യുവ ഗോത്രജോഡികള്‍-2.
അരുണാചല്‍ പ്രദേശിലെ ഗോത്രവര്‍ഗ്ഗ യുവജോഡികളെ അവരുടെ പാരമ്പര്യ വേഷത്തില്‍ പരിചയപ്പെടുത്തുന്നു രണ്ടാം ഭാഗം: (ഒന്നാം ഭാഗം ഇവിടെ )
ഇവര്‍ ഇദു മിഷ്മി വര്‍ഗ്ഗക്കാര്‍. അപ്പര്‍ ഡിബാംഗ് വാലി, ലോവര്‍ ഡിബാംഗ് വാലി, ജില്ലകളില്‍ വസിക്കുന്ന മിഷ്മി വര്‍ഗ്ഗക്കാരെ ‘ചുലിക്കാട്ടാ’കള്‍ എന്നും വിളിക്കാറുണ്ട്.
(പണ്ട് ശ്രീകൃഷ്ണന് ബീഷ്മക് രാജാവിനെ തോല്‍പ്പിച്ച് രുഗ്മിണിയെ വിവാഹം കഴിച്ചത് ഇവരുടെ ജാതിയില്‍ നിന്നാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇതിനെ എതിര്‍ത്ത രുഗ്മിണിയുടെ പിതാവിനുനേരെ സുദര്‍ശനചക്രം തൊടൂത്തൂവെന്നും രുഗ്മിണി അരുതെന്ന് അപേക്ഷിച്ചകാരണം തലക്കുപകരം അയാളുടെ മുന്‍വശത്തെ മുടി ലേശം അറുത്തു എന്നും പറയപ്പെടുന്നു. അതിനുശേഷമാണത്രേ മിഷ്മികള്‍ മുന്‍വശത്തെ കുറച്ച് മുടി മുറിച്ച് കളയുന്നതെന്നും പറയപ്പെടുന്നു. ഇന്നത്തെ തലമുറയിലുള്ളവര്‍ ഇത് പിന്തുടരുന്നില്ല. പുരാതനവും അടിസ്ഥാനപരവുമായ ചരിത്രാവശിഷ്ടങ്ങളില്‍ ചിലത് ലോവര്‍ ഡിബാംഗ് വാലി ജില്ലയിലെ ബീഷ്മക് നഗറില്‍ ഉണ്ട്. കളിമണ്‍ ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച കോട്ടയുടെ ശിഥിലമായ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജി വിഭാഗം സംരക്ഷിക്കുന്നു.ഇതിന്് A.D. നാലാം ശതകത്തിന്റെ പഴക്കമുണ്ടെന്ന് പറയുന്നു.) .
പണ്ടൊക്കെ ഇവര്‍ കസ്തൂരി മാനിനെ വേട്ടയാടി അതില്‍ നിന്നും കിട്ടുന്ന കസ്തൂരി , മാന്തോല് എന്നിവ വിപണനം നടത്തിയിരുന്നു. മഞ്ഞു വീണുകിടക്കുന്ന മലനിരകളില്‍ ആഴ്ചകള്‍ താണ്ടിയിട്ടാണ് കാസ്തൂരിവാഹകരായ മാനിനെ വേട്ടയാടുന്നത്. വളരെയേറേ ഔഷധമൂല്യമുള്ള ‘മിഷ്മി തീത്ത‘ (ഇംഗ്ലീഷില്‍ ‘കോപ്റ്റിസ് തീത്ത‘) മിഷ്മികള്‍ വസിക്കുന്ന മലനിരകളില്‍ സുലഭമായി ലഭിക്കുന്നു. അതുകൊണ്ടാണ് ഇതിന് ‘മിഷ്മീ തീത്ത’ എന്നു പേര് വന്നത്. ഇതിന്റെ ചെടിയിലെ വേര് ഉണക്കിയ്യെടുത്ത് വിപണനം ചെയ്യുന്നു. വളരെ കയ്പേറിയ ഇത് നിരവധി മാരകരോഗങ്ങള്‍ക്ക് പ്രതിവിധി മരുന്ന് നിര്‍മ്മാണത്തിലെ മുഖ്യഘടകമാണ്. ഒരു ചെറിയ കഷണം വേര് ഒരു പാത്രം വെള്ളത്തിലിട്ട് അടുത്തദീവസം രാവിലെ വെറും വയറ്റീല് കുടിച്ചാല്‍ നല്ല്ലതെന്ന് പറയുന്നു. വളരെയേറെ കയ്പേറിയ ഈ വെള്ളം രാവിലെ നോക്കുമ്പോള്‍ മഞ്ഞകലര്ന്ന ചുവപ്പ് നിറത്തിലായിരിക്കും.
