ഗോത്രനൃത്തങ്ങള്‍.
വീണ്ടും ചില ഗോത്രവര്ഗ്ഗനൃത്ത ദൃശ്യങ്ങള്‍:റെഡി. അപ്പോ തുടങ്ങാം.
നൊക്ടെ വര്‍ഗ്ഗത്തിലുള്ള യുവതികള്‍ തയ്യാറെടുക്കുന്നു.നൊക്ടെ ഗോത്രവര്‍ഗ്ഗ നൃത്തം.
കളര്‍ സെലക്ഷന് മോഡിലുള്ള ഷോട്ട്.
ഗാലോ വര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തം.
ഗാലോ നൃത്തം.
നിശി വര്ഗ്ഗയുവതികളുടെ നൃത്തം.
അപ്പാത്തനി ഗോത്ര യുവതികള്‍.
അപ്പാത്താനി ഗോത്ര നൃത്തം.
അദി വര്‍ഗ്ഗ യുവതികളുടെ നൃത്തം.
അദി വര്‍ഗ്ഗ നൃത്തം.
Tuesday, August 26, 2008
ഗോത്രനൃത്തങ്ങള്‍.
Posted by
krish | കൃഷ്
at
5:05 PM
9
comments | പ്രതികരണങ്ങള്‍
Labels: ഗോത്രനൃത്തങ്ങള്‍., ചിത്രങ്ങള്‍, സ്വാതന്ത്ര്യദിനം
Tuesday, August 12, 2008
ഗ്രാമമൂപ്പന്മാര്‍.
ഗ്രാമമൂപ്പന്മാര്‍ - ഒരു പരിചയം.
ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഇപ്പോഴും തുടര്‍ന്നുവരുന്ന ഒരു സമ്പ്രദായമാണ് ഗ്രാമമൂപ്പന്‍ അഥവാ നാട്ടുമൂപ്പന്. ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍, സാമൂഹികപ്രശ്നങ്ങള്‍, ആഘോഷങ്ങള്എന്നിവയില് ഇവര്‍ പ്രധാന സ്ഥാനം വഹിക്കുന്നു. അരുണാചല്‍ പ്രദേശില്‍ ഇപ്പോഴുംതുടര്ന്നുവരുന്ന ഇവരെ ഗാംബുഡാ / ഗാവ്ബുറാ (ഗ്രാമമൂപ്പന്‍) എന്നു വിളിക്കുന്നു. ഇവിടെ ഓരോ ഗോത്രഗ്രാമത്തിലും അവിടത്തെ ജനസംഖ്യക്കനുസരിച്ച് ഒന്നോ അതിലധികമോ ഗ്രാമമൂപ്പന്മാരുണ്ടായിരിക്കും. ഇതിനുപുറമെ കൂടുതല്‍ ജനസംഖ്യയും ഗ്രാമമൂപ്പന്മാരുള്ള ഗ്രാമത്തില്ഹെഡ് ഗാംബുഡയേയും നിയമിക്കും. ജില്ലാ ഭരണകൂടമാണ് ഓരോ ഗ്രാമത്തിലേയും പ്രമുഖരായ താല്‍പ്പര്യമുള്ളവരെ ഗ്രാമമുഖ്യന്മാരായി നിയമിക്കുന്നത്. വളരെ വര്‍ഷങ്ങളായി നിലനിന്നുപോരുന്ന ഒരു വ്യവസ്ഥിതിയാണിത്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് മാസാമാസം ഒരു നിശ്ചിത തുക ഹോണറേറിയമായി നല്കുന്നു. കൂടാതെ ചുവന്ന കമ്പിളി കോട്ട്, മെറ്റല്‍ ബാഡ്ജ് തുടങ്ങിയവയുംനല്കുന്നു. ഗാംബുഡയും ഹെഡ്ഡ് ഗാംബുഡയും.
