ഗൊമ്പാ കാഴ്ചകള്‍ - ഭാഗം 2.
ഗൊമ്പായിലെ പുറംകാഴ്ചകള്‍ ഇവിടെ കണ്ടല്ലോ.
എന്നാല്‍ ഇനി സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പക്കകത്തെ കാഴ്ചകള്‍ കാണാം.

(ഈ മൂര്‍ത്തികളുടെ ടിബറ്റന്‍ പേരുകള്‍ അവിടുത്തെ ലാമ പറഞ്ഞുതന്നിരുന്നെങ്കിലും വ്യക്തമല്ലാത്തതുകൊണ്ട് എഴുതുന്നില്ല) .

ടിബറ്റന്‍ ബുദ്ധമതക്കാരുടെ ഇപ്പോഴത്തെ ആത്മീയഗുരു ബഹു: 14ാമത് ദലായ് ലാമ(ടെന്‍സിംഗ് ഗ്യാത്സോ)യുടെ ചിത്രം.
പുറകിലെ ഷെല്‍ഫില്‍ ടിബറ്റന്‍ ഭാഷയിലുള്ള ബുദ്ധമതഗ്രന്ഥങ്ങളാണ്.
ഓരോ ദലായി ലാമയുടേയും കാലശേഷം, അദ്ദേഹത്തിന്റെ ആത്മാവ് വേറൊരു കുഞ്ഞിലൂടെ(ശരീരത്തിലൂടെ) പുനര്‍ജനിക്കുന്നുവെന്നാണ് ഇവരുടെ വിശ്വാസം. മുതിര്‍ന്ന ശ്രേഷ്ടലാമകളുടെ മതാചാരപ്രകാരമുള്ള ധ്യാനപ്രാര്ത്ഥനകളിലൂടെയും പ്രത്യേകരീതിയിലുള്ള ദൈവീക
പ്രവചനത്തിലൂടേയും ശാക്യമുനിയുടെ ആത്മാവ് ഏത് ദിശയിലാണ്
പുനര്‍ജനിച്ചിരിക്കുന്നതെന്ന് കണ്ടെത്തുന്നു. ചില ഗൂഡസൂചനകളിലൂടെയോ/ പ്രവചനത്തിലൂടെയോ ആ പുണ്യബാലനെ കണ്ടെത്തുന്ന ശ്രമമാണ് പിന്നീട്. അങ്ങനെ ദിവ്യ സൂചനകള്‍ വെച്ച് ടിബറ്റില്‍ നിന്നുതന്നെയോ മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നോ കൃത്യമായി കണ്ടെത്തുന്ന ബാലനെയാണ് ദലായി ലാമയായി വാഴിക്കുന്നത്. ഇപ്പോഴത്തെ ദലായി ലാമ കുഞ്ഞായിരിക്കുമ്പോള്‍ ചൈനയിലെ അംദൊ പ്രവിശ്യയില്‍ നിന്നാണ് ഇതിനായി നിയോഗിക്കപ്പെട്ട ലാമമാര്‍ തിരഞ്ഞു കണ്ടെത്തിയത്. ഭക്ത്യാദരങ്ങളോടെ ആ ബാലനെ ടിബറ്റിലെ ലാസയില്‍ കൊണ്ടുവന്ന് 1940-ല്‍ ദലായി ലാമയായി വാഴിച്ചു. 1950-ല്‍ 15ആമത്തെ വയസ്സില്‍ ഇദ്ദേഹം ടിബറ്റിന്റെ ഭരണചുമതലയും ഏറ്റെടുത്തിരുന്നു. പിന്നീട് 1959-ല്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്തതിനുശേഷം ഹിമാചല്‍ പ്രദേശില്‍ ധര്‍മ്മശാലയിലാണ് 14ാം ദലായി ലാമയുടെ താല്‍ക്കാലിക ആസ്ഥാനം.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇപ്പോഴത്തെ ദലായി ലാമ പൂര്‍വ്വജന്മത്തിലെ കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍, ബാല്യകാലത്തില്‍ വളരെ വ്യക്തമായി പൂര്‍വ്വജന്മത്തിലെ കാര്യങ്ങളെല്ലാ തെളിഞ്ഞു കണ്ടിരുന്നുവെന്നും,
വര്‍ഷങ്ങള്‍ കഴിയുന്തോറും ആ ഓര്‍മ്മകള്‍ ങ്ങിവരുകയാണുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതുവരെയുള്ള ദലായി ലാമമാര്‍ ഇവരാണ്:
1. ഗെദും ദ്രുപ (1391-1474)
2. ഗെദും ഗ്യാത്സൊ (1475-1542)
3. സോനം ഗ്യാത്സോ (1543-1588)
4. യോന്റെന്‍ ഗ്യാത്സോ ( 1589-1617)
5. ന്യവാംഗ് ലൊബ്സാംഗ് ഗ്യാത്സൊ (1617-1682)
6. സംഗ്യാംഗ് ഗ്യാത്സോ (1682-1706)
(ഇദ്ദേഹം ജനിച്ചത് അരുണാചലിലെ തവാംഗിലാണ്)
7. കെല്സാങ്ങ് ഗ്യാത്സോ (1708-1757)
8.ജമ്പേല് ഗ്യാത്സോ (1758-1804)
9.ലുങ്ങ്റ്റോങ്ങ് ഗ്യാത്സോ (1805-1815)
10. സുല്‍ത്രിം ഗ്യാത്സോ (1816-1837)
11. കെദ്രുപ് ഗ്യാത്സോ (1838 - 1856)
12. ത്രിന്ലേ ഗ്യാത്സോ ( 1856-1875)
13. തുപ്തെന്‍ ഗ്യാത്സോ (1876-1933)
14. ടെന്‍സിംഗ് ഗ്യാത്സോ (1935- )
(ചിത്രം ഷേക്കിയതാ)
ഗൊമ്പക്കകത്തെ ചുമര് ചിത്രങ്ങള്‍. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ചായങ്ങളാണ് ഇതു വരക്കാന്‍ ഉപയോഗിക്കുന്നത്. ശ്രീബുദ്ധന്റെ ചുവര്‍ചിത്രം.
