നാഗാ നൃത്തം.
ഗോത്രവര്ഗ്ഗ നൃത്തങ്ങള്-3.
നാഗാലാന്ഡിലെ ഗോത്രവര്ഗ്ഗക്കാരുടെ നൃത്തമാണ് നാഗാ ഡാന്സ്. അരുണാചല് പ്രദേശിന്റെ കിഴക്ക് ഭാഗത്തുള്ള തിറാപ്പ് ജില്ല നാഗാലാന്ഡിനോട് ചേര്ന്ന് കിടക്കുന്നതുകാരണവും അവിടെയുള്ള നൊക്ട്ടെ ഗോത്രക്കാര് നാഗാക്കാരുടെ ജീവിതരീതിയും സംസ്കാരവുമായി വളരെ സാമ്യമുള്ളതിനാലും ഇവരും നാഗാ നൃത്തം ചെയ്യാറുണ്ട്.
സ്കൂള് കുട്ടികള് അവതരിപ്പിച്ച ഒരു നാഗാ നൃത്തത്തിന്റെ ദൃശ്യങ്ങള് ആണ് ഇവിടെ കാണിച്ചിരിക്കുന്നത്:






കൃഷ്.
Thursday, September 6, 2007
നാഗാ നൃത്തം.
Posted by
കൃഷ് | krish
at
1:56 PM
10
comments | പ്രതികരണങ്ങള്
Labels: അരുണാചല്, ഗോത്രവര്ഗ്ഗനൃത്തം, ചിത്രങ്ങള്., നാഗാനൃത്തം
Thursday, August 23, 2007
സിംഹക്കളി.
സിംഹക്കളി.
ഗോത്രവര്ഗ്ഗ നൃത്തങ്ങള്-2.
അരുണാചല് പ്രദേശിലെ മൊമ്പ വര്ഗ്ഗക്കാര് തന്നെ അവതരിപ്പിക്കുന്ന മറ്റൊരു കലാരൂപമാണ് ലയണ് ഡാന്സ്. ഇത് ടിബറ്റന്കാരും അവതരിപ്പിക്കാറുണ്ട്. തടിയില് കൊത്തിയുണ്ടാകിയ മുഖരൂപവും കമ്പിളിനൂലുകൊണ്ടുള്ള ആവരണവും ധരിച്ച് രണ്ടുപേര് ചേര്ന്നാണ് ഒരു സിംഹത്തിനെ അവതരിപ്പിക്കുന്നത്.
അവതാരകന് സിംഹങ്ങളെ വരുതിയിലാക്കാന് എന്തൊക്കെയോ മന്ത്രങ്ങള് ചൊല്ലുന്നു.
ഇവിടെ നില്ക്കൂ .. ഇവരെല്ലാം നിന്നെയൊന്നു കാണട്ടെ.
ഇനി അഭ്യാസങ്ങള് ഓരോന്നായി കാണിക്കൂ..
ഇതാണ് ഞങ്ങള് സിംഹക്കുട്ടികള്.. പക്ഷേ ക്ഷീണിച്ചുപോയി.
പറഞ്ഞാല് അനുസരിക്കൂല്ലാലേ..നിന്നെ ഞാന് ശരിയാക്കാം.
പിന്നെ.. ഇയാളിപ്പം ഒലത്തും. ഒന്ന് കിടക്കാനും സമ്മതിക്കൂലാ..
ആഹാ.. അത്രക്കായോ.
എങ്ങിനെയുണ്ട് ഗ്ലാമര്. അപ്പോള് ബൈ.
****
(അടുത്ത പോസ്റ്റില് വേറൊരു കലാരൂപം)
കൃഷ്.
Posted by
കൃഷ് | krish
at
1:12 PM
15
comments | പ്രതികരണങ്ങള്
Labels: Lion Dance, ഗോത്രനൃത്തം, മൊന്പ, സിംഹക്കളി