ഇവര്‍ ഡിഗാരു മിഷ്മി വര്‍ഗ്ഗക്കാര്‍. മിഷ്മി വര്‍ഗ്ഗക്കാരിലെ ഒരു വിഭാഗം. ലോഹിത്, അഞ്ചാവ് ജില്ലയില്‍ വസിക്കുന്നവര്‍.
ഇവര്‍ ഖംത്തി വര്‍ഗ്ഗക്കാര്‍. ലോഹിത് ജില്ലയില്‍ വസിക്കുന്നവര്‍. ഹിനായണ-ബുദ്ധമത വിശ്വാസികളായ ഇവര്‍ ബര്‍മ്മ(മ്യാന്മാര്)യിലെ ഷാന്‍ ഭാഗങ്ങളില്‍ നിന്നും വളരെ പണ്ട് കുടിയേറിപ്പാര്‍ത്തവരാണ്. ഇവര്‍ക്ക് മാത്രമാണ് അരുണാചലില്‍ സ്വന്തമായി എഴുതാന്‍ അക്ഷരമാല ഉള്ളത്. ബുദ്ധമതവിശ്വാസികളാണെങ്കിലും മരണശേഷം ഇവര്‍ ശവത്തെ ശവപ്പെട്ടിയില്‍ അടക്കം ചെയ്ത് സംസ്കരിക്കുന്നു. (ഇവര്‍ കൃഷീ ചെയ്യുന്ന മണമുള്ള ഖംത്തി അരിയും അത് മുളംകുറ്റിയില്‍ പാകം ചെയ്തെടുക്കുന്നതും ഇവിടെ വായിക്കാം.)
ഇവര്‍ക്ക് പുറമെ ബുദ്ധമതവിശ്വാസികളായ സിങ്ഫോ എന്ന ഗോത്രവര്‍ഗ്ഗക്കാരും ബര്‍മ്മയിലെ കചിന്‍ പ്രവിശ്യായില്‍ നിന്നും ഇവിടെ കുടിയേറി പാര്‍ത്തവരാണ്.
ഇവര്‍ ചംഗ്ലാംഗ് ജില്ലയിലെ തംഗ്സാ വര്‍ഗ്ഗക്കാര്‍. നല്ല നെയ്ത്ത് കാരാണ് ഇവര്‍.
ഇവര്‍ വാഞ്ചു വര്‍ഗ്ഗത്തിലുള്ളവര്‍. നാഗാലാന്റിനോട് ചേര്‍ന്ന് കിടക്കുന്ന തിറാപ്പ് ജില്ലയിലെ പടിഞ്ഞാറ് ഭാഗത്ത് വസിക്കുന്നവര്‍. നാഗാ ജീവിത സംസ്കാരം പുലര്‍ത്തുന്നു. പണ്ട് കാലത്ത് എതിരാളികളുടെയും ശത്രുവിന്റെയും തല കൊയ്യുക എന്നത് ഇവരുടെ ആചാരമായിരുന്നു. ഇവരുടെ വര്‍ഗ്ഗത്തിലെ ക്രമസ്സമാധാനം നിയന്ത്രിക്കുന്നത് ശക്തമായ ഇവരുടെ ഗ്രാമസഭയാണ്. ശരീരത്തില്‍ പച്ചകുത്തുന്നത് ഇവരുടെ സമൂഹ ആചാരമാണ്. മരത്തില്‍ നല്ല ശില്പങ്ങള് കൊത്തുന്നവരാണ് വാഞ്ചു വര്‍ഗ്ഗക്കാര്‍.
തിറാപ്പ് ജില്ലയിലെ നൊക്ടെ വര്‍ഗ്ഗ ജോഡി. തിറാപ്പ് ജില്ലയിലെ മദ്ധ്യഭാഗത്ത് വസിക്കുന്ന ഈ വര്‍ഗ്ഗക്കാര്‍ വൈഷ്ണവമാര്‍ഗ്ഗം ആചരിക്കുന്നവരാണ്. പണ്ട് കാലത്ത് നല്ലപോലെ ഉപ്പ് ഉണ്ടാക്കിയിരുന്ന ഇവര്‍ ബാര്‍ട്ടര്‍ രീതിയില്‍ ഉപ്പും മറ്റു വസ്തുക്കളും കച്ചവടം നടത്തിയിരുന്നു.
പഴമയും പുതുമയും വസ്ത്രധാരണത്തില്‍ ഇടകലര്‍ത്തിയപ്പോള്‍.
