സര്‍വ്വം പച്ചമയം.
ബൂലോഗ ഫോട്ടോഗ്രാഫി മത്സരത്തിന് കഴിഞ്ഞ മാസത്തെ വിഷയം “പച്ച” യായിരുന്നുവല്ലോ. മത്സരചിത്രങ്ങളെല്ലാം പച്ചയോടുപച്ച. മത്സരത്തില്‍ പങ്കെടുക്കാനായി ഒരു പച്ച ചിത്രം അയച്ചുകൊടുത്തുവെങ്കിലും (നല്ല ചിത്രങ്ങള്‍ വേറെ ഉള്ളതുകൊണ്ട് C-ഗ്രേഡില്‍ കൂടുതല്‍ പ്രതീക്ഷിച്ചില്ല) എന്നാലും ഒരു എന്റ്റ്റി കിടക്കട്ടെ എന്നുകരുതി.. കൈയ്യിലുണ്ടായിരുന്ന കുറച്ചു പച്ച ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.
സര്‍വ്വം പച്ചമയം.
പച്ചയാണ് ജീവിതം.. (പച്ചാളമല്ല!)
ജീവിതം പച്ച തന്നെ.
പച്ചയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു ഒന്നു ആലോചിച്ചുനോക്കൂ..






(ഇത് ഇവിടെ നേരത്തെ ഇട്ടത്)

കാണികളെ രസിപ്പിക്കുന്നതിനും സ്വന്തം വയറുനിറക്കുന്നതിനുമായി പച്ചക്കിളിയുടെ കുപ്പായമണിഞ്ഞ ഒരു പച്ച മനുഷ്യന്.. ഉദരനിമിത്തം ബഹുകൃത വേഷം.. അല്ലാതെന്താ. (തൃശ്ശൂര്‍ പൂരം എക്സിബിഷന് കവാടത്തിനുമുന്നിലെ ഒരു ദൃശ്യം).
പാവപ്പെട്ടവര്‍ക്ക് മഴയില്‍നിന്നും വെയിലില്‍നിന്നും രക്ഷനല്കാന് മേല്‍ക്കൂരക്കായി എന്റെ പട്ട തന്നെ ശരണം.
കൃഷ് krish