തള്‍, കീരി, മരപെട്ടി, ആമ, മുയല്‍, കാട, കൊക്ക്, ഇരണ്ട)
:) കുറുമാന്‍ജി വാവലിനെ വിട്ടുപോയി. എന്റെ നാട്ടില്‍ മുന്‍പൊക്കെ വാവലിനെ പൊരിക്കാറുണ്ടായിരുന്നു. പിന്നെ തവള - പുകയില മണപ്പിച്ച് ബോധം കെടുത്തിയിട്ട് മഞ്ഞളും മുളകും ചേര്‍ത്ത് പൊരിച്ചടിക്കാം..
പച്ചക്ക് തിന്നാല്‍ ഒരു തരം എരിവ് അനുഭവപ്പെടുമത്രേ. പച്ചമുളക് ചേര്‍ത്ത് വതക്കി എടുക്കുന്ന ഇത് നിശി വര്‍ഗ്ഗക്കാര്‍ക്ക് വളരെ പ്രിയമുള്ള ഒരു വിഭവമാണ്.
ഡ്രൈ ഫ്രൈ എങ്കില്‍ കൂടുതല്‍ ടേസ്റ്റ് എന്ന് അവര്‍ക്ക് ഒന്ന് പറഞ്ഞു കൊടുക്കൂ കൃഷ് ഭായ് ;)
എന്‍റെ "പുട്ടടി" നേരത്തെ കഴിഞ്ഞത് ഭാഗ്യം
പറയാതിരിക്കാന്‍ വയ്യ..നല്ല പോസ്റ്റ്
Post a Comment