ഓരോ ഗ്രാമത്തിലേയും വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, അതിര്‍ത്തിതര്‍ക്കം, കുടുംബങ്ങള്തമ്മിലുള്ള വഴക്ക് എന്നിവ പരിഹരിച്ച് തീര്‍പ്പാക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് ഗ്രാമങ്ങള്സന്ദര്ശിക്കുമ്പോള് അവര്‍ക്ക് ആവശ്യമായ വിവരങ്ങളും സഹായങ്ങളും തരപ്പെടുത്തികൊടുക്കുക, വിവിധ സര്‍വ്വേ ഉദ്യോഗസ്ഥരെ സഹായിക്കുക എന്നിവ എവരുടെ ചുമതലകളില്‍ പെടുന്നു. ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍, വി.ഐ.പി.കള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഈ ഗ്രാമമൂപ്പന്മാര്ചുവന്ന കോട്ടണിഞ്ഞ് സ്വീകരിക്കാനെത്തുന്നു. ഇങ്ങനെ പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക് കമ്പിളിപുതപ്പി, കുട, ടോര്‍ച്ച് ഇത്യാദി സമ്മാനമായും കൊടുക്കാറുണ്ട്. അതുപോലെ തന്നെ, ദേശീയാഘോഷപരിപാടികളില് ഇവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. പരമ്പരാഗത നിശി തൊപ്പിയണിഞ്ഞ ഗാംബുഡമാര്.
ഒരു ഗ്രാമത്തിലെ ചെറിയ തര്‍ക്കങ്ങളെല്ലാം ഈ ഗ്രാമമൂപ്പന്മാര്‍ അവിടത്തെ പരമ്പരാഗതതര്ക്കസഭ/ഗ്രാമക്കോടതി കൂടി തീര്‍പ്പ് കല്പ്പിക്കുന്നു. ഇത്തരം തര്‍ക്കങ്ങള്‍ കൂടിയിരുന്ന്തീര്പ്പാക്കുന്നതിനും മറ്റുമായി ജില്ല, താലൂക്ക് ആസ്ഥാനങ്ങളില്‍ യാല്ലുങ്ങ് ഘര്‍, മേല്‍ ഹൗസ് എന്നിങ്ങനെ അറിയപ്പെടുന്ന തര്‍ക്ക പുരകളും ഉണ്ട്. ഗ്രാമങ്ങളില്‍ താല്‍ക്കാലിക പുരകളിലോ തുറസ്സായ സ്ഥലങ്ങളിലോ ആണ് നടത്തുന്നത്. രണ്ട് ഗ്രാമത്തിലുള്ളവര്‍ ഉള്‍പ്പെടുന്ന തര്‍ക്കങ്ങള്‍, മോഷണക്കേസ്, സ്ത്രീകളുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസുകള്‍, (ബഹുഭാര്യാ സമ്പ്രദായം, പുരുഷധനം (സ്ത്രീധനം വാങ്ങുന്നതിനു പകരം, വരന് വധുവിന്റെ പിതാവിനു പണം, മൃഗങ്ങള്‍ എന്നിവകൊടുക്കുന്ന രീതി) എന്നിവ നിലവിലുള്ള ഗോത്രങ്ങളില്‍ ധനസ്ഥിതിയുള്ള പുരുഷന് ഒന്നിലേറെ സ്ത്രീകളെ ഭാര്യയായി വെക്കുന്നതുകാരണവും, വയസ്സന്മാരായ ഭര്ത്താക്കന്മരുടെ അടുക്കല്‍ നിന്നും ചെറുപ്പക്കാരികളായ ഭാര്യമാര്‍ ഒളിച്ചോടി വേറെ യുവാക്കളോട് ഒത്തുചേരുന്നതും അപൂര്‍വ്വമല്ല. അതിനാല്‍ ഇത്തരം കേസുകള്‍ ഗോത്രവര്‍ഗ്ഗ ഗ്രാമ കോടതികളില്‍ എത്താറുണ്ട്), വളര്‍ത്തുമൃഗങ്ങളെ തട്ടികൊണ്ടുപോകല്‍, അടിപിടി കേസുകള്‍ എന്നിവ ഇത്തരം ഗ്രാമകോടതി/തര്ക്കസഭയില്വരുമ്പോള് സര്‍ക്കാര്‍ പ്രതിനിധിയായി പൊളിറ്റിക്കല്‍ ഇന്റര്‍പ്രെറ്റര്‍/പൊളിറ്റിക്കല്‍ അസിസ്റ്റന്റ്ന്റെയോ മേല്‍നോട്ടത്തിലായിരിക്കും വാദപ്രതിവാദങ്ങളും തീര്‍പ്പുകല്‍പ്പിക്കലും നടത്തുക. ഇങ്ങനെ ന്യായമായ തീര്പ്പുകല്പ്പിക്കുന്നതിനെ അതാതു മേഖലയിലെ തഹസില്‍ദാര്‍ സമാനനായ ഭരണാധികാരി അംഗീകാരം നല്കുന്നു. ഇതില്‍ തൃപ്തരാവാത്ത കക്ഷികള്‍ക്ക് മേലുദ്യോഗസ്ഥന്റെയടുത്തോ, പോലീസിലോ കോടതിയിലോ പരാതിപ്പെടാവുന്നതാണ്. ദൂരെ ദൂരെ.. അങ്ങു ദൂരെയാണെന്റെ ഗ്രാമം. ഒരു നിശി ഗാംബുഡ.
