ഗതി കെട്ടാല്‍ ആന.......!!!!
നമ്മള്‍ മലയാളികള്‍ ഏവരും ആദരിക്കുന്ന ഗജവീരന്മാരെ എവിടെ കണ്ടാലും നാം ഒന്നു നോക്കിപോകും. നല്ല തലയെടുപ്പുണ്ട്. ഏത് ആനയാണിത്. നെറ്റിപട്ടം കെട്ടി ഉത്സവത്തിനും പൂരത്തിനും അണിഞ്ഞൊരുങ്ങിവരുമ്പോള്‍ കാണാനെന്തു ചേല്. തലയെടുപ്പുള്ള ഗജരാജന്മാര്‍ തിടമ്പുമേറ്റി നില്‍ക്കുമ്പോള്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഭക്തിയും ആദരവും തോന്നും. മേളത്തിനൊപ്പം വലിയ ചെവി ആട്ടുമ്പോള്‍ നാം കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കുന്നു. നമ്മളില്‍ പലരും ആശിച്ചിട്ടുണ്ട് ഒരാനവാല്‍ കിട്ടിയെങ്കില്‍, ആനവാല്‍ മോതിരം ഉണ്ടാക്കി അണിയാമെന്ന്. പണ്ട് വലിയ ആഢ്യന്മാരുടെയും ജന്മിമാരുടെയും വീടുകളില്‍ ആനക്കൊമ്പ് അലങ്കരിച്ചുവെച്ചിരുക്കുന്നത് ആനയുടെ പ്രാധാന്യവും തറവാടിന്റെ പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു. 'ആനയുള്ള തറവാടാണ്', 'ആന കൊടുത്താലും ആശ കൊടുക്കാമോ', 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാമോ' എന്നീ വിശേഷണങ്ങള്‍ ആനയുടെ പ്രാധാന്യത്തെ എടുത്തു പറയുന്നതാണ്. ഗുരുവായൂര്‍ കേശവനെ നാം ഒരു ദൈവീകസ്ഥാനം തന്നെ നല്‍കി ബഹുമാനിക്കുന്നു. കേരളത്തിലെ നിരവധി പേരെടുത്ത ഗജവീരന്മാരെക്കുറിച്ച് ഞാന്‍ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. 'ഏഷ്യാഡ് അപ്പു' വിനെ ആര്‍ക്ക് മറക്കാന്‍ കഴിയും. ആന മുഖ്യ കഥാപാത്രമായും കഥാപാശ്ചാത്തലമായും എത്ര സിനിമകള്‍ നാം കണ്ടു. കഴിഞ്ഞ വര്‍ഷം ആനകള്‍ക്കു പ്രാഥാന്യം നല്‍കി 'ആനച്ചന്ത'വും ഇറങ്ങി.
ഉത്സവത്തിനും പറയെടുപ്പിനും വരുമ്പോള്‍ നാം ആനക്ക് പഴവും ശര്‍ക്കരയും നല്‍കി സന്തോഷം കൊള്ളുന്നു. ആനയെ ഒന്നു തൊട്ട് നോക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ആനക്ക് തിന്നാനായി പാപ്പാന്‍ തെങ്ങിന്‍പട്ട ചോദിക്കുമ്പോള്‍ നാം വെട്ടിക്കോളാന്‍ അനുവദിക്കുന്നു. ആനപ്പുറത്ത് ഒന്ന് കയറി ഇരിക്കാന്‍ ആര്‍ക്കും ഒരു ആഗ്രഹമില്ലേ. പലര്‍ക്കും അത് സാധിക്കാറില്ലെന്നു മാത്രം. (പണ്ട് എനിക്ക് ഒരു പ്രാവശ്യം രണ്ട്-മൂന്ന് മണിക്കൂറോളം ആനപ്പുറത്ത് ഇരിക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നു).
