സര്‍വ്വം പച്ചമയം.
ബൂലോഗ ഫോട്ടോഗ്രാഫി മത്സരത്തിന് കഴിഞ്ഞ മാസത്തെ വിഷയം “പച്ച” യായിരുന്നുവല്ലോ. മത്സരചിത്രങ്ങളെല്ലാം പച്ചയോടുപച്ച. മത്സരത്തില്‍ പങ്കെടുക്കാനായി ഒരു പച്ച ചിത്രം അയച്ചുകൊടുത്തുവെങ്കിലും (നല്ല ചിത്രങ്ങള്‍ വേറെ ഉള്ളതുകൊണ്ട് C-ഗ്രേഡില്‍ കൂടുതല്‍ പ്രതീക്ഷിച്ചില്ല) എന്നാലും ഒരു എന്‍റ്റ്റി കിടക്കട്ടെ എന്നുകരുതി.. കൈയ്യിലുണ്ടായിരുന്ന കുറച്ചു പച്ച ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.
സര്‍വ്വം പച്ചമയം.
പച്ചയാണ് ജീവിതം.. (പച്ചാളമല്ല!)
ജീവിതം പച്ച തന്നെ.
പച്ചയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ഒന്നു ആലോചിച്ചുനോക്കൂ..






(ഇത് ഇവിടെ നേരത്തെ ഇട്ടത്)

കാണികളെ രസിപ്പിക്കുന്നതിനും സ്വന്തം വയറുനിറക്കുന്നതിനുമായി പച്ചക്കിളിയുടെ കുപ്പായമണിഞ്ഞ ഒരു പച്ച മനുഷ്യന്‍.. ഉദരനിമിത്തം ബഹുകൃത വേഷം.. അല്ലാതെന്താ. (തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ കവാടത്തിനുമുന്നിലെ ഒരു ദൃശ്യം).
പാവപ്പെട്ടവര്‍ക്ക് മഴയില്‍നിന്നും വെയിലില്‍നിന്നും രക്ഷനല്‍കാന്‍ മേല്‍ക്കൂരക്കായി എന്‍റെ പട്ട തന്നെ ശരണം.
കൃഷ് krish
19 comments:
സര്‍വ്വം പച്ചമയം.
പച്ചയാണ് ജീവിതം.. ജീവിതം പച്ച തന്നെ.
പച്ചയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ഒന്നു ആലോചിച്ചുനോക്കൂ..
എല്ലാവരുടെ ജീവിതവും പച്ച പിടിക്കട്ടെ.. വിട്ടുപോയ ചില പച്ച പടങ്ങള്‍.
നാനാത്വത്തില്‍ ഏകത്വം ഉള്ള ചിത്രങ്ങള്‍..!
പടങ്ങള്‍ അടിപൊളി തന്നെ.
പച്ചയണിഞ്ഞ ഒരു പച്ചമുഖം മത്സരത്തിനയച്ചിരുന്നെങ്കില്‍ ഒരു യുണീക്നെസ്സ് ഉണ്ടായേനെ..
പൂരപ്രഭ.. ഹരിതവര്‍ണ്ണത്തില്‍.
- ഇത് നല്ല ഒരു ചിത്രമായിരിക്കുന്നു, ഇതെന്തേ അയച്ചില്ല!
--
:)
പച്ചചിത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു.
അടിക്കുറിപ്പുകളിലെ പച്ച പരമാര്‍ഥങ്ങളും.:)
കിരണ്‍സ്: അതെ. നാനാത്വത്തില്‍ ഏകത്വം ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
കുട്ടന്മേനോന്‍: നന്ദി.
കുട്ടു: നന്ദി. ഇനീപ്പോ എന്തു ചെയ്യാനാ.
ഹരീ: നന്ദി. ഇതും കൂടി അയച്ചതാ. പക്ഷെ ഒരെണ്ണമല്ലെ എടുക്കുള്ളൂ. അപ്പോള്‍ ഇവിടെ കിടക്കട്ടെ.
ചക്കര: :))
വേണു: നന്ദി. ഈ ലോകമേ ഒരു വലിയ പരമാര്‍ഥം.
നല്ല പച്ചകള്‍
-സുല്‍
പച്ച പച്ച പച്ച... പച്ചമയം.. നല്ല പച്ചകള്‍.
ക്രിഷേ:) അടിപൊളി, നല്ല പച്ചയായ ചിത്രങ്ങള്‍!!, തീര്‍ച്ചയായും ക്രിഷിലെ ഫോട്ടൊഗ്രാഫര്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു, അതിന്റെ തെളിവുകള്‍ ഇതിലെ മിക്ക ചിത്രങ്ങളിലും പച്ചയായി കാണാന്‍ കഴിയും. പൂരത്തിലെ പച്ച പ്രഭ പ്രത്യേകം എടുത്തുപറയുന്നു.
എല്ലാ പടങ്ങളും അടിപൊളി...
അടിപൊളി പടങ്ങള്‍!!!
പച്ചയുടെ , പച്ചയായ ആവിഷ്കാരങ്ങള്‍! എല്ലാ പച്ചകളും നന്നായിരിക്കുന്നു കൃഷ് ചേട്ടാ.
ഓഫ്: ഈ വേഡ് വെരി വേണോ?
പച്ചക്കിരുന്ന് പച്ചയേറിയ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഉച്ചക്ക് പച്ചയല്ലാതെ കാണാമായിരുന്നൂ എന്ന തോന്നല്‍.
പടങ്ങള്‍ ഗംഭീരം എന്നു പറയാന്‍ പറ്റില്ല എങ്കിലും, നന്നായിരിക്കുന്നു (ചുമ്മാ വിമര്‍ശിക്കട്ടേന്നേ)
വേഡ് വെരി മാറ്റൂ
ഷാനവാസ്, കുറുസ്.. ‘വേഡ് വെരി’ എടുത്ത് അറബിക്കടലില്‍ കളഞ്ഞു. പോട്ട്.
സുല്‍,
ഇത്തിരിവെട്ടം,
അഗ്രജന്‍,
വല്യമ്മായി,
അരീക്കോടന്‍,
ഷാനവാസ് ഇലിപ്പക്കുളം,
ശിശു,
കുറുമാന്‍ ::
എല്ലാവര്‍ക്കും ഉച്ചക്ക് പച്ചയായ നന്ദി.
കൃഷ്|krish
നല്ല പടങ്ങള്‍.
മാഷെ..പടങ്ങള്‍ നന്നായിട്ടുണ്ട്...കൂട്ടത്തി ആ ആകാശപച്ച ഉഗ്രമായി...
Post a Comment