Wednesday, January 23, 2008

സന്ധ്യമയങ്ങും‌നേരം.

സന്ധ്യമയങ്ങും‌നേരം.

തണുപ്പുകാലമായതുകൊണ്ട് സൂര്യന്‍ നേരത്തേ മറയുകയായി. യാദൃശ്ചികമായി ഹെലിപ്പാഡിനടുത്തെത്തിയപ്പോള്‍ ഒരു കേന്ദ്രമന്ത്രിക്ക് വരവേല്‍പ്പും സ്വാഗതനൃത്തവും നടത്തി തിരിച്ചുപോകാനൊരുങ്ങുകയാ‍യിരുന്നു ഒരു സംഘം ചെല്ലക്കിളികള്‍. രണ്ടുമൂന്ന് വണ്ടീകളിലായി മറ്റു ചെല്ലക്കിളികള്‍ പോയിത്തുടങ്ങിയിരുന്നു. ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോകേണ്ട മിനിബസ്സിലെ ഡ്രൈവര്‍ വരാന്‍ ലേശം വൈകി. എന്റ്റെ കൈയ്യിലെ കാമറ കണ്ടപ്പോള്‍ എന്നാല്‍ പിന്നെ ഒരു പടം പിടിച്ചുകളയാമെന്നായി. അങ്ങനെ അവര്‍ നിരന്നുനിന്നു.


ഗാലോ വര്‍ഗ്ഗക്കാരായ ചെല്ലക്കിളികളുടെ വേറെയും പല പോസിലും ചിത്രം എടുത്തെങ്കിലും വെളിച്ചക്കുറവുമൂലവും ഷേക്ക് അബ്ദുള്ളയായതുകൊണ്ടും ഇതുമാത്രം ഇവിടെയിടുന്നു.


സന്ധ്യ മയങ്ങുകയായി. ആകാശത്തിലെ മേഘപടലങ്ങള്‍ക്ക് ഇവളുടെ കവിള്‍ പോലെ ചുവന്ന നിറം വന്നുതുടങ്ങി.
(അപ്പോഴേക്കും ഡ്രൈവര്‍ ‘കാലമാടന്‍‘ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഹോണടി തുടങ്ങിക്കഴിഞ്ഞു..ചെല്ലക്കിളികള്‍ കൂടണയാന്‍
വണ്ടിയില്‍ക്കയറി പറന്നുപോയി.)

22 comments:

krish | കൃഷ് said...

സന്ധ്യ മയങ്ങുകയായി. ആകാശത്തിലെ മേഘപടലങ്ങള്‍ക്ക് ഇവളുടെ കവിള്‍ പോലെ ചുവന്ന നിറം വന്നുതുടങ്ങി.
അപ്പോഴേക്കും ചെല്ലക്കിളികള്‍ക്ക് കൂടണയാന്‍ നേരമായി..

സുല്‍ |Sul said...

ഈ പടത്തിന് ഒരൊറ്റത്തേങ്ങ
(((ഠേ.......)))

-സുല്‍

ശ്രീ said...

ആ കശ്മലന്‍‌ ഡ്രൈവര്‍‌ അപ്പഴേയ്ക്കും വന്നൂല്ലേ?

G.MANU said...

തുടുതുടു കവിളിണ തുമ്പപ്പൂച്ചിരി
പെടപെടമിഴി മുകിലൊളിമുടിയൊരുപിടി

krish | കൃഷ് said...

കുറെക്കാലമായല്ലേ തേങ്ങയടി മൊയലാളി തേങ്ങ അടിക്കാന്‍ വന്നിട്ട്. അതാ ഇത്രേം ചെത്തം.
അസ്സിസ്റ്റന്റ് തേങ്ങേം കൊണ്ട് എത്തുമ്പോഴേക്കും മൊയലാളി തന്നെ ഒടച്ചു സുല്ലാക്കി.
അപ്പൊ രണ്ടുപേര്‍ക്കും ഓരോ സുല്ല്.
:)
:)

മുസാഫിര്‍ said...