പുറത്ത് തൂക്കിയിട്ടിരിക്കുന്നത് പക്ഷി തൂവലുകള്‍ കൊണ്ടുണ്ടാക്കിയ വിശറി.
ഗോത്രവര്‍ഗ്ഗ ആഘോഷങ്ങള്‍, വിവാഹം തുടങ്ങിയ സാമൂഹികചടങ്ങുകളിലും ഇവര്‍ക്ക് പ്രധാനസ്ഥാനമുണ്ട്. ഇത്തരം ചടങ്ങുകളില്‍ മാംസം, നാടന്‍ കള്ള് (ചോറില്‍ മരുന്നിട്ട് പുളിപ്പിച്ചെടുക്കുന്നകള്ള്) എന്നിവ ഇവര്‍ക്ക് നല്‍കേണ്ടതുണ്ട്. കൂടാതെ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പ്പിക്കുമ്പോള് ഒടുക്കുന്നപിഴസംഖ്യയില് ഒരു വിഹിതവും ഇവര്‍ക്ക് കിട്ടുന്നു. ഏയ് നാണിച്ചതല്ലാ.. ഇതല്ലേ പോസ്.
ചെറിയ തര്‍ക്കങ്ങള്‍ ഗ്രാമങ്ങളില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കുക, ഭരണകൂടത്തെ സഹായിക്കുകഎന്നിവയാണ് മുഖ്യമായും ഈ ഗ്രാമമൂപ്പന്മാരുടെ കര്‍ത്തവ്യം.
Posted by
krish | കൃഷ്
at
10:00 AM
9
comments | പ്രതികരണങ്ങള്‍
Labels: ഗ്രാമമൂപ്പന്‍, ചിത്രങ്ങള്‍, ലേഖനം
Tuesday, July 29, 2008
ഗാന്ധിപ്പുക്കും പട്ടുനൂല്‍പ്പുഴുവും.
ഗാന്ധിപ്പുക്കും പട്ടുനൂല്‍പ്പുഴുവും.
ഗാന്ധിപുക്ക് എന്ന് കേട്ട് തെറ്റിദ്ധരിക്കല്ലേ. ഇതിനു നാം അറിയപ്പെടുന്ന ഗാന്ധിമാരുമായി ഒരു ബന്ധവുമില്ലെന്നുവേണം കരുതാന്‍. ഗാന്ധിപുക്ക് എന്നാല്‍ ഒരു തരം കീടത്തിന്റെ പേരാണ്. പുക്ക് എന്നാല്‍ കീടം, 'ഗാന്ധി കീടം' എന്ന് ചുരുക്കത്തില്‍. ഈ കീടങ്ങള്‍ അരുണാചലിലെ നിശി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലെ ഒരു വിശിഷ്ട്യഭോജ്യവസ്തുവാണ്. ഇവരുടെ ഇടയില്‍ ഈ പേരിലാണ് ഈ കീടം അറിയപ്പെടുന്നത്. ഇതിന് എങ്ങനെ ഈ പേര് കിട്ടിയെന്ന് പലരോടും ചോദിച്ചെങ്കിലും അവര്‍ക്കൊന്നും തൃപ്തികരമായ മറുപടി തരാനായില്ല. എല്ലാവരും അങ്ങനെ വിളിക്കുന്നു.
