മൊന്‍പാ നൃത്തം-2
(ഗോത്രവര്‍ഗ്ഗനൃത്തങ്ങള്‍-5)
ഇത് മൊന്‍പ വര്‍ഗ്ഗക്കാരുടെ വേറോരു പരമ്പരാഗത നൃത്തം.
മഞ്ഞുപെയ്യുന്ന മലമ്പ്രദേശത്ത് വസിക്കുന്ന ഇവരുടെ വസ്ത്രധാരണത്തിലുമുണ്ട് പ്രത്യേകതകള്‍. നല്ല കട്ടിയുള്ള കമ്പിളി വസ്ത്രമാണ് ഇവര്‍ ധരിക്കുന്നത്. സ്ത്രീയും പുരുഷനും കാലില്‍ നീളമുള്ള കാന്‍വാസ്/കമ്പിളി ഷൂ ധരിക്കുന്നു. ഇവരുടെ കൈയ്യിലുള്ളത് സില്‍ക്ക് തുണി (കാത്താ). അതിഥികളെ സ്വീകരിക്കുന്നതിനും ബുദ്ധപ്രതിമയില്‍ ചാര്‍ത്തുന്നതിനും ഇത് ഉപയോഗിക്കുന്നു.
താളത്തിനൊത്ത നൃത്തം. ( ഇന്ത്യയില്‍, ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്ന ഇവര്‍ ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരാണ് )
മൊന്‍പ യുവതി.
മൊന്‍പ യുവാവ്. തലയില്‍ ധരിച്ചിരിക്കുന്നത് യാക്ക് മൃഗത്തിന്റെ കട്ടിയുള്ള രോമം കൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത തൊപ്പി.
കൃഷ്.