റിപ്പബ്ലിക്ക് ദിന കാഴ്ചകള്‍.
ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വരുകയും ഭാരതം ഒരു പൂര്‍ണ്ണ റിപ്പബ്ലിക്ക് രാജ്യവുമായിട്ട് 58 വര്‍ഷം തികഞ്ഞു. അമ്പത്തിയൊമ്പതാം റിപ്പബ്ലിക്ക് ദിനം ഭാരതമൊട്ടുക്കും, ഭാരതത്തിനു വെളിയിലുള്ള ഇന്ത്യാക്കാരും ഇന്നലെ ആഘോഷിച്ചു.
അരുണാചല്‍ പ്രദേശില്‍ തലസ്ഥാനത്തെ ഔദ്യോഗിക ആഘോഷപരിപാടിയില്‍്‍ ബഹു: മുഖ്യമന്ത്രി ശ്രീ ദൊര്‍ജി ഖണ്ഢു ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ഇവിടത്തെ ആഘോഷപരിപാടികളിലെ ചില ദൃശ്യങ്ങള്‍:
ബഹു: മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കുന്നു.
ഗാര്‍ഡ് ഓഫ് ഹോണര്‍ നിരീക്ഷണം.
എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
സായുധപോലീസിന്റെ മാര്‍ച്ച് പാസ്റ്റ് നിരീക്ഷിക്കുന്നു.
എന്‍.സി.സി. ആണ്‍കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്.
എന്‍.സി.സി. പെണ്‍കുട്ടികള്‍.
വിവിധ സ്കൂളുകളില്‍ നിന്നുള്ള സ്കൌട്ട്, ഗൈഡ്, തുടങ്ങിയവരുടെ മാര്‍ച്ച് പാസ്റ്റ്.



ജയ് ഹിന്ദ്.
---
വിവിധ ഗോത്രവര്‍ഗ്ഗക്കാര്‍, സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍:
Sunday, January 27, 2008
റിപ്പബ്ലിക്ക് ദിന കാഴ്ചകള്‍.
Posted by
krish | കൃഷ്
at
11:30 AM
14
comments | പ്രതികരണങ്ങള്‍
Labels: അരുണാചല്‍, ആഘോഷം, ചിത്രങ്ങള്‍, റിപ്പബ്ലിക്ക് ദിനം
Wednesday, January 23, 2008
സന്ധ്യമയങ്ങുംനേരം.
സന്ധ്യമയങ്ങുംനേരം.
തണുപ്പുകാലമായതുകൊണ്ട് സൂര്യന്‍ നേരത്തേ മറയുകയായി. യാദൃശ്ചികമായി ഹെലിപ്പാഡിനടുത്തെത്തിയപ്പോള്‍ ഒരു കേന്ദ്രമന്ത്രിക്ക് വരവേല്‍പ്പും സ്വാഗതനൃത്തവും നടത്തി തിരിച്ചുപോകാനൊരുങ്ങുകയായിരുന്നു ഒരു സംഘം ചെല്ലക്കിളികള്‍. രണ്ടുമൂന്ന് വണ്ടീകളിലായി മറ്റു ചെല്ലക്കിളികള്‍ പോയിത്തുടങ്ങിയിരുന്നു. ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോകേണ്ട മിനിബസ്സിലെ ഡ്രൈവര്‍ വരാന്‍ ലേശം വൈകി. എന്റ്റെ കൈയ്യിലെ കാമറ കണ്ടപ്പോള്‍ എന്നാല്‍ പിന്നെ ഒരു പടം പിടിച്ചുകളയാമെന്നായി. അങ്ങനെ അവര്‍ നിരന്നുനിന്നു.
ഗാലോ വര്‍ഗ്ഗക്കാരായ ചെല്ലക്കിളികളുടെ വേറെയും പല പോസിലും ചിത്രം എടുത്തെങ്കിലും വെളിച്ചക്കുറവുമൂലവും ഷേക്ക് അബ്ദുള്ളയായതുകൊണ്ടും ഇതുമാത്രം ഇവിടെയിടുന്നു.
സന്ധ്യ മയങ്ങുകയായി. ആകാശത്തിലെ മേഘപടലങ്ങള്‍ക്ക് ഇവളുടെ കവിള്‍ പോലെ ചുവന്ന നിറം വന്നുതുടങ്ങി.
(അപ്പോഴേക്കും ഡ്രൈവര്‍ ‘കാലമാടന്‍‘ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഹോണടി തുടങ്ങിക്കഴിഞ്ഞു..ചെല്ലക്കിളികള്‍ കൂടണയാന്‍ വണ്ടിയില്‍ക്കയറി പറന്നുപോയി.)
Posted by
krish | കൃഷ്
at
4:20 PM
22
comments | പ്രതികരണങ്ങള്‍
Labels: കിളികള്‍, ഗാലോ, ചിത്രങ്ങള്‍