ഇതേ മാതൃകയില്‍ പ്രകൃതിയില്‍ നിന്നും കിട്ടുന്ന ചായം ഉപയോഗിച്ച് കട്ടിയുള്ള തുണി ക്യാന്‍വാസ്സില്‍ ശ്രീബുദ്ധന്റെ പെയിന്റിംഗ് ചെയ്യുന്നു. അതിനെ തങ്ങ്കാ പെയിന്റിംഗ് എന്നു പറയുന്നു. ഇത് കലണ്ടര്‍ പോലെ തൂക്കിയിടാവുന്നതാണ്.
21 comments:
സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പയിലെ അകത്തെ കാഴ്ചകള്‍. (രണ്ടാം ഭാഗം).
ഒന്നാം ഭാഗം പോലെതന്നെ നന്നായിട്ടുണ്ട് രണ്ടാം ഭാഗവും. ലാമംകളെ തെരഞ്ഞെടുക്കുന്ന രീതി ആദ്യമായാണ് കേള്‍ക്കുന്നത്. നന്ദി.
വളരെ വിജ്ഞാനപ്രദം.
അടുത്തത് പോരട്ടെ
നല്ല വിവരണങ്ങള്‍.
ലാമയായി തിരഞ്ഞെടുത്ത ബാലനെയാണോ ‘യോദ്ധ‘യില്‍ കാണുന്നത്?
-സുല്‍
തകര്‍പ്പന്‍ പോസ്റ്റ്
നന്ദി മാഷേ.
കൃഷ് ഭായ്
ഇത് കൊള്ളാം...
ചിത്രങ്ങളും ഒന്നാന്തരം വിവരണവും...
ആശംസകള്‍...
കൃഷ് ചേട്ടാ...
രണ്ടാം ഭാഗവും മികച്ചതായി.
:)
കാഴ്ച്ചകള്‍ കൊള്ളാം കൃഷ്.ഇവിടെ പൊതുവേ ബുദ്ധമത വിശ്വാസികളാണോ അധികം ?
വളരെ വിജ്ഞാനപ്രദം.
നല്ല വിവരണങ്ങള്‍.
ഇതും വളരെ വിജ്ഞാനപ്രദം കൃഷേ.
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും നന്ദി.:)
എന്തൊക്കെ കാഴ്ചകളും വിവരങ്ങളുമാ...
ഇഷ്ടമായി.. വെരി ഇന്‍ഫര്‍മേറ്റീവ്..
താങ്ക്സ് കൃഷ്...
Good one... lot of info... good work done for compiling...
One doubt, the surname of almost all Dalai Lamas are "Gyathso"...!!
Is it a coincidence or a particular tribe, where they are selected from?
കൃഷെ,
ഒരു കളമെഴുത്തുമേള കാണാന്‍ വന്ന പോലെ.. ഹഹഹ
അപ്പു : നന്ദി, ലാമയെ അല്ല, ദലായി ലാമയെ തിരഞ്ഞെടുക്കുന്ന രീതിയാണ് പരാമര്‍ശിച്ചത്.
സുല്‍: നന്ദി. ‘യോദ്ധാ’ സിനിമയില്‍ ലാമാ ബാലന് ‘റിമ്പോച്ചി’ യാണെന്നു തോന്നുന്നു. ദലായി ലാമയല്ല. റിമ്പോച്ചിയെന്നാല് ഒരു ലാമയുടെ പുനര്ജന്മം കിട്ടുന്ന ആളായിരിക്കും. ബുദ്ധമതപന്ധിതരില് ശ്രേഷ്ടന്മാരായ് ലാമമാര്‍ക്കും ആദരിച്ച് ഈ പദവി നല്‍കും.
