Saturday, November 18, 2006

ആദ്യ കിരണങ്ങള്‍

അരുണകിരണങ്ങള്‍ ആദ്യം ഏറ്റുവാങ്ങുന്ന ഭാരതത്തിലെ വടക്കുകിഴക്കന്‍ പ്രദേശത്തുനിന്നും. സൂര്യനു കീഴെയുള്ള എന്തെങ്കിലുമൊക്കെ കുറിച്ചിടാമെന്ന നടക്കാത്ത വ്യാമോഹവുമായി...
കുറിച്ചിടാന്‍ ഇപ്പോള്‍ ഒന്നും കിട്ടാത്തതുകൊണ്ട്‌ എന്റെ പുതിയ ഡിജികാം കൊണ്ട്‌ എടുത്ത ഒന്ന്‌ രണ്ട്‌ ചിത്രങ്ങളോടെ ഇതിനു തുടക്കമാകട്ടെ.

മൂവന്തി താഴ്‌വരയില്‍ വെന്തുരുകും...വിണ്ണില്‍ ചായക്കൂട്ട്‌ പകര്‍ന്ന ഒരു സായം സന്ധ്യ..

(എന്റെ ക്വാര്‍ടേര്‍സില്‍ നിന്നും എടുത്ത ചിത്രം.)



പൊതുപരിപാടികള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും വേദിയാകാറുള്ള I.G.Park-ലെ മൈദാനം.


വെണ്‍മേഘങ്ങള്‍ ഉമ്മ വെക്കും കുന്നിന്‍മേടുകള്‍. ഇറ്റാനഗറിലെ ഒരു ദൃശ്യം.


ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ..

കൃഷ്‌ krish

12 comments:

കൃഷ്‌ | krish said...

അരുണകിരണങ്ങള്‍ ആദ്യം ഏറ്റുവാങ്ങുന്ന ഭാരതത്തിലെ വടക്കുകിഴക്കന്‍ പ്രദേശത്തുനിന്നും. ചില പ്രകൃതിദൃശ്യങ്ങളുമായി ഒരു പുതിയ തുടക്കം...
കൃഷ്‌ | krish

Anonymous said...

ഈ ഭൂമി എന്നും നമ്മുടേതായിരിക്കട്ടെ!
(ചൈന വീണ്ടും അരുണാചല്‍ പ്രദേശിനു വേണ്ടി അവകാശവാദമുന്നയിച്ചു എന്നു വാര്‍ത്ത ഉണ്ടായിരുന്നു.)

krish | കൃഷ് said...

ഈ ഭൂമി എന്നെന്നും ഇന്ത്യയുടെ തന്നെയായിരിക്കും. നവന്‍ ആശങ്കപ്പെടേണ്ട. (ഇത്‌ (അരുണാചല്‍ പ്രദേശ്‌) അവരുടേതാണെന്ന അവകാശവാദങ്ങള്‍ ചൈന ഇടക്കിടക്ക്‌ ഉന്നയിക്കുന്നുണ്ട്‌. ചൈനീസ്‌ പ്രീമിയര്‍ ഇന്ത്യ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി നയതന്ത്ര ചര്‍ച്ചകള്‍ക്ക്‌ ചൈനക്ക്‌ ഒരു മുന്തൂക്കം കിട്ടാന്‍ വേണ്ടി യുള്ള ഓരോ 'പടക്ക'ങളല്ലേ ഇതെല്ലാം. ഇവിടെയാര്‍ക്കും ഇതിനെക്കുറിച്ച്‌ അത്ര വലിയ ആശങ്കയൊന്നുമില്ല).

കൃഷ്‌ | krish

ശിശു said...

കൃഷ്‌:) ഫോട്ടോകള്‍ എല്ലാം നന്നായിട്ടുണ്ട്‌, കൂടുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുക, അരുണാചലിന്റെ പക്ഷി,മൃഗം മുതലായവ കൂടി പകര്‍ത്തിയാല്‍ പുറത്തുള്ളവര്‍ക്ക്‌ കാണാന്‍ കൌതുകകരമായിരിക്കും.

കൃഷ്‌ | krish said...

ശിശു :) നന്ദി. തീര്‍ച്ചയായും, കൂടുതല്‍ ദൃശ്യങ്ങള്‍ അടുത്തുതന്നെ പ്രതീക്ഷിക്കാം.
കൃഷ്‌ | krish

Siju | സിജു said...

സെവണ്‍ സിസ്റ്റര്‍ സ്റ്റേറ്റ്സ് ഇതു വരെ പോകാന്‍ പറ്റാത്തതും കൂടുതല്‍ അറിയാത്തതുമാണ്.
പടങ്ങള്‍ പോരട്ടെ..

ലിഡിയ said...

ആദ്യത്തേതും അവസാനത്തേതും ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായി എനിക്ക് തോന്നുന്നു, ഇനിയും ചിത്രങ്ങളും വിവരണങ്ങളും പോരട്ടെ..

-പാര്‍വതി.

മുസാഫിര്‍ said...

കിഴക്കു നക്സല്‍ ബാരി വഴി ജയ്പാല്‍ ഗുഡി വരെയെ എത്താന്‍ കഴിഞ്ഞുള്ളു.അതിനുമപ്പുറമുള്ള ലൊകം കാണിച്ചു തന്നതിനു നന്ദി.

വേണു venu said...

നല്ല ചിത്രങ്ങള്‍. ആ മഞ്ഞ പൂക്കള്‍ നാട്ടില്‍ കാണാറുള്ളതാണോ.

സു | Su said...

കൃഷ്,

ചിത്രങ്ങള്‍ ഒക്കെ ഇഷ്ടമായി. :)

സുല്‍ |Sul said...

നല്ല ചിത്രങ്ങള്‍ :)

-സുല്‍

കൃഷ്‌ | krish said...

സിജു :)
പാര്‍വ്വതി :)
മുസാഫിര്‍ :)
സൂ :)
സുല്‍:)
ചിത്രങ്ങള്‍ കണ്ട്‌ കമന്റിയതിന്‌ നന്ദി. കൂടുതല്‍ ചിത്രങ്ങള്‍ ഇടുന്നതാണ്‌.
വേണു:) ഈ പൂക്കള്‍ ഇവിടെ ധാരാളം കാണാറുണ്ട്‌.

കൃഷ്‌ | krish

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.