***
മേൽപ്പറഞ്ഞ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പുറമെ നിരവധി ചെറിയ ഗോത്രവര്‍ഗ്ഗ ഗ്രൂപ്പുകളില്‍ എടുത്തു പറയത്തക്കതാണ്, പശ്ചിമ/പൂര്‍വ്വ കാമെംഗ് ജില്ലകളില്‍ വസിക്കുന്ന ഹൃസ്സൊ അഥവാ അക്കാ എന്നറിയപ്പെടുന്ന വര്‍ഗ്ഗം. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും വിശ്വസിക്കുന്ന ഇവര്‍ പണ്ട് ആസ്സാമിലെ അഹൊം രാജാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നെന്ന് പറയപ്പെടുന്നു. പുരുഷന്മാര് ധരിക്കുന്ന ചൂരല്‍/മുള ചീകിയുണ്ടാക്കുന്ന കിരീടം പോലെ തോന്നിക്കുന്ന തൊപ്പിയില്‍ ഒരു മയിൽപീലി തുണ്ടും ഇവര്‍ വെക്കുന്നു.
ബുദ്ധമതവിശ്വാസികളായ വേറൊരു ചെറിയ വര്‍ഗ്ഗമാണ് ഖംബാകള് എന്നും മെംബാകള് എന്നും അറിയപ്പെടുന്നവര്‍. പശ്ചിമ സിയാംഗ് ജില്ലയിലെ വടക്ക് വശത്ത് ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്ന ഇവരുടെ ഇടയില്‍ ബഹുഭര്‍തൃത്വം നിലനില്ക്കുന്നു. ഇവരുടെ ഇടയില്‍ സ്ത്രീകളുടെ കുറവായിരിക്കണം ഇതിനുള്ള പ്രധാന കാരണം.
ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന വേറൊരു ചെറിയ വര്‍ഗ്ഗക്കാരാണ് പശ്ചിമ കാമെംഗ് ജില്ലയില്‍ വസിക്കുന്ന ഷെര്ഡുൿപെന് എന്നറിയുന്നവര്‍.
കൃഷ്.
18 comments:
അരുണാചല്‍ പ്രദേശിലെ കുറച്ചുകൂടി ഗോത്രവര്‍ഗ്ഗ യുവജോഡികളെ അവരുടെ പാരമ്പര്യ വേഷത്തില്‍ പരിചയപ്പെടുത്തുന്നു രണ്ടാം ഭാഗം സചിത്രലേഖനം.
naariyal from my side
TTTTTEEEEEEEEe
kallakan pics.. oru research thanne nadathiyo krishji?
വന്നു...കണ്ടു...കീഴടങ്ങി.
ദാ..പോകുന്നു.
യുവ ഗോത്രജോഡികള്‍ ഒന്നും രണ്ടും കണ്ടു, നന്നായിരിക്കുന്നു. ഇങ്ങനെ അവരവര്‍ ചേക്കേറുന്ന നാട്ടിലെ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുന്നത് എത്രയോ വിജ്ഞാനപ്രദം.
ഓ.ടോ: എന്തിനാണ് ലേബലില്‍ കലണ്ടര്‍ ചിത്രങ്ങള്‍ എന്ന് കൊടുത്തിരിക്കുന്നത്..?
ആശംസകളോടെ
-അലിഫ്
വീണ്ടും നന്നായി.
ക്രിഷ് ചേട്ടോ..ഇതും നന്നായിട്ടുണ്ട് ട്ടാ..അപ്പോ വേഗം അടുത്തത് പോസ്റ്റ് ചെയ്യ് ട്ടാ..
കൃഷ്, നന്നായി ഈ ഉദ്യമവും,
നല്ല സബ്ജക്ട്, നല്ല ഫോട്ടോസ്!!!
കൃഷ് ചേട്ടാ...
ഇതും നന്നായീട്ടോ.
:)
Krish bhai,
nalla vivarananam
Krish bhai,
nalla vivarananam
ഒരുപാട് ശ്രമം ഇതിന് പിന്നില്‍ ഉണ്ടെന്നറിയാം
അതിനിരിക്കട്ടെ എന്റെ തൂവല്‍...
ജി.മനു, ശിശു, അലിഫ്, വാല്മീകി, മെലോഡിയസ്, സാജന്, ശ്രീ, ഹരിശ്രീ, എ.ആര്.നജീം, ജോഡികളെ കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.
പുതിയ കുറച്ച് നല്ല അറിവുകള്‍
പടങ്ങളും നന്നായി
ഹായ്!
krish chetta
nannayirikkunnu
nalla shramanghal eniyum nadakkatte
കൃഷ്, ഇതും നന്നായിരിക്കുന്നു.
Post a Comment