നമ്മുടെ സമൂഹത്തില്‍ ഇത്രയൊക്കെ പ്രഥാന്യമുള്ള ഗജവീരന്മാര്‍ക്ക് എന്തെങ്കിലും ഗുരുതരമായ അസുഖമോ അപകടമോ വന്നാല്‍ അത് ഒരു വാര്‍ത്താപ്രഥാന്യമുള്ള വിഷയമാകുന്നു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ കാടിളക്കുകയും കൃഷിനാശം വരുത്തുകയും മനുഷ്യജീവന് ഭീഷണിയാവുകയും ചെയ്ത 'കൊലകൊല്ലി' എന്ന ഒറ്റയാനെ തളക്കാന്‍ സര്‍ക്കാര്‍ എത്ര ലക്ഷങ്ങളാണ് ചിലവഴിച്ചത്. അവസാനം മയക്കുവെടിവെച്ച് മറ്റ് ആനകളുടെ സഹായതോടെ തളച്ച് കൂട്ടിലാക്കിയപ്പോഴോ ആനയെ ഒരു നോക്കു കാണാന്‍ വമ്പിച്ച ജനത്തിരക്ക്. ആനയെ 'വകവരുത്താന്‍' അനുകൂലിച്ചവര്‍ക്ക് പോലും 'കൊലകൊല്ലി'യോട് അനുകമ്പ. ഒരുനാള്‍ പെട്ടെന്ന് 'കൊലകൊല്ലി' സര്‍ക്കാര്‍ സംരക്ഷണയില്‍ 'ചരിഞ്ഞ'പ്പോഴോ പലരും ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചു. അത്രയുണ്ട് നമ്മുടെ ആനസ്നേഹം.
പക്ഷേ ഇതൊക്കെയാണെങ്കിലും ആനയെകൊണ്ട് ഉത്സവത്തിനും ശീവേലിക്കും എഴുന്നെള്ളിക്കുക മാത്രമാണോ നാം ചെയ്യുന്നത്?. 'ഓഫ് സീസണില്‍' വരവ് കുറയുമ്പോഴും തീറ്റിപ്പോറ്റേണ്ടെ. കാട്ടില്‍ തടി പിടിക്കാന്‍ ആനയെ ഉപയോഗിക്കുന്നു. ഉല്‍ഘാടനകര്‍മ്മത്തിനും, സ്വീകരണവേളകളിലും, നഗരങ്ങളില്‍ പരസ്യപ്രചാരണത്തിനും നാം ആനയെ പ്രയോജനപ്പെടുത്തുന്നു. സര്‍ക്കസ്സുകളില്‍ ആന ഒരു പ്രധാന ഐറ്റമാണെങ്കിലും ഇപ്പോള്‍ സര്‍ക്കസ്സ് കൂടാരങ്ങള്‍ കാണുന്നതുതന്നെ വിരളമായിട്ടാണ്. കാട്ടിലെ മരം വെട്ട് കുറഞ്ഞതുകൊണ്ടും മൃഗങ്ങളെ പീഢിപ്പിക്കുന്നത് കുറ്റകരമായതുകൊണ്ടും തടിപിടുത്തം, സര്‍ക്കസ്സ് തുടങ്ങി പല മേഖലകളിലും ആനകള്‍ക്ക് ജോലിയില്ലാതായി. പണ്ട് ബസ്സ് ട്രക്ക് തുടങ്ങിയ വാഹനങ്ങള്‍ റോഡില്‍നിന്നും താഴ്ചയുള്ള സ്ഥലത്തേക്ക് മറിഞ്ഞാല്‍ വലിച്ചെടുക്കാന്‍ ആനയുടെ സഹായം അത്യാവശ്യമായിരുന്നു. ഇന്നിപ്പോള്‍ ഇതിനായ് റിക്കവറി വണ്ടികള്‍ എവിടെയും ലഭിക്കാമെന്നായിട്ടുണ്ട്. ചുരുക്കത്തില്‍ ആനകളുടെ സേവനം ടൂറിസം മേഖലയിലും ഉത്സവങ്ങള്‍ക്കും ശീവേലിക്കുമായി കുറഞ്ഞു.
