ഗൊമ്പാ കാഴ്ചകള്‍-1.
ഇപ്രാവശ്യം നമുക്ക് ഒരു ഗൊമ്പാ സന്ദര്‍ശനം നടത്താം.
ഇന്ത്യയിലെ ഏറ്റവും വലിപ്പം കൂടിയതും ഏഷ്യയിലെ രണ്ടാമത്തെ വലിയതുമായ ഗൊമ്പയും ബൌദ്ധസന്യാസമഠസമൂഹവും തവാംഗിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 10000 അടി ഉയരത്തിലുള്ള അവിടുത്തെ മൊണാസ്റ്റ്രി 1861-ല്‍ മേരക് ലാമയാണ് നിര്‍മ്മിച്ചത്. ഇപ്പോള്‍ അവിടെ 500ഓളം ബൌദ്ധസന്യാസിമാര്‍ പാര്‍ക്കുന്നുണ്ട്.ബുദ്ധമതക്കാരുടെ ആരാധനാലയമാണല്ലോ ഗൊമ്പാ.
പ്രാചീനകാലം തൊട്ടേ ബുദ്ധമതം ഭാരതത്തില്‍
വേരൂന്നിയതാണല്ലോ. എന്നാല്‍ അരുണാചല്‍ പ്രദേശില്‍ ടിബറ്റന്‍ ബൌദ്ധസന്യാസികളുടെ പ്രയാണത്തെത്തുടര്‍ന്നാണ് കൂടുതലായി വേരൂന്നിയത്. അതിനാല്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിബറ്റില്‍നിന്നും പാലായനം ചെയ്ത് താമസമാക്കിയവരും സ്വദേശികളില്‍ ചുരുക്കം ചില വര്‍ഗ്ഗക്കാരും ബുദ്ധമതം പിന്തുടരുന്നു. ഇവിടെ കൂടുതലായും ബുദ്ധമതത്തിലെ മഹായണ
വിഭാഗത്തിലുള്ളവരാണ്. എന്നാല്‍ മ്യാന്മറിനോട് ചേര്‍ന്ന് അതിര്‍ത്തിയുള്ള കിഴക്കന്‍ ജില്ലകളില്‍ ചെറിയ ഒരു വിഭാഗം ഹിനായണ വിഭാഗത്തിലുള്ളവരാണ്.സമാധാനത്തിനുള്ള നോബല്‍
സമ്മാന വിജയിയും ടിബറ്റന്‍ ആത്മീയഗുരുവും ഇപ്പോഴത്തെ (പതിനാലാമത്) ബഹുമാന്യ ദലായ് ലാമ (ടെന്‍സിംഗ് ഗ്യാത്‌സോ) 1959-ല്‍ ചൈനീസ് പട്ടാളം പിന്തുടര്‍ന്നപ്പോള്‍ സാധാരണ
ലാമ വേഷത്തില്‍ ടിബറ്റിലെ ലാസയില്‍ നിന്നും മഞ്ഞുമലകള്‍ കയറിയിറങ്ങി, അരുണാചല്‍ പ്രദേശിലെ (അന്നത്തെ നേഫ) സെമിത്താംഗ്, ലുംല, തവാംഗ്, ബോംഡില വഴി മൈലുകള്‍ താണ്ടി
ആസ്സാമിലെ തേസ്‌പൂരില്‍ എത്തിപ്പെട്ടു. അതിനുശേഷമാണ് ഭാരതസര്‍ക്കാര്‍ അഭയം കൊടുത്ത് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ദലായ് ലാമക്ക് ആത്മീയകാര്യങ്ങള്‍
നിര്‍വഹിക്കുന്നതിനും മറ്റുമായി ആസ്ഥാനം നല്‍കിയത്.
ബുദ്ധമതക്കാര്‍ വസിക്കുന്ന സ്ഥലങ്ങളിലെല്ലാം ചെറുതും വലുതുമായ ഗൊമ്പാകളോ സ്തൂപങ്ങളോ സ്ഥാപിച്ചതായി കാണാം.
എന്നാല്‍ ചെറുതാണെങ്കിലും ഇറ്റാനഗറിലുള്ള സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പയില്‍ നമുക്കൊന്ന് ചുറ്റിനോക്കാം.
ഗൊമ്പയിലേക്കുള്ള മുഖ്യപ്രവേശന കവാടം. ഉള്ളില്‍ കാണുന്നത് സ്തൂപം
സ്തൂപം.
സ്തൂപം. മുന്‍വശം.
മുന്‍പ് വര്‍ഷകാലത്ത് എടുത്ത ചിത്രം
സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പ. ഈ ഗൊമ്പ സ്ഥാപിച്ചത് ബഹുമാന്യ ദലായ് ലാമ (പതിനാലാമത്) യാണ്.
പ്രാര്‍ത്ഥനാചക്രം തിരിക്കുന്നു;ഗൊമ്പക്ക് ചുറ്റും ഇതുപോലുള്ള പ്രാര്‍ത്ഥനാ ചക്രം സ്ഥാപിച്ചിരിക്കുന്നു. ഇതില്‍ കറക്കികൊണ്ടാണ് ഗൊമ്പക്ക് പ്രദക്ഷിണം ചെയ്യുക.
“ഓം മണി പദ്മേ ഹും” ( Jewel in the centre of the lotus) എന്ന മന്ത്രം ആലേഖനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥനാചക്രം. ഇതിനെ കറക്കുമ്പോള്‍ ഇതില്‍ ആലേഖനം ചെയ്തിരിക്കുന്ന മന്ത്രം കാറ്റില്‍ നാലു ദിക്കിലേക്കും കരുണയും സ്നേഹവും ശാന്തിയും പ്രവഹിപ്പിക്കുന്നു എന്നാണ് വിശ്വാസം.
ടിബറ്റന്‍ ഭാഷയില്‍ മന്ത്രങ്ങള്‍ ആലേഖനം ചെയ്ത തോരണങ്ങള്‍ മന്ത്രങ്ങളെഴുതിയ കൊടിതോരണങ്ങള്‍. ഇതുപോലുള്ളവ ബുദ്ധമതവിശ്വാസികളുടെ വീട്ടുപരിസരത്തും വെക്കാറുണ്ട്.
ആല്‍ ചുവട്ടിലെ മഹാമുനിയുടെ പ്രതിമ. ദലായ് ലാമ മേയ് 1983-ല്‍ സ്ഥാപിച്ചതാണ് ഇത്.
ഗൊമ്പാ പരിസരത്തുനിന്നുള്ള പുറംദൃശ്യം.
(ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)
(ഗൊമ്പക്കകത്തെ ദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍.)




