സംസ്ഥാനദിനം.
അരുണാചല്‍ പ്രദേശിന് ഒരു പൂര്‍ണ്ണ സംസ്ഥാന പദവി കിട്ടിയിട്ട് ഇന്നലെ (ഫെ:20) 20 വര്‍ഷം തികഞ്ഞു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന സമയത്തും അതിനുശേഷവും NEFA (വടക്കുകിഴക്കന്‍ അതിര്‍ത്തി ഏജന്‍സി) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.1972-ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 'നേഫ'-യെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും 'അരുണാചല്‍ പ്രദേശ്' എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. ചൈനയോട് അതിര്ത്തിയുള്ളതിനാലും (മക്മോഹന്‍ ലൈന്‍), 1962-ല്‍ ചൈനയാല്‍ ആക്രമിക്കപെട്ടതിനാലും, 1987-വരെ അരുണാചല്‍ പ്രദേശ് കേന്ദ്രഭരണ പ്രദേശമായിരുന്നു.സംസ്ഥാന പദവി ലഭിച്ചതിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍, പ്രധാനമന്ത്രിക്കു പകരമായി കേന്ദ്ര അഭ്യന്തരമന്ത്രി ശ്രീ ശിവരാജ് പാട്ടീല്‍ പങ്കെടുത്തു.
ചില ചിത്രങ്ങള്‍ ചുവടെ:
അതിഥിയെ സ്വീകരിക്കുവാനായി വിവിധ ഗോത്രവര്‍ഗ്ഗത്തിലുള്ള തരുണീമണികള്‍ ഒരുങ്ങിനില്ക്കുന്നു.
കേന്ദ്ര അഭ്യന്തരമന്ത്രി ശ്രീ പാട്ടീല്‍, അരുണാചലിന്റെ അധികചുമതലയുള്ള ഗവര്‍ണ്ണര്‍ ശ്രീ എം.എം. ജേക്കബ് (വെള്ള കോട്ട്), എന്നിവര്‍ക്കൊപ്പമെത്താന്‍ മുഖ്യമന്ത്രി ശ്രീ ഗെഗോങ്ങ് അപാങ്ങ് (പുറകില്‍) ശ്രമിക്കുന്നു.
പോലീസ് ബാന്റ് സംഘം.

കൃഷ് krish
3 comments:
അരുണാചല്‍ പ്രദേശ് സംസ്ഥാന ദിനാഘോഷങ്ങളുടെ ചില ചിത്രങ്ങള്‍.
കൃഷ് ചിത്രങ്ങളും , വിവരണവും നന്നായിരിക്കുന്നു.
ഒ.ടോ.
അടുത്ത പോസ്റ്റ് അവിടുത്തെ നിസി, ടാഗിന് തുടങ്ങിയ ഗോത്രവര്‍ഗക്കാരെ കുറിച്ചായിക്കൊള്ളട്ടെ എന്നൊരു അപേക്ഷ. പക്ഷേ അവസാനം ‘യോദ്ധാ’യിലെ ‘അപ്പുക്കുട്ട’നാകരുത്
നന്ദി വിവി (ലോനപ്പാ).
ശ്രമിക്കാംട്ടോ.
അപ്പുക്കുട്ടനും അക്കോസോട്ടോവുമൊന്നും ആവില്ലാ.
കൃഷ് | krish
Post a Comment