ഉത്സവങ്ങള്‍ക്ക് കൂടുതലായി ആനകളുടെ സേവനം ഉപയോഗപ്പെടുത്താത്ത മറ്റ് സംസ്ഥാനങ്ങളില്‍ ആനകളെ കൊണ്ട് എന്ത് ചെയ്യും? നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ. ആന സ്വന്തമായുള്ളവര്‍ക്ക് അതിനെ തീറ്റിപോറ്റണമല്ലോ. പപ്പാനും മറ്റുമുള്ള ശമ്പളവും ചിലവും വേറെ. അപ്പോള്‍ പിന്നെ ഈ ഗജവീരന്മാരെകൊണ്ട് എന്ത് ജോലിയെടുപ്പിക്കാം. ആനക്ക് വിലയുണ്ടെങ്കിലും മെയിന്റനന്‍സിനുള്ള പണം കണ്ടെത്തണമല്ലോ. എന്നാല്‍ പിന്നെ കൃഷിസ്ഥലത്ത് ആനയെവെച്ച് പണിയെടുപ്പിച്ചാലോ?

ങേ..!!ആനയെക്കൊണ്ട് കൃഷിസ്ഥലത്ത് എന്ത് ജോലി ചെയ്യിക്കാനാണ്?
നിലം ഉഴുതുമറിക്കാന്‍!!
ഛേ.. ആനയെക്കൊണ്ട് നിലം ഉഴുതാനോ. എന്ത് വിഡ്ഡിത്തമാണ് പറയുന്നത്. സാക്ഷാല്‍ ഇന്ദ്രദേവന്റെ വാഹനം. ആനയെ സാക്ഷാല്‍ ഗണപതിയായി നാം ദര്‍ശിക്കുന്നു. വണങ്ങുന്നു. കരയിലെ ഏറ്റവും വലിയ ജീവി. കാട് കുലുക്കി ഭരിക്കുന്നവന്‍. കാട്ടില്‍ വഴിയില്‍കാണുന്നതെന്തും ചവിട്ടിമെതിച്ച് മസ്തകം ഉയര്‍ത്തിപ്പിടിച്ച് ചിന്നം വിളിച്ച് കാടിനെ വിറപ്പിക്കുന്ന ഗജവീരന്‍ കണ്ടത്തില്‍ നിലം ഉഴുതുകയോ? വെറും ഒരു പോത്തിനേപ്പോലേ. ആ കാര്യം നമുക്ക് ചിന്തിക്കാന്‍ തന്നെ ഒരു വിഷമം. തറവാടുകളില്‍ പ്രൗഢിയോടെ നിന്നവന്‍. ഉത്സവത്തിന് ജനസഹസ്രങ്ങളുടെ ഹരമായിരുന്ന V.I.P. ഇത്രയും ബഹുമാനം അര്‍ഹിക്കുന്ന ഈ ജീവിയെക്കൊണ്ട് നിലം ഉഴുതുകയോ? വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. എന്നാലിത് സത്യം. താഴത്തെ ചിത്രം നോക്കൂ..

എന്താ.. വിശ്വാസം വരുന്നില്ലേ.
(ആനകള്‍ ധാരാളമായുള്ള അരുണാചല്‍ പ്രദേശിലെ ഒരു കിഴക്കന്‍ ജില്ലയില്‍നിന്നുമുള്ള ഒരു ദൃശ്യം. മൂന്നുനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചിത്രമാണിത്.)
ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും.
ആനയോ..
ജോലിയില്ലാതായാല്‍ പോത്തിനേപ്പോലെ നിലവും ഉഴുത് മറിക്കും.
വിശക്കുമ്പോള്‍ വയറു നിറക്കണ്ടേ.. ആശാനേ.. പട്ടിണികിടക്കാനാവില്ലല്ലോ.
