Tuesday, August 21, 2007

ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-1.

ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-1.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുഭന്ധിച്ച്‌ ഇറ്റാനഗറില്‍ അവതരിപ്പിച്ച അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ തനതായ നൃത്തകലാരൂപങ്ങള്‍ ഒരു ഫോട്ടോ പോസ്റ്റായി ഇവിടെ അവതരിപ്പിക്കുന്നു:

1. യാക്ക്‌ നൃത്തം.
അരുണാചല്‍ പ്രദേശിലെ തവാങ്ങ്‌, പശ്ചിമകാമെങ്ങ്‌ ജില്ലകളില്‍ വസിക്കുന്ന മൊന്‍പ വര്‍ഗ്ഗക്കരാണ്‌ യാക്ക്‌ നൃത്തം അവതരിപ്പിക്കാറ്‌. കടുത്ത തണുപ്പുള്ള സ്ഥലങ്ങളില്‍ വസിക്കുന്ന ഇവരുടെ ഒരു പ്രധാന മൃഗമാണ്‌ നിറയെ രോമങ്ങളുള്ള കറുത്ത നിറമുള്ള യാക്ക്‌. ഉയര്‍ന്ന തണുപ്പുള്ള മലപ്രദേശങ്ങളിലാണ്‌ യാക്ക്‌ കൂടുതലായി കണ്ടുവരുന്നത്‌.

ബുദ്ധമതവിശ്വാസികളായ മൊന്‍പ വര്‍ഗ്ഗക്കാര്‍ യാക്കിന്റെ കൊഴുപ്പു കൂടിയ പാലും അതില്‍നിന്നുണ്ടാക്കുന്ന നെയ്യും ഉപയോഗിക്കുന്നു. യാക്കിന്റെ രോമം കൊണ്ടുണ്ടാക്കിയ തൊപ്പിയും വസ്ത്രവും മഞ്ഞില്‍നിന്നും കൊടും തണുപ്പില്‍ നിന്നും രക്ഷ നല്‍കുന്നു. യാക്കിന്റെ ഇറച്ചിയും ഇവര്‍ക്ക്‌ പ്രിയമാണ്‌. മഞ്ഞുപെയ്യുന്ന മലകളില്‍ അലയുന്ന യാക്കുകളെ ഉപ്പ്‌ നല്‍കിയാണ്‌ വശത്താക്കുന്നത്‌.യാക്കിന്റെ രോമം കൊണ്ടും കമ്പിളിനൂലുകൊണ്ടും ഉണ്ടാക്കിയ യാക്കിന്റെ ആവരണത്തില്‍ രണ്ട്‌ മൊന്‍പ യുവാക്കളാണ്‌ ഇവിടെ യാക്ക്‌ നൃത്തം അവതരിപ്പിക്കുന്നത്‌.

പെട്ടെന്ന്‌ ചാടാനും മറിയാനും മറ്റും ആവരണത്തിനകത്തുള്ള രണ്ടുപേരും തമ്മില്‍ നല്ല ഏകോപനം ആവശ്യമാണ്‌.
കൊമ്പു കുലുക്കുമ്പോള്‍ ചാട്ടയടിച്ച്‌ യാക്കിനെ വറുതിക്ക്‌ നിര്‍ത്തുന്ന മൊന്‍പ.

യാക്ക്‌ അനുസരിക്കാതെ പിണങ്ങി കിടക്കുകയാ.
കുറച്ച്‌ ഉപ്പ്‌ കൊടുത്തപ്പോള്‍ ആള്‌ ഉഷാറായി.

ഇനി താഴെ വിരിച്ചിരിക്കുന്ന സില്‍ക്ക്‌ തുണി (കാത്താ) കൊമ്പ്‌ കൊണ്ട്‌ എടുക്കണം.
എപ്പടി..കണ്ടോ കൊമ്പുകൊണ്ട്‌ തുണി കോരിയെടുത്തത്‌.
സബാഷ്..
എന്നാല്‍ പിന്നെ കാണാം. ഇപ്പോള്‍ അയാള്‍ ചാടി യാക്കിന്റെ പുറത്തിരിക്കും.