കാണാന്‍ ഏകദേശം കോക്രോച്ചിനെപ്പോലെയുള്ള ഈ 'ഗാന്ധിപുക്ക് ' നദികളില്‍ കല്ലുകള്‍ക്കടിയിലും പാറക്കെട്ടുകള്‍ക്കിടയിലുമാണ് കാണുന്നത്. തണുപ്പുകാലങ്ങളിലാണ് ഇത് കൂടുതലായി കിട്ടുന്നത്. തണുപ്പ് കാലങ്ങളില്‍ നദികളില്‍ വെള്ളം കുറവായിരിക്കുമ്പോള്‍ നദികളിലിറങ്ങി ഇത് നിറയെ ശേഖരിക്കുന്നവരുണ്ട്. ഇങ്ങനെ ശേഖരിച്ച് പച്ചക്കറി മാര്‍കറ്റിലും വഴിയോരത്തും വില്ക്കാന് വെച്ചിരിക്കുന്നതാണ് ചിത്രത്തില്‍. രണ്ടുമൂന്നു മണിക്കൂര്‍ വെയിലത്തുവെച്ചതുകാരണമാകാം എല്ലാം മയങ്ങികിടക്കുകയാണ്. മൂക്കില്‍ തുളച്ചുകയറുന്ന ഒരു വല്ലാത്ത ഗന്ധമാണ് ഇതിന്. പച്ചക്ക് തിന്നാല്‍ ഒരു തരം എരിവ് അനുഭവപ്പെടുമത്രേ. പച്ചമുളക് ചേര്‍ത്ത് വതക്കി എടുക്കുന്ന ഇത് നിശി വര്‍ഗ്ഗക്കാര്‍ക്ക് വളരെ പ്രിയമുള്ള ഒരു വിഭവമാണ്.
മഴക്കാലത്താണെങ്കില്‍ പുല്ലുവളര്‍ന്നു നില്ക്കുന്ന ഇടങ്ങളില്‍ നിന്നും പുല്‍ച്ചാടികള്‍ പോലത്തെ ബ്രൗണ്‍ നിറത്തിലുള്ള ഒരു കീടത്തെ ശേഖരിക്കുന്നത് കാണാം. അതും ഭോജ്യത്തിനുള്ളതുതന്നെ.ഇത് മാംസക്കഷണങ്ങള്‍ വടിയില്‍ കോര്‍ത്ത് പുകയില്‍ പുകച്ചത് വില്ക്കാന് വെച്ചിരിക്കുന്നത്. പുകയില്‍ പുകച്ചിരിക്കുന്നതുകാരണം കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കും. യാത്രപോകുമ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ചൂരല്‍ സഞ്ചിയില്‍ ഇതുപോലുള്ളവ കരുതിയിരിക്കും. എപ്പോള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാം.
പട്ടുനൂല്‍പ്പുഴുക്കളെ നാം സാധാരണ വളര്‍ത്തുന്നത് അതില്‍നിന്നും പട്ടുനൂല്‍ ഉല്‍പ്പാദിപ്പിച്ച് സില്‍ക്ക് തുണികള്‍ നിര്‍മ്മിക്കാനാണ്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില വര്‍ഗ്ഗക്കാര്‍ പട്ടുനൂല്‍പ്പുഴുക്കളെ ഉല്‍പ്പാദിപ്പിക്കുന്നത് നൂലിനുമാത്രമല്ല, ആഹാരത്തിനുംകൂടിയാണ്. അതുകൊണ്ടുതന്നെ, പച്ചക്കറികള്‍ വില്‍ക്കുന്ന ഗോത്രവര്‍ഗ്ഗ സ്ത്രീകള്‍ പട്ടുനൂല്‍പ്പുഴുക്കളും വില്ക്കാന് വെച്ചിരിക്കുന്നത് കാണാം. പട്ടുനൂല്‍പ്പുഴു പൂപ്പയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനെ ചൂടുവെള്ളത്തില്‍ പുഴുങ്ങി ഇഷ്ടമ്പോലെ പാകം ചെയ്തു കഴിക്കാം.