ഐസാ ഭീ ഹോത്താ ഹൈ! യേ ഹൈ ഇന്ത്യ!
20 comments:
ആനകള്‍ ഗതികെട്ടാലുള്ള അവസ്ഥ.
(ഇത് നേരത്തെ
ഇവിടെ പോസ്റ്റിയതാ. ഇങ്ങോട്ട് മാറ്റി പോസ്റ്റുന്നു.)
ഇപ്പോഴാണ്‍ വായിക്കുന്നത്. നല്ല പോസ്റ്റ്.
ആന മെലിഞ്ഞാലും....
ഹ ഹ. അവസാനം അതിനെ പാടത്തും പണിയെടുപ്പിക്കുന്നു... കലികാലം!
:)
krishji......ee paTam..really oru rare padam..
ആനപുരാണവും, അപൂര്‍വ്വമായ ചിത്രവും കലക്കി.......
ആനപ്രാന്തില്ലാത്ത മലയാളികള്‍ അപൂര്‍വ്വം.
കൃഷ്, പോട്ടം ഇഷ്ടപ്പെട്ടു..
അതേയ് ഒരു തമിശയം.. ഈ ആനേനെ കൊണ്ട് ഉഴുവിച്ചാ ഇദ്ദേഹം വീണ്ടും അതിനു മുകളില്‍ കൂടി നടക്കുമ്പോ പഴയതിലും പിന്നത്തേതായി ഈ തറ ഉറച്ച് പോവൂലേ?
ആന കൊടുത്താലും
ആശ കൊടുക്കരുതേ...
ആന കാണിക്കുന്ന ഭ്രാന്തുകള്‍ കാണുമ്പോള്‍ ആര്‍ക്കാണറിയാത്തതു് അതിനെ വട്ടു പിടിപ്പിക്കുന്നതു് ഇങ്ങനെ ഒക്കെ ചെയ്യിക്കുംപ്പോഴാണെന്നു്.
കൃഷേ ചിത്രങ്ങളും വിവരണവും വിജ്ഞ്ഞാന പ്രദവും രസികരാജാ....:)
ഹഹ നന്നായി മാഷേ...
ഇനി ബൂലോകത്തെ ആനപ്രേമികള്‍ കാടിളകി വരുമോ എന്നറിയണം
:)
ഉപാസന
ആദ്യമായാണു..കൊള്ളാം ചേട്ടായീ..:)
കൃഷ് ...
അസ്സലായി..... വിവരണവും ചിത്രവും
അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
aanakalodulla krooratha bhayaanakamanu.
ee lekhanavum chithrangalum nannaayittundu
കിടിലന്‍.. കേരളത്തിലെ ആനകള്‍ എത്ര ഭാഗ്യം ചെയ്തവര്‍ .. !!
കൃഷ്, നന്ദി ഈ കൌതുകകരമായ ചിത്രത്തിനും കുറിപ്പിനും.
ഇതൊരു കൌതുകകാഴ്ചയായി.
ഓ.ടോ-സാജന്റെ തമിശയം ന്യായം തന്നെ.
കൃഷ്ജി.... കൃഷിജി കലക്കി...
പോട്ടം നന്നായി... അപൂര്‍വ്വമായ കാഴ്ച.
:)
ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലാന്ന് വെറുതേ പറയുന്നതാ.
ആന മെലിഞ്ഞാല്‍ നുകത്തില്‍ കെട്ടാം എന്നോ?
ഇതുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതാ..