****

അടുത്ത പോസ്റ്റില്‍ വേറൊരു ഗോത്ര നൃത്തരൂപം.
കൃഷ്‌ .

12 comments:

കൃഷ്‌ | krish said...

യാക്ക് നൃത്തം. മൊന്‍പ ഗോത്രവര്‍ഗ്ഗക്കാര്‍ അവതരിപ്പിക്കുന്ന നൃത്തരൂപം. പുതിയ പോസ്റ്റ്.

നന്ദന്‍ said...

സൂപ്പര്‍ ഫോട്ടോസ്‌.. അതിലും സൂപ്പര്‍ വിവരണം.. :)

ശ്രീ said...

നല്ല ചിത്രങ്ങള്‍‌. വിവരണങ്ങളും
:)

അശോക് said...

കൊള്ളാം യാക്ക് നൃത്തം.

SHAN ALPY said...

കൊള്ളാം
നല്ല
കൂട്ടായ്മ

Dinkan-ഡിങ്കന്‍ said...

കൃഷ് അണ്ണോ നല്ല പടങ്ങള്‍&വിവരണം :)

ഓഫ്.ടൊ
“ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍" എന്ന് കണ്ട് ഇപ്പോള്‍ വരും “മട്ടിച്ചാറ് മണക്കണ്” പാട്ടും പാടി ആ ചാത്തന്‍ , ദില്‍ബന്‍, സാന്‍ഡോസ്, ഇക്കാസ് , ഉണ്ണിക്കുട്ടന്‍, മനു ഒക്കെ ഇപ്പ വരും(ഫില്‍ട്ടര്‍ ഒക്കെ വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ അല്ലെ മക്കളേ, എല്ലാം വിളിപ്പുറത്തുണ്ടല്ലൊ അല്ലെ?)

സുന്ദരന്‍ said...

nannaai...

krishnaa nee vEgane ...
aTuththathum pOstu..

ഖാന്‍പോത്തന്‍കോട്‌ said...

nice

കൃഷ്‌ | krish said...

യാക്ക് നൃത്തം.
നന്ദന്‍, ശ്രീ, അശോക്, ഷാന്‍ അല്‍പ്പി (പേര് ശരിയല്ലേ): നന്ദി.
ഡിങ്കന്‍: നന്ദി. (മട്ടിച്ചാറ്‌ മണക്കണ പാട്ടും പാടി ചാത്തന്‍, ദില്‍ബന്‍, സാന്‍ഡോസ്, മനു, ഉണ്ണിക്കുട്ടന്‍, ഇക്കാസ്, ഫിക്കാസ് തുടങ്ങിയവര്‍ എത്തും എന്നു പറഞ്ഞ്‌ കണ്ടില്ലല്ലോ.)
സുന്ദരന്‍; നന്ദി.
ഖാന്‍ : നന്ദി.

ഏറനാടന്‍ said...

കൃഷ്‌.. ചൈനീസ്‌ വ്യാളീനൃത്തവുമായി സാമ്യം തോന്നുന്നല്ലോ ഈ നൃത്തത്തിനും. എല്ലാം ഒരേ അച്ചിലുണ്ടായതാവും അല്ലേ?

krish | കൃഷ് said...

ഏറനാടന്‍: നന്ദി. ഡ്രാഗന്‍ ഡാന്‍സ് ആണോ ഉദ്ദേശിച്ചത്. അത് വേറെ. ചൈനീസും ടിബറ്റന്‍കാരും അത് ചെയ്യാറുണ്ട്. ഇന്ത്യയിലുള്ള ടിബറ്റങ്കാരും അത് അവതരിപ്പിക്കാറുണ്ട്. ഇതിനുപുറമെ ലയണ്‍ ഡാന്‍സും അവതരിപ്പിക്കാറുണ്ട്.

Unknown said...

നന്നായിട്ടുണ്ട്. അല്‍പ്പം കൂടി വിവരണം ആവാം എന്ന് തോന്നി.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.