ആരെയും വെറുതെ വിടുന്നില്ല അല്ലെ ?
ഇതെന്താണ് അരയില്‍ നമ്മുടേ വെളീച്ചപ്പാടിന്റെ അരമണീ പോലെ ?

നവരുചിയന്‍ said...

ആ കശ്മലന്‍‌ ഡ്രൈവര്‍‌ അവനെ എങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍ ........
ഒന്നും രണ്ടും അല്ല ഒരു കൂട്ടം കിളികള്‍ ആണ് പറന്നു പോയത് . ഭാഗ്യം ഇല്ല .... what to do

Sunil MV said...

ചെങ്കദളി മലര്‍ ച്ചുണ്ടിന്നര്‍ക്കു നീ കുങ്കുമരാഗം കരുതി വച്ചൂ‍ൂ‍ൂ‍ൂ‍ൂ
:)
ഉപാസന

വേണു venu said...

ആ വഴിയില്‍‍ നിന്ന കവിയല്ലേ ഇങ്ങനെ പാടിയതു്.” വസന്തങ്ങള്‍‍ ഈ വഴിയേ വന്നു.” :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ ഡ്രൈവര്‍ നല്ലശീലം ഉള്ളവനാ.. കൃത്യസമയത്ത് എത്തി...
എന്നാലും ചെല്ലക്കിളികള്‍ :)
ആ ചെല്ലക്കിളികളോക്കെ കൂടുതേടിപോയൊ മാഷെ....

sreeni sreedharan said...

മുസാഫിര്‍ഭായ്, അതു അരമണി അല്ല, നമ്മടെ ഫോട്ടോഗ്രാഫര്‍നെ പേടിച്ച് ബെല്‍റ്റ് ബോംബ് വച്ചിരിക്കുന്നതാ.

പ്രയാസി said...

കൃഷേട്ടാ..ഇതു സ്ഥലമേതാ..

ബാഗ്യവാന്‍..:(

ഇവിടൊരു കറുപ്പ് കണ്ടിട്ട് കൊല്ലം ഒന്നായി..!

നല്ല കളര്‍ഫുള്‍ ചിത്രം..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nannaayirikkunnu chithrangal

ദിലീപ് വിശ്വനാഥ് said...

എവിടെ പോയാലും ചെല്ലക്കിളികളെ ഒന്നും വിടരുത് കേട്ടാ...

പപ്പൂസ് said...

ആകാശത്തിലെ മേഘപടലങ്ങള്‍ ഇവളുടെ കവിളു പോലെ ചുവന്നു... ഹഹ! ഈ പടമെന്തായാലും പപ്പൂസ് സേവ് ചെയ്തിട്ടുണ്ട്. മനുവിന്റെ കുഞ്ഞിക്കവിതയും കലക്കി! :)

:: niKk | നിക്ക് :: said...

ഓ!
വെറുതെയല്ല അമ്പലത്തില്‍ പടം പിടിക്കാന്‍ പോവുമ്പോള്‍ കളറുകളെ ഒഴിവാക്കരുതെന്ന് ഉപദേശിച്ചത്...ല്യേ?!

പക്ഷെ, ഈ ചെല്ലക്കിളികള്‍ സുന്ദരിക്കുട്ടികള്‍ തന്നെ. എങ്ങനെ പടം പിടിക്കാതിരിക്കും ല്യേ? :)

കൊള്ളാം :)

ഹരിയണ്ണന്‍@Hariyannan said...

ചിത്രങ്ങളും അവയുടെ സന്ദര്‍ഭം വിശദമാവും വിധമുള്ള വിശദീകരണങ്ങളും ഇഷ്ടമായി.
അവളുടെ തുടുത്തകവിളുകള്‍ക്ക് പിന്നിലൂടെ അരുണകിരണങ്ങള്‍ ഒളിഞ്ഞുനോക്കുന്നതും കൊള്ളാം..

krish | കൃഷ് said...

ജി.മനു: നന്ദി. കണ്ടോ, ചെല്ലക്കിളിയെ കണ്ടപ്പോ എത്ര പെട്ടെന്നാ കവിത വന്നെന്ന്.