നമ്മുടെ മനേകാ ഗാന്ധിയുടെയും മറ്റും ശ്രമഫലമായി സര്‍ക്കസുകളില്‍ ആനയുള്‍പ്പെടെ എല്ലാ മൃഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പക്ഷേ മണിക്കൂറുകളോളം ഒരേനില്പ് നിര്‍ത്തുകയും നടത്തുകയും ചെയ്യുന്ന ഈ ആനകളെക്കാളും, നമ്മുടേ സര്‍ക്കാര്‍ മൃഗശാലയിലെ മൃഗങ്ങളേക്കാളും എന്തുകൊണ്ടും ഭേദം തന്നെയായിരുന്നു അവറ്റകളുടെ അവിടുത്തെ ജീവിതം....
Good one
നല്ല പോസ്റ്റ്.
ശ്രീ, നന്ദി. ആന മെലിഞ്ഞില്ലെങ്കിലും പണിയെടുപ്പിക്കും. ആനക്ക് ചിലവാക്കുന്നത് മുതലാക്കണ്ടെ.
ജി.മനു, നന്ദി.
കുറുമാന്‍, നന്ദി. ശരിയാ. നാമെല്ലാ ചെറുപ്പം തൊട്ടേ ഉത്സവത്തിനും മറ്റും ആനകളെ കണ്ട് ഹരം പിടിച്ചവരല്ലേ.
സാജന്‍: ശരിയാ. അപ്പോ പിന്നെം ഉഴുതും, കലപ്പ പിറകിലല്ലേ. വീണ്ടും അവിടെ ചവിട്ടിയാലോ..കണ്‍ഫൂഷനാക്കാതെ.
വേണു: ആനയെ കൊടുത്താലും ആശയെ കൊടുക്കരുത്. പിന്നെ, ആനയെ അങ്ങനെ തീറ്റ കൊടുത്ത് വെറുതെ നിര്‍ത്തിയാല്‍ ബോറഡിക്കില്ലേ.
ഉപാസന: നന്ദി.
പ്രയാസി: നന്ദി.
മന്‍സൂര്‍: നന്ദി.
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി.
ശ്രീലാല്‍: അതെ, ഭാഗ്യമുള്ള ആനകള്‍.
ആഷ: നന്ദി.
സഹയാത്രികന്‍: നന്ദി.
കുതിരവട്ടന്‍: നന്ദി. കുതിരവട്ടാ, ഇവിടെ ചില സ്ഥലത്ത് ഒറ്റകുതിരയെ നുകത്തില്‍ കെട്ടി ഉഴുതുന്നതുമുണ്ട്.
ദേവന്‍: നന്ദി. അതെ, നുകത്തിലും കെട്ടാം.
നജീം: നന്ദി. അതെ.
അനാഗതശ്മശ്രു: നന്ദി.
ഹരിശ്രീ: നന്ദി.
ഹേ! മനുഷ്യരേ,
ഞങ്ങള്‍ക്കും ഈ ഭൂമിയില്‍ നിങ്ങളേപ്പോലെതന്നെയുള്ള അവകാശമുണ്ടു്. കാട്ടില്‍ നിന്നും ഞങ്ങളെ ചതിക്കുഴിയില്‍പെടുത്തിനിങ്ങളുടെ ഈ നശിച്ച ലോകത്തേയ്ക്കുപിടിച്ചുകൊണ്ടുവന്നു് നിങ്ങളുടെ അടിമയാക്കിഭാരം വലിയ്ക്കാനും സര്‍ക്കസ്സു് കളിയ്ക്കാനുംദൈവത്തിന്റെ പേരില്‍ മണിക്കൂറുകളോളംഞങ്ങളെ ഉത്സവപ്പറമ്പുകളില്‍തളച്ചിട്ടുപീഢിപ്പിയ്ക്കാനും സംസ്കാരശൂന്യരായനിങള്‍ക്കു തെല്ലും നാണമില്ലെ? ഞങ്ങളുടെ മഹാശാപത്തില്‍ നിന്നും മുക്തരാകണമെങ്കില്‍ ഞങ്ങളെ മോചിപ്പിച്ചു് വനത്തിലേയ്ക്കു് തിരിച്ചയക്കിന്‍!
elephant.fightback@gmail.com
Post a Comment