Showing posts with label ഗോത്രവര്‍ഗ്ഗനൃത്തം. Show all posts
Showing posts with label ഗോത്രവര്‍ഗ്ഗനൃത്തം. Show all posts

Thursday, October 18, 2007

മൊന്‍പാ നൃത്തം-2

മൊന്‍പാ നൃത്തം-2
(ഗോത്രവര്‍ഗ്ഗനൃത്തങ്ങള്‍-5)


ഇത് മൊന്‍പ വര്‍ഗ്ഗക്കാരുടെ വേറോരു പരമ്പരാഗത നൃത്തം.


മഞ്ഞുപെയ്യുന്ന മലമ്പ്രദേശത്ത് വസിക്കുന്ന ഇവരുടെ വസ്ത്രധാരണത്തിലുമുണ്ട് പ്രത്യേകതകള്‍. നല്ല കട്ടിയുള്ള കമ്പിളി വസ്ത്രമാണ് ഇവര്‍ ധരിക്കുന്നത്. സ്ത്രീയും പുരുഷനും കാലില്‍ നീളമുള്ള കാന്‍‌വാസ്/കമ്പിളി ഷൂ ധരിക്കുന്നു.
ഇവരുടെ കൈയ്യിലുള്ളത് സില്‍ക്ക് തുണി (കാത്താ). അതിഥികളെ സ്വീകരിക്കുന്നതിനും ബുദ്ധപ്രതിമയില്‍ ചാര്‍ത്തുന്നതിനും ഇത് ഉപയോഗിക്കുന്നു.
താളത്തിനൊത്ത നൃത്തം. ( ഇന്ത്യയില്‍, ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്ന ഇവര്‍ ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരാണ് )




മൊന്‍പ യുവതി.
മൊന്‍പ യുവാവ്. തലയില്‍ ധരിച്ചിരിക്കുന്നത് യാക്ക് മൃഗത്തിന്റെ കട്ടിയുള്ള രോമം കൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത തൊപ്പി.


കൃഷ്.

Thursday, September 6, 2007

നാഗാ നൃത്തം.

നാഗാ നൃത്തം.

ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-3.

നാഗാലാന്‍ഡിലെ ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തമാണ്‌ നാഗാ ഡാന്‍സ്‌. അരുണാചല്‍ പ്രദേശിന്റെ കിഴക്ക്‌ ഭാഗത്തുള്ള തിറാപ്പ്‌ ജില്ല നാഗാലാന്‍ഡിനോട്‌ ചേര്‍ന്ന് കിടക്കുന്നതുകാരണവും അവിടെയുള്ള നൊക്ട്ടെ ഗോത്രക്കാര്‍ നാഗാക്കാരുടെ ജീവിതരീതിയും സംസ്കാരവുമായി വളരെ സാമ്യമുള്ളതിനാലും ഇവരും നാഗാ നൃത്തം ചെയ്യാറുണ്ട്‌.

സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഒരു നാഗാ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ആണ്‌ ഇവിടെ കാണിച്ചിരിക്കുന്നത്‌:









കൃഷ്‌.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.