മുസാഫിര്‍: നന്ദി. ഇത് പോലുള്ള മെറ്റല്‍ ബെല്‍റ്റ് ഒരു ആഭരണമായി മിക്ക ഗോത്രവര്‍ഗ്ഗത്തിലെ സ്ത്രീകളും അണിയാറുണ്ട്.
നവരുചിയന്‍: ‘കശ്മലന്‍’ പോയില്ലേ, പോട്ട്.
നന്ദി.

സുനിലുപാസന, വേണു : നന്ദി, ഇതാ വീണ്ടും കവിതകള്‍. ഹൊ!!

സജി: നന്ദി, അതുങ്ങള്‍ അപ്പഴേ പറന്നില്ലേ..

പച്ചാളം: നന്ദീഡാ‍ാ.. നീ നോര്‍മലായല്ലോ,ല്ലേ. ഒരു അത്യന്താധുനിക
കവിയുടെ കൂടെ കുറവുണ്ടായിരുന്നു. അതെന്തായാലും തീര്‍ന്നു.

അത് ബോംബല്ലഡേ,, പരുപ്പ് വടയാ, ഇടക്കെടുത്ത് കഴിക്കാന്‍. ചോദിച്ചാ തരുവാര്‍ന്നൂ.. :)


പ്രയാസി: നന്ദി. കുറ്റാക്കൂരിരുട്ടത്ത് നിന്നിട്ട് രണ്ട് കൈയ്യും പൊക്കി മേലോട്ട് നോക്കിനിന്നാല്‍ കറുപ്പ് പോയിട്ട് വെള്ള അടുത്ത് വന്നാല്‍ പോലും കാണൂല്ലാ. ഈ നില്‍പ്പ് നിന്നാല്‍ ഇനി ഒരു കൊല്ലത്തേക്കുംകൂടി ഒന്നും കാണാന്‍ പറ്റൂല്ല. !!!

പ്രിയ : നന്ദി.

വാല്‍മീകി: നന്ദി. എന്ത്, എവിടെ, ആര്?
.. ചുമ്മാ.. ഇതെന്തര് കിളികളെ നോക്കാനും പാടില്ലേ.. മാനിഷാദാ..

പപ്പൂസ്: നന്ദി. പപ്പൂസ്
പടം സേവ് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ..വീട്ടില്‍ കാണിച്ച് എനിച്ച് ഈ പെണ്ണിനെത്തന്നെ വേണംന്ന് പറയാനല്ലേ.. അമ്പടാ!!!

നിക്ക് : നന്ദി. അപ്പൊ ഉത്സവത്തിന് പോയിട്ട് ഇത് തന്നെയായിരുന്നോ പരിപാടി.

ഹരിയണ്ണ്ന്‍: നന്ദി. നല്ല ഒബ്സെര്‍വേഷന്‍, സമ്മതിച്ചു.

ഏ.ആര്‍. നജീം said...

കൃഷ് ആ നിക്കിന് ഒരിക്കല്‍ കൊടുത്ത ഉപദേശം ഞാനിവിടെ ആവര്‍ത്തിക്കാം... പോട്ടംപിടിക്കുന്നതൊക്കെ കൊള്ളാം പ്രത്യേകിച്ച് കളറ് നോക്കി പക്ഷേ എപ്പോഴും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് :)

ഗീത said...

ചെല്ലക്കിളികള്‍ കൊള്ളാം കൃഷേ.

Murali K Menon said...

കൃഷേ, തന്റെ സ്ഥലം കൊള്ളാം ട്ടോ.. ഇപ്പഴാ അവിടെയൊക്കെ ഒന്നു കാണണംന്ന് ഒരു മോഹം തോന്നിയത്... ഒരു ക്യാമറയുമായ് അങ്ങോട്ട് പോന്നാലോ? (എന്നെ പടാക്കി ഇങ്ങോട്ട് അയക്കാലോ എന്നാണ് മനസ്സിലെങ്കില്‍ ഞാന്‍ പോരിണില്യ ട്ടാ)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:സന്ധ്യമയങ്ങും‌നേരം ചെല്ലക്കിളികളുടെ പിന്നാലെയാ അല്ലേ?

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.