Thursday, December 14, 2006

ഹരിതാഭ നഗര‍ ദൃശ്യങ്ങള്‍

ചില ഇറ്റാനഗര്‍ ദൃശ്യങ്ങള്‍..
അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ചില പ്രകൃതി ദൃശ്യങ്ങള്‍:
പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഒരു നഗരക്കാഴ്ച്ച.

ഹരിതാഭം കോണ്‍ക്രീറ്റ്‌ വനത്തിന്‌ വഴി മാറുമ്പോള്‍.. ഒരു നഗരകാഴ്ച്ച.
കോണ്‍ക്രീറ്റ്‌ വനത്തിന്റെ പിടിയിലകപ്പെടാതെ ബാക്കി വന്ന കുറച്ച്‌ സ്ഥലങ്ങള്‍ ഞെരുങ്ങുമ്പോള്‍.. ഒരു ദൂരക്കാഴ്ച്ച.


രാജവീഥിയും അലങ്കാരമരങ്ങളും..


അതിഥിമന്ദിര കവാടം.


കൃഷ്‌ krish

Wednesday, November 22, 2006

പ്രഭാതകിരണങ്ങള്‍

പ്രഭാതകിരണങ്ങള്‍

പുലര്‍കാലെ പ്രഭാത കിരണങ്ങള്‍തൊട്ടുണര്‍ത്തുമ്പോള്‍... ഈ വെളുപ്പാംകാലം എന്തു ഭംഗി .. ചില പുലര്‍കാല ദൃശ്യങ്ങള്‍..
(വൈകി എഴുന്നേല്‍ക്കുന്നവര്‍ക്ക്‌ പ്രത്യേകം)


പ്രഭാതസൂര്യന്റെ ഇളംകിരണങ്ങള്‍ തൊട്ടുണര്‍ത്തും മലമടക്കുകള്‍.


സൂര്യകിരണങ്ങള്‍ തഴുകും മലകള്‍.


വാകമരച്ചോട്ടില്‍ നിന്നും ഒരു ദൃശ്യം




Saturday, November 18, 2006

ആദ്യ കിരണങ്ങള്‍

അരുണകിരണങ്ങള്‍ ആദ്യം ഏറ്റുവാങ്ങുന്ന ഭാരതത്തിലെ വടക്കുകിഴക്കന്‍ പ്രദേശത്തുനിന്നും. സൂര്യനു കീഴെയുള്ള എന്തെങ്കിലുമൊക്കെ കുറിച്ചിടാമെന്ന നടക്കാത്ത വ്യാമോഹവുമായി...
കുറിച്ചിടാന്‍ ഇപ്പോള്‍ ഒന്നും കിട്ടാത്തതുകൊണ്ട്‌ എന്റെ പുതിയ ഡിജികാം കൊണ്ട്‌ എടുത്ത ഒന്ന്‌ രണ്ട്‌ ചിത്രങ്ങളോടെ ഇതിനു തുടക്കമാകട്ടെ.

മൂവന്തി താഴ്‌വരയില്‍ വെന്തുരുകും...വിണ്ണില്‍ ചായക്കൂട്ട്‌ പകര്‍ന്ന ഒരു സായം സന്ധ്യ..

(എന്റെ ക്വാര്‍ടേര്‍സില്‍ നിന്നും എടുത്ത ചിത്രം.)



പൊതുപരിപാടികള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും വേദിയാകാറുള്ള I.G.Park-ലെ മൈദാനം.


വെണ്‍മേഘങ്ങള്‍ ഉമ്മ വെക്കും കുന്നിന്‍മേടുകള്‍. ഇറ്റാനഗറിലെ ഒരു ദൃശ്യം.


ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ..

കൃഷ്‌ krish

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.