Showing posts with label യാക്ക്‌. Show all posts
Showing posts with label യാക്ക്‌. Show all posts

Tuesday, August 21, 2007

ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-1.

ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-1.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുഭന്ധിച്ച്‌ ഇറ്റാനഗറില്‍ അവതരിപ്പിച്ച അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ തനതായ നൃത്തകലാരൂപങ്ങള്‍ ഒരു ഫോട്ടോ പോസ്റ്റായി ഇവിടെ അവതരിപ്പിക്കുന്നു:

1. യാക്ക്‌ നൃത്തം.
അരുണാചല്‍ പ്രദേശിലെ തവാങ്ങ്‌, പശ്ചിമകാമെങ്ങ്‌ ജില്ലകളില്‍ വസിക്കുന്ന മൊന്‍പ വര്‍ഗ്ഗക്കരാണ്‌ യാക്ക്‌ നൃത്തം അവതരിപ്പിക്കാറ്‌. കടുത്ത തണുപ്പുള്ള സ്ഥലങ്ങളില്‍ വസിക്കുന്ന ഇവരുടെ ഒരു പ്രധാന മൃഗമാണ്‌ നിറയെ രോമങ്ങളുള്ള കറുത്ത നിറമുള്ള യാക്ക്‌. ഉയര്‍ന്ന തണുപ്പുള്ള മലപ്രദേശങ്ങളിലാണ്‌ യാക്ക്‌ കൂടുതലായി കണ്ടുവരുന്നത്‌.

ബുദ്ധമതവിശ്വാസികളായ മൊന്‍പ വര്‍ഗ്ഗക്കാര്‍ യാക്കിന്റെ കൊഴുപ്പു കൂടിയ പാലും അതില്‍നിന്നുണ്ടാക്കുന്ന നെയ്യും ഉപയോഗിക്കുന്നു. യാക്കിന്റെ രോമം കൊണ്ടുണ്ടാക്കിയ തൊപ്പിയും വസ്ത്രവും മഞ്ഞില്‍നിന്നും കൊടും തണുപ്പില്‍ നിന്നും രക്ഷ നല്‍കുന്നു. യാക്കിന്റെ ഇറച്ചിയും ഇവര്‍ക്ക്‌ പ്രിയമാണ്‌. മഞ്ഞുപെയ്യുന്ന മലകളില്‍ അലയുന്ന യാക്കുകളെ ഉപ്പ്‌ നല്‍കിയാണ്‌ വശത്താക്കുന്നത്‌.യാക്കിന്റെ രോമം കൊണ്ടും കമ്പിളിനൂലുകൊണ്ടും ഉണ്ടാക്കിയ യാക്കിന്റെ ആവരണത്തില്‍ രണ്ട്‌ മൊന്‍പ യുവാക്കളാണ്‌ ഇവിടെ യാക്ക്‌ നൃത്തം അവതരിപ്പിക്കുന്നത്‌.

പെട്ടെന്ന്‌ ചാടാനും മറിയാനും മറ്റും ആവരണത്തിനകത്തുള്ള രണ്ടുപേരും തമ്മില്‍ നല്ല ഏകോപനം ആവശ്യമാണ്‌.
കൊമ്പു കുലുക്കുമ്പോള്‍ ചാട്ടയടിച്ച്‌ യാക്കിനെ വറുതിക്ക്‌ നിര്‍ത്തുന്ന മൊന്‍പ.

യാക്ക്‌ അനുസരിക്കാതെ പിണങ്ങി കിടക്കുകയാ.
കുറച്ച്‌ ഉപ്പ്‌ കൊടുത്തപ്പോള്‍ ആള്‌ ഉഷാറായി.

ഇനി താഴെ വിരിച്ചിരിക്കുന്ന സില്‍ക്ക്‌ തുണി (കാത്താ) കൊമ്പ്‌ കൊണ്ട്‌ എടുക്കണം.
എപ്പടി..കണ്ടോ കൊമ്പുകൊണ്ട്‌ തുണി കോരിയെടുത്തത്‌.
സബാഷ്..
എന്നാല്‍ പിന്നെ കാണാം. ഇപ്പോള്‍ അയാള്‍ ചാടി യാക്കിന്റെ പുറത്തിരിക്കും.

****

അടുത്ത പോസ്റ്റില്‍ വേറൊരു ഗോത്ര നൃത്തരൂപം.
കൃഷ്‌ .

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.