മുസാഫിര്‍: നന്ദി. തവാംഗ്, പശ്ചിമ കാമെംഗ് ജില്ലകളില്‍ ഭൂരിപക്ഷവും ബുദ്ധമത വിശ്വാസികളാണ്. എന്നാല്‍ മറ്റു ജില്ലകളില്‍ വളരെ ഇവര്‍ വളരെ കുറവാണ്.
സതീര്ത്ഥ്യന്: നന്ദി. എല്ലാ ദലായി ലാമമാരുടെ പേരിലും ‘ഗ്യാത്സോ’ എന്ന് ഉണ്ട്. ആദ്യം മുതലേ പിന്തുടര്ന്നതാകാം. ടിബറ്റന്‍ ബുദ്ധമതക്കാരില്‍ നിന്നാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്.
ഗുപ്തന്, ഹരിശ്രീ, ശ്രീ, വാല്മീകി,
വേണു, അഭിലാഷങ്ങള്‍, കാര്‍ട്ടൂണിസ്റ്റ്, എല്ലാവര്ക്കും നന്ദി.
കുട്ടന് മേനോന്
ചാത്തനേറ്: അയ്യോ പൂട്ടിയാ... ഒരു സംശയമുണ്ടായിരുന്നു. ഈ ലാമാക്കണക്ക് കാണുമ്പോള്‍. തെരഞ്ഞെടുക്കുന്ന പുതിയ ലാമമാരൊക്കെ കൈക്കുഞ്ഞുങ്ങളാണോ? ഒരു വയസ്സുപോലും ആവാത്തവര്‍. എന്നാലല്ലേ ആ പുനര്ജന്മക്കണക്ക് ശരിയാവുള്ളൂ?
സ്മാര്‍ട്ട് ചോദ്യം. ചാത്തന്റെ വര്ഗ്ഗത്തിലുള്ളതാണേലും കുട്ടിയല്ലേ, സംശയം വന്നാല്‍ അപ്പോ ചോദിക്കണം. ദലായ് ലാമയുടെ ഭൌതികവേര്പാടിനുശേഷം ആത്മാവ് എവിടെ പുനര്‍ജനിക്കും/ജനിച്ചു എന്ന് കൃത്യമായി അറിയാന്‍ പറ്റില്ലല്ലോ. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഇതിനായി നിയോഗിക്കപ്പെട്ട ലാമമാര്‍ കുഞ്ഞിനെ കണ്ടെത്തുന്നു. അതിനു ചിലപ്പോള്‍ രണ്ടു-മൂന്ന് വര്‍ഷമെങ്കിലും എടുക്കും. ആ കുഞ്ഞിന് പഴയ ദലായ് ലാമയുടെ ഓര്‍മ്മകള്‍ ഉണ്ടാകുമെന്നും പണ്ട് ഉപയോഗിച്ചിരുന്ന സ്വന്തം സാധനങ്ങള്‍ തിരിച്ചറിയുമെന്നും പറയുന്നു. ഇങ്ങനെ എല്ലാം കൊണ്ടും തിരിച്ചറിഞ്ഞ് സ്ഥിരീകരിച്ചശേഷം ഭക്ത്യാദരങ്ങളോടെ ആ ബാലനെ ദലായ് ലാമയുടെ ആസ്ഥാനത്ത് കൊണ്ട് വന്ന് വിധിപ്രകാരം ദലായി ലാമയായി വാഴിക്കുന്നു. മുതിര്‍ന്ന ലാമമാര്‍ ബാലനെ(ദലായ് ലാമ) ബുദ്ധമത വിദ്യാഭ്യാസവും മറ്റ് ആചാരങ്ങളും പഠിപ്പിക്കുന്നു.
(ഇപ്പോഴത്തെ ദലായ് ലാമയെ അഞ്ചാം വയസ്സിലാണ് ദലായ് ലാമയായി വാഴിച്ചത്, പതിനഞ്ചാം വയസ്സില്‍ ടിബറ്റിന്റെ ഭരണചുമതലയും നല്‍കിയിരുന്നു.)
ഇപ്പോള്‍ കുറച്ചൊക്കെ മനസ്സിലായിക്കാണുമെന്ന് കരുതുന്നു.
തകര്‍പ്പന്‍ പോസ്റ്റ്...എന്തൊക്കെ കാഴ്ചകളും വിവരങ്ങളുമാ...ഇഷ്ടമായി.. ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും നന്ദി
വളരെ രസകരവും വിജ്ഞാനപ്രദവും.
ദലായ് ലാമയെ തിരഞ്ഞെടുക്കുന്ന രീതിയെപ്പറ്റി ഒരു വിശദമായ പോസ്റ്റ് പ്രതീക്ഷിച്ചോട്ടേ?
വിജ്ഞാനപ്രദമായ ഈ പോസ്റ്റ് ഏറെ വൈകിയിട്ടാണെങ്കിലും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം....
വളരെ നല്ല പോസ്റ്റ്...
Post a Comment