ജീവനോടെയുള്ള പുഴുക്കള്‍ പച്ചക്കറികള്‍ക്കടുത്ത് വെച്ചിരിക്കുന്നതു കൊണ്ട് ചുമ്മാ വില എത്രയെന്ന് ചോദിച്ചപ്പോള്‍, കിലോക്ക് നൂറു രൂപ മാത്രമെയുള്ളൂവെന്നും, എത്ര വെണമെന്നും ചോദിച്ച് ത്രാസ്സില്‍ നിറച്ചുതുടങ്ങി. പ്രോട്ടീന്‍ സേവ പിന്നൊരിക്കലാവാം എന്നു പറഞ്ഞ് തല്ക്കാലം ഒഴിവായി.
Posted by
krish | കൃഷ്
at
12:11 PM
28
comments | പ്രതികരണങ്ങള്‍
Labels: ഗാന്ധിപുക്ക്, ചിത്രങ്ങള്‍, പട്ടുനൂല്‍പ്പുഴു
Tuesday, March 11, 2008
ദേശഭക്തിനൃത്തം
ദേശഭക്തിനൃത്തം
സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനത്തെ ആധാരമാക്കിയുള്ള നൃത്തത്തിന്റെ ചില ദൃശ്യങ്ങളാണ് ചുവടെ:
നമ്മുടേ ദേശീയപതാകയുടെ ത്രിവര്‍ണ്ണങ്ങളില്‍ വസ്ത്രം ധരിച്ച് ഗാനത്തിന്റെ ഈണത്തില്‍ ചുവടുകള്‍ വെച്ചപ്പോള്‍..
Posted by
krish | കൃഷ്
at
9:48 PM
12
comments | പ്രതികരണങ്ങള്‍
Labels: ചിത്രങ്ങള്‍, നൃത്തം
Tuesday, January 29, 2008
ഗോത്രനൃത്തദൃശ്യങ്ങള്‍.
ഗോത്രനൃത്തദൃശ്യങ്ങള്‍.
അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തങ്ങളില്‍ നിന്നും ചില ദൃശ്യങ്ങള്‍. പരമ്പരാഗത നൃത്തങ്ങളിലും വേഷഭൂഷാദികളിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ചെറുതായിട്ടെങ്കിലും പ്രകടമാണ്. ഇവരുടെ പരമ്പരാഗത വേഷങ്ങള്‍ കൊണ്ടും സംസാരഭാഷ കൊണ്ടുമാണ് ഇവരെ പുറമെനിന്നുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സഹായകരമാകുന്നത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് അവതരിപ്പിച്ച ചുരുക്കം ചില നൃത്തദൃശ്യങ്ങളില് ചിലത്:അപ്പാത്താനി വര്‍ഗ്ഗ സ്ത്രീകളുടെ നൃത്തച്ചുവടുകള്‍.
വാഞ്ചു വര്‍ഗ്ഗക്കാരുടെ നൃത്തം. നാഗാനൃത്തവുമായി വളരെയേറെ സാമ്യമുണ്ടിതിന്.
നൊക്ടെ വര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തച്ചുവടുകള്‍.
ഇതും നാഗാ നൃത്തവുമായി ഏറെ സാമ്യമുണ്ട്.താഗിന് വര്‍ഗ്ഗക്കാരുടെ നൃത്തം.
ഗാലോ വര്‍ഗ്ഗത്തിലെ സ്ത്രീകളുടെ നൃത്തം.
ഗാലോ വര്‍ഗ്ഗ സ്ത്രീകള്‍ പരമ്പരാഗതമായി വെള്ളയില്‍ ചെറുതായി കറുത്ത ഡിസൈനിലുള്ള വസ്ത്രങ്ങളാണ് ധരിച്ചുകാണാറുള്ളത്.
ഇത് നിശിവര്ഗ്ഗക്കാരുടെ നൃത്തം - റിഖാംപാദ.
അദിവര്‍ഗ്ഗ പെണ്‍കൊടിമാരുടെ നൃത്തച്ചുവടുകള്‍. അദിവര്‍ഗ്ഗ സ്ത്രീകള്‍ തലയില്‍ തട്ടം പോലത്തെ തുണി ധരിക്കാറുണ്ട്. കൃഷിസ്ഥലങ്ങളില്‍ പണിയെടുക്കുമ്പോള്‍ ഇത് തലയില്‍ വെയിലും ചാറ്റല്‍ മഴയുമേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്നു.
അദി, നിശി, താഗിന് തുടങ്ങിയ മിക്ക ഗോത്രവര്ഗ്ഗസ്ത്രീകളും അവരുടെ വേഷഭൂഷാദികളില്‍ കല്ലുമാലകള്‍, വെള്ളിആഭരണങ്ങള്, ലോഹംകൊണ്ടുള്ള അരപ്പട്ട എന്നിവ അണിയാറുണ്ട്.
ഈണത്തിനനുസരിച്ച് ചുവടുവെച്ച് നീങ്ങുന്ന അദി പെണ്കൊടിമാര്.
Posted by
krish | കൃഷ്
at
10:25 AM
32
comments | പ്രതികരണങ്ങള്‍
Labels: അദി, അരുണാചല്‍, ഗോത്രവര്‍ഗ്ഗ നൃത്തം, ചിത്രങ്ങള്‍, താഗിന്, നിശി, നൊക്ടെ
Sunday, January 27, 2008
റിപ്പബ്ലിക്ക് ദിന കാഴ്ചകള്‍.
റിപ്പബ്ലിക്ക് ദിന കാഴ്ചകള്‍.
ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വരുകയും ഭാരതം ഒരു പൂര്‍ണ്ണ റിപ്പബ്ലിക്ക് രാജ്യവുമായിട്ട് 58 വര്‍ഷം തികഞ്ഞു. അമ്പത്തിയൊമ്പതാം റിപ്പബ്ലിക്ക് ദിനം ഭാരതമൊട്ടുക്കും, ഭാരതത്തിനു വെളിയിലുള്ള ഇന്ത്യാക്കാരും ഇന്നലെ ആഘോഷിച്ചു.
അരുണാചല്‍ പ്രദേശില്‍ തലസ്ഥാനത്തെ ഔദ്യോഗിക ആഘോഷപരിപാടിയില്് ബഹു: മുഖ്യമന്ത്രി ശ്രീ ദൊര്‍ജി ഖണ്ഢു ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ഇവിടത്തെ ആഘോഷപരിപാടികളിലെ ചില ദൃശ്യങ്ങള്‍:ബഹു: മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കുന്നു.
ഗാര്‍ഡ് ഓഫ് ഹോണര്‍ നിരീക്ഷണം.
എല്ലാവര്ക്കും അഭിവാദ്യങ്ങള്‍.
സായുധപോലീസിന്റെ മാര്‍ച്ച് പാസ്റ്റ് നിരീക്ഷിക്കുന്നു.
എന്‍.സി.സി. ആണ്‍കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്.
എന്‍.സി.സി. പെണ്‍കുട്ടികള്‍.വിവിധ സ്കൂളുകളില്‍ നിന്നുള്ള സ്കൌട്ട്, ഗൈഡ്, തുടങ്ങിയവരുടെ മാര്‍ച്ച് പാസ്റ്റ്.
ജയ് ഹിന്ദ്.
---
വിവിധ ഗോത്രവര്‍ഗ്ഗക്കാര്‍, സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍:
Posted by
krish | കൃഷ്
at
11:30 AM
14
comments | പ്രതികരണങ്ങള്‍
Labels: അരുണാചല്‍, ആഘോഷം, ചിത്രങ്ങള്‍, റിപ്പബ്ലിക്